Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുരോഹിത വർഗ്ഗത്തിന്റെ ഭൗതിക ആസക്തിയുടെ കഥകൾ വീണ്ടും പുറത്ത്; അഷ്ടഠ മഠത്തിലെ സന്യാസിമാരിൽ ചിലർക്ക് മക്കളുണ്ടെന്നറിഞ്ഞതോടെ അകലം പാലിച്ച് വിശ്വാസികൾ; ഷിരൂർ മഠാധിപതിയുടെ മരണത്തിൽ ദുരുഹതയേറുന്നതിന് പിന്നാലെ സന്യാസി സമൂഹത്തിൽ നടക്കുന്ന കള്ളത്തരങ്ങൾ ചർച്ചയാകുന്നു

പുരോഹിത വർഗ്ഗത്തിന്റെ ഭൗതിക ആസക്തിയുടെ കഥകൾ വീണ്ടും പുറത്ത്; അഷ്ടഠ മഠത്തിലെ സന്യാസിമാരിൽ ചിലർക്ക് മക്കളുണ്ടെന്നറിഞ്ഞതോടെ അകലം പാലിച്ച് വിശ്വാസികൾ; ഷിരൂർ മഠാധിപതിയുടെ മരണത്തിൽ ദുരുഹതയേറുന്നതിന് പിന്നാലെ സന്യാസി സമൂഹത്തിൽ നടക്കുന്ന കള്ളത്തരങ്ങൾ ചർച്ചയാകുന്നു

രഞ്ജിത് ബാബു

മംഗലൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം വടക്കേ മലബാറുകാരുടെ ഗുരുവായൂരാണ്. കൃഷ്ണഭക്തരെ ആകർഷിക്കുന്ന ഒട്ടേറെ ആരാധനാ രീതികളും ചടങ്ങുകളും കൊണ്ട് പ്രശസ്തമാണ് ഉഡുപ്പി ശ്രൂകൃഷ്ണ മഠം. കോഴിക്കോട്, കണ്ണൂർ, വയനാട്. കാസർഗോഡ് ജില്ലകളിൽ നിന്നും ദർശനത്തിനെത്തുന്നത് ആയിരങ്ങളാണ്.

എന്നാൽ ഇക്കഴിഞ്ഞ 19 ാം തീയ്യതി ഉഡുപ്പിയിലെ അഷ്ടമഠങ്ങളിലൊന്നായ ഷിരൂർ മഠത്തിന്റെ മഠാധിപതിയായ സ്വാമി ലക്ഷീവര തീർത്ഥയുടെ ദുരൂഹമരണം വിശ്വാസികളെ ആശങ്കയിലാഴ്‌ത്തുന്നതാണ്. കർണ്ണാടകത്തിലെ പോലെ വടക്കേ മലബാറിലെ ഭക്തജനങ്ങളും ഇതോടെ ഉത്കണ്ഠയിലായിരുന്നു. മഠാധിപതിയുടെ മരണത്തോടെ എട്ട് മഠങ്ങളിലേക്കും സംശയത്തിന്റെ മുൾ മുന നീണ്ടിരിക്കയാണ്.

പുരോഹിത വർഗ്ഗത്തിന്റെ ഭൗതിക ആസക്തിയുടെ കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തീർത്തും ബ്രഹ്മചാരിയാകേണ്ട ഷിരൂർ മഠാധിപതി തനിക്കും അഷ്ടമഠത്തിലെ സന്യാസിമാരിൽ ചിലർക്കും മക്കളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതോടെ വിശ്വാസികൾ മഠങ്ങളോട് അകലം പ്രാപിച്ചു. എന്നാൽ എല്ലാം തുറന്ന് പറഞ്ഞ ലക്ഷ്മീവര തീർത്ഥ ജനങ്ങളെ കയ്യയച്ച് സഹായിച്ചു.

ലക്ഷീവര തീർത്ഥയുടെ വെളിപ്പെടുത്തലോടെ അദ്ദേഹത്തിന് മഠങ്ങൾക്കകത്തു നിന്നും പുറത്ത് നിന്നും ശത്രുക്കളുണ്ടായി. മാത്രമല്ല രണ്ട് സ്ത്രീകളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പേജാവർ മഠാധിപതി വിശ്വേശ്വ തീർത്ഥ വെളിപ്പെടുത്തുകയുമുണ്ടായി. അതോടെ മഠാധിപതിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ലക്ഷ്മിവര തീർത്ഥയുടെ പരിചാരിക കൂടിയായിരുന്ന സ്ത്രീക്ക് ഉഡുപ്പിയിൽ വീട് പണിത് നൽകിയതായും കാർ വാങ്ങിക്കൊടുത്തതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വാമിയുടെ മരണത്തിന് കാരണമായത് മാരക കീടനാശിനിയായ ഓർഗാനോ ഫോസ്ഫറസ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്തരീക അവയവങ്ങളുടെ ഫോറൻസിക് ഫലം വരാനിരിക്കുന്നേയുള്ളൂ.

അതേ സമയം മുബൈയിലെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും രണ്ട് കെട്ടിട നിർമ്മാതാക്കളുമായും കോടിക്കണക്കിന് രൂപയുടെ കച്ചവട ഇടപാട് സ്വാമി നടത്തിയതായി പൊലീസിന് വിവരം ലഭ്യമായിട്ടുണ്ട്. 26 കോടി രൂപ ഈ ഇനത്തിൽ സ്വാമിക്ക് നൽകാനുണ്ടെന്നാണ് അറിയുന്നത്. ഈ പണം സ്വാമിക്ക് തിരിച്ച് നൽകാത്തത് സംബന്ധിച്ച തർക്കമാണോ കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് സംശയിക്കുന്നുണ്ട്.

ഉഡുപ്പിയിലെ ഓരോ മഠത്തിന്റെ അധീനതയിലും ഒട്ടേറെ കെട്ടിടങ്ങളും മറ്റ് സ്ഥാപനങ്ങളുമുണ്ട്. ഇതിന്റെയെല്ലാം വാടക ഭീമമായി ഓരോ മഠങ്ങൾക്കും ലഭിക്കും. ഇതിലെ എല്ലാ കാര്യങ്ങളുടേയും തീരുമാനിക്കാനുള്ള അധികാരം മഠാധിപതിമാർക്കാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് ഇവരിൽ പലരും വഴി വിട്ട ജീവിതം നയിക്കുന്നതായാണ് ആരോപണം. അഷ്ടമഠങ്ങളിലെ സന്യാസിമാർ മാറി മാറിയാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പര്യായ സ്വാമിമാരാവുന്നത്. അക്കാലത്ത് ശ്രീകൃഷ്ണ മഠത്തിലെ പൂജാകർമ്മങ്ങളുടെ ചുമതല അവർക്കാണ്.

ശ്രീകൃഷ്ണ മഠവുമായി ബന്ധപ്പെട്ട പുരോഹിത വർഗ്ഗത്തിന്റെ അതിസമ്പന്നതയും അതിരു കടന്ന ഭൗതിക ജീവിത രീതിയും ഭക്തന്മാരിൽ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരിക്കയാണ്. വിശ്വാസികൾ ആത്മീയതയോടെ കാണുന്ന സന്യാസിമാരുടെ വഴി വിട്ട ജീവിതത്തിന്റെ ഇരയാണ് ലക്ഷ്മിവര തീർത്ഥ. അതുകൊണ്ട് തന്നെ മറ്റ് മഠങ്ങളേയും സംശയത്തോടെയാണ് ഭക്ത ജനങ്ങൾ കാണുന്നത്. വരും ദിവസങ്ങളിൽ മഠങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP