Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലാസില്ലാത്ത പീരീഡിൽ പീഡനം; ഗർഭണിയായപ്പോൾ നിർബന്ധിത അബോർഷൻ; രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോൾ എല്ലാം വീട്ടുകാർ അറിഞ്ഞു; പ്ലസ് ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് സ്‌കൂൾ ഡയറക്ടറും അദ്ധ്യാപകനും ഒളിവിൽ; രാജസ്ഥാനിൽ നിന്നൊരു ക്രൂര പീഡനക്കഥ

ക്ലാസില്ലാത്ത പീരീഡിൽ പീഡനം; ഗർഭണിയായപ്പോൾ നിർബന്ധിത അബോർഷൻ; രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോൾ എല്ലാം വീട്ടുകാർ അറിഞ്ഞു; പ്ലസ് ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് സ്‌കൂൾ ഡയറക്ടറും അദ്ധ്യാപകനും ഒളിവിൽ; രാജസ്ഥാനിൽ നിന്നൊരു ക്രൂര പീഡനക്കഥ

ജയ്പൂർ: രാജസ്ഥാനിലെ സികർ ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ ഡയറക്ടറും അദ്ധ്യാപകനും ചേർന്ന് ബലാത്സംഗം ചെയ്തു.ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം ഡയറക്ടർക്കും അദ്ധ്യാപകനും ഒളിവിലാണ്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ജനത ബാൽ സികേതൻ സ്‌കൂളിലെ ഡയറക്ടറും അദ്ധ്യാപകനും ചേർന്നാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കി. എന്നാൽ രക്തസ്രാവം നിലയ്ക്കാത്തതിനെത്തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് മാതാപിതാക്കൾപ്പോലും ഇക്കാര്യത്തെക്കുറിച്ച് അറിയുന്നത്.

വിദ്യാർത്ഥിനി തന്നെയാണ് സ്‌കൂൾ ഡയറക്ടറും അദ്ധ്യാപകനും ചേർന്ന് തന്നെ പീഡിപ്പിച്ച കാര്യം തുറന്നു പറഞ്ഞത്. ക്ലാസില്ലാതിരുന്ന പിരീഡായിരുന്നു ഇരുവരും പീഡിപ്പിച്ചതെന്നും പെൺകുട്ടി പറഞ്ഞു. താൻ ഗർഭിണിയാണെന്ന് കാര്യം ഡയറക്ടറോടും അദ്ധ്യാപകനോടും പറഞ്ഞു. എന്നാൽ ഇക്കാര്യം പുറത്തുപറയരുതെന്നും ഗർഭച്ഛിദ്രം നടത്താമെന്നും അവർ പറഞ്ഞു.

പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവർ നിർബന്ധിച്ചാണ് പെൺകുട്ടിയെ ഷഹ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അബോർഷൻ നടത്തിയത്. അതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. വീട്ടിൽ എത്തി മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിക്ക് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടു. അപ്പോഴാണ് പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞത്. ഇതോടെയാണ് ഇവർ കാര്യങ്ങൾ പൊലീസിനെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP