Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ ആലഞ്ചേരിയോട്; പീഡനത്തിന് ഇരയായെങ്കിൽ ദൗർഭാഗ്യകരം; പൊലീസ് ചോദിച്ചാൽ തനിക്ക് ഒന്നും പറയാനാകില്ലെന്ന് കർദിനാൾ; പരാതിയുണ്ടെങ്കിൽ വീടുകളിലേക്ക് മടങ്ങണം; വത്തിക്കാൻ പ്രതിനിധിയെ സമീപിക്കാനും നിർദ്ദേശം; ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രി കർദിനാളിനെ അറിയിക്കുന്നതിന്റെ ശബ്ദ രേഖ പുറത്തുവിട്ട് ചാനലുകൾ

താൻ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ ആലഞ്ചേരിയോട്; പീഡനത്തിന് ഇരയായെങ്കിൽ ദൗർഭാഗ്യകരം; പൊലീസ് ചോദിച്ചാൽ തനിക്ക് ഒന്നും പറയാനാകില്ലെന്ന് കർദിനാൾ; പരാതിയുണ്ടെങ്കിൽ വീടുകളിലേക്ക് മടങ്ങണം; വത്തിക്കാൻ പ്രതിനിധിയെ സമീപിക്കാനും നിർദ്ദേശം; ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രി കർദിനാളിനെ അറിയിക്കുന്നതിന്റെ ശബ്ദ രേഖ പുറത്തുവിട്ട് ചാനലുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസ്് കർദിനാൾമാർ ജോർജ് ആലഞ്ചേരി അറിഞ്ഞിരുവെന്ന് വ്യക്തമാക്കുന്ന സംഭാഷണം പുറത്ത്. ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രി കർദിനാളിനെ അറിയിക്കുന്ന ശബ്ദരേഖയാണ് ചാനലുകൾ പുറത്തുവിട്ടത്. പരാതിയെ കുറിച്ച് പൊലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലെന്ന് കർദ്ദിനാൾ പറയുന്നുണ്ട്. പീഡനത്തിന് ഇരയാട്ടുണ്ടെങ്കിൽ അതു ദൗർഭാഗ്യകരമാണെന്നും കർദിനാൾ കന്യാസ്ത്രീയോടു പറയുന്നുണ്ട്.

താൻ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ ആലഞ്ചേരിയോട് പറയുമ്പോൾ പൊലീസ് ചോദിച്ചാൽ താൻ ഒന്നും പറയാനാകില്ലെന്ന് കർദിനാൾ മറുപടി നൽകുന്നു. പരാതിയുണ്ടെങ്കിൽ വീടുകളിലേക്ക് മടങ്ങണം. വത്തിക്കാൻ പ്രതിനിധിയെ സമീപിക്കാനും നിർദ്ദേശിക്കുന്നത് പുറത്തുവന്ന സംഭാഷണണത്തിലുണ്ട്. നേരത്തെ പൊലീസ് മുമ്പാകെ കർദിനാൾ നൽകിയ മൊഴിയിലെ സാരാംശങ്ങളെ പൊളിക്കുന്ന വിധത്തിലാണ് പുറത്തുവന്ന സംഭാഷണം.

ഇന്നലെയാണ് കർദിനാളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം സംബന്ധിച്ച ഒരു പരാതിയും കന്യാസ്ത്രീ നൽകിയിട്ടില്ലെന്ന് കർദ്ദിനാൾ മൊഴി നൽകിയിട്ടുണ്ട്. രേഖാമൂലം പരാതി നൽകിയില്ലെന്ന് കർദിനാൾ പറഞ്ഞ വാദത്തിൽ ഉറച്ചു നിൽകുകയാണ് ഇപ്പോഴും. വൈക്കം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സഭാ ആസ്ഥാനത്തെത്തി മാർ ജോർജ് ആലഞ്ചേരിയിൽനിന്ന് മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. ഇതിനിടെ പൊലീസ് പരാതികളും പരിശോധിച്ചു. എന്നാൽ കന്യാസ്ത്രീ നൽകിയ പരാതിയിൽ പീഡനം ഇല്ലെന്ന് പൊലീസിന് മനസ്സിലായി. ഇതോടെയാണ് കർദിനാളിന് പീഡനവുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലായത്. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കർദ്ദിനാൾ അന്വേഷണ സംഘത്തോടും ആവർത്തിച്ചത്. കന്യാസ്ത്രീ തന്നെ വന്നുകണ്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ, പീഡനം സംബന്ധിച്ച പരാതിയൊന്നും നൽകിയില്ല. മഠത്തിലെ വിഷയങ്ങളാണ് തന്നോട് പറഞ്ഞത്. രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നതിനാൽ വിവരങ്ങൾ ആരോടും വെളിപ്പെടുത്തിയില്ല. മറ്റൊരു സഭയിലെ അംഗമായതിനാൽ ആ സഭയിലെ അധികൃതരെ വിവരങ്ങൾ ധരിപ്പിക്കാൻ ഉപദേശിച്ച് കന്യാസ്ത്രീയെ തിരിച്ചയച്ചു എന്നാണ് കർദ്ദിനാൾ മൊഴി നൽകിയിട്ടുള്ളത്. ഒരു കന്യാസ്ത്രീയുടെ പിതാവിനും മറ്റൊരു കന്യാസ്ത്രീയ്ക്കും ഒപ്പം സഭാ ആസ്ഥാനത്തെത്തി ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കർദ്ദിനാളിന് നൽകിയിരുന്നുവെന്നാണ് പൊലീസിനു മുന്നിലും മജിസ്‌ട്രേട്ടിന് മുന്നിലും കന്യാസ്ത്രീ മൊഴി നൽകിയിരുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അന്വേഷണസംഘം കർദ്ദിനാളിന്റെ മൊഴിയെടുത്തത്. ഈ പരാതിയിൽ പീഡനമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് തിരിച്ചറിയുന്നത്.

കന്യാസ്ത്രീ നൽകിയ പരാതിയിൽ ആഭ്യന്തര പ്രശ്‌നങ്ങളാണു ചൂണ്ടിക്കാട്ടിയിരുന്നത്. ജലന്തർ ബിഷപ്പ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നു. മറ്റൊരു കന്യാസ്ത്രീയുടെ പിതാവും പരാതി നൽകിയിരുന്നു. ഇതിൽ ജലന്തർ ബിഷപ്പ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. ജലന്തറിലേതു ലത്തീൻ രൂപതയായതിനാൽ സിറോ മലബാർ മേജർ ആർച്ച് ബിഷപ്പിന് അവിടെ അധികാരങ്ങളില്ലാത്തതിനാൽ പരാതി അതുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നൽകാൻ ഉപദേശിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് മനസ്സിലായിട്ടുണ്ട്. ബിഷപ്പ് ഡോ: ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴിൽ ജലന്തർ രൂപതയുടെ ഭാഗമായി പ്രവർത്തിക്കാനാകില്ലെന്നും സിറോ മലബാർ സഭയിലെ ഏതെങ്കിലും സന്യാസ സഭയിൽ ചേരാൻ ആഗ്രഹമുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ബുധനാഴ്ച വൈകിട്ടു നടന്ന മൊഴിയെടുക്കൽ രണ്ടു മണിക്കൂർ നീണ്ടു. 96 ചോദ്യങ്ങളാണ് അന്വേഷണ സംഘം കർദിനാളിനോടു ചോദിച്ചത്. കന്യാസ്ത്രീ നേരത്തെ അറിയില്ലെന്നു കർദിനാൾ പറഞ്ഞു. മറ്റൊരു ബിഷപ്പ് വഴിയാണ് കന്യാസ്ത്രീ പരാതി നൽകാൻ അവസരം ചോദിച്ചത്. അതായത് പീഡന പരാതിക്കപ്പുറത്ത് സഭ മറാനുള്ള അപേക്ഷയാണ് കർദിനാളിന് മുന്നിൽ കന്യാസ്ത്രീ വച്ചത്. ഇതിനെ പരാതിയായി കാണാനാകില്ലെന്നും അതൊരു അപേക്ഷയാണെന്നും പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കർദിനാളിനെ ഇനി പൊലീസ് ബുദ്ധിമുട്ടിക്കില്ല. ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പുമാരുടെ സമ്മേളനത്തിലാണു അവസാനമായി കണ്ടതെന്നും കർദിനാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP