Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിസാമിനെതിരെ കുറ്റപത്രം മറ്റൊന്നാൾ; ഭാര്യ അമല സാക്ഷി മാത്രം; ശാസ്ത്രീയ തെളിവുകൾ സമഗ്രമെന്നും വിലയിരുത്തൽ; അവധിക്കാല ബഞ്ചിനായി ശ്രമവും നടത്തും

നിസാമിനെതിരെ കുറ്റപത്രം മറ്റൊന്നാൾ; ഭാര്യ അമല സാക്ഷി മാത്രം; ശാസ്ത്രീയ തെളിവുകൾ സമഗ്രമെന്നും വിലയിരുത്തൽ; അവധിക്കാല ബഞ്ചിനായി ശ്രമവും നടത്തും

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിൽ വിവാദ വ്യവസായി നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. ശാസ്!ത്രീയ പരിശോധനയിൽ നിസാമിനെതിരെ ശക്തമായ തെളിവുകൾ കിട്ടിയതോടെയാണ് കുറ്റപത്രം വേഗത്തിലാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസിൽ നിസാമിന്റെ ഭാര്യ അമല സാക്ഷിയായി മാത്രം മാറും.

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ശാസ്ത്രീയ പരിശോധനയിൽ നിസാമിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചുവെന്നാണ് വിലയിരുത്തൽ. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി പി ഉയദഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറായിരിക്കുന്നത്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച രക്ത സാംപിളുകൾ അടക്കമുള്ളവയുടെ ശാസ്!ത്രീയ പരിശോധനയാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.

ആക്രമണ സമയത്ത് നിസാം ഉപയോഗിച്ച കാർ, ഷൂസ്, വസ്ത്രം, അടിയ്!ക്കാനുപയോഗിച്ച വടി എന്നിവയും പരിശോധനയ്ക്കു വിധേയമാക്കി. തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ ഇവയിലുള്ള രക്തം ചന്ദ്രബോസിന്റേതാണെന്ന് തെളിഞ്ഞു. കാറിന്റെ വേഗതയുടേയും ചന്ദ്രബോസിന്റെ മുറിവുകളുടേയും ശാസ്!ത്രീയ താരതമ്യ പഠനവും പൂർത്തിയായി. ഒമ്പത് ദൃക്‌സാക്ഷികൾ ഉൾപ്പടെ എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ സാക്ഷികളായി അവതരിപ്പിക്കുക.

ഇതിൽ നിസാമിന്റെ ഭാര്യ അമൽ ഉൾപ്പടെ പത്തു പേരുടെ മൊഴികൾ 164 പ്രകാരം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയതും കേസിന് ഗുണമാകും. ചന്ദ്രബോസിന്റെ മരണമൊഴി, ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ നഷ്ടപ്പെട്ട സാഹചര്യം മറികടക്കാനുള്ള വഴിയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമായി ആലോചിച്ച് അന്വേഷണ സംഘം തേടും. അടുത്തമാസം പത്തുമുതൽ കോടതി അവധിയിൽ പ്രവേശിക്കുകയാണ്. വിചാരണ നടപടി വൈകാതിരിക്കാൻ അവധിക്കാല ബെഞ്ച് കേസ് കേൾക്കുന്നതിനുള്ള അപേക്ഷയും പ്രോസിക്യൂഷൻ സമർപ്പിക്കും.

അതിനിടെ നിസാമിന്റെ ഭാര്യയെ കേസിൽ പ്രതിയാക്കാത്തതിൽ ഇപ്പോഴും അതൃപ്തിയുണ്ട്. ചന്ദ്രബോസിനെ കാറിടിച്ചു കൊല്ലുമ്പോൾ നിസാമിനൊപ്പം അമലയുമുണ്ടായിരുന്നു. എന്നാൽ തടയാൻ ശ്രമിച്ചുമില്ല. ഈ സാഹചര്യത്തിൽ അമലയെ പ്രതിചേർക്കേണ്ടതായിരുന്നു. എന്നാൽ അമലയെ സാക്ഷിയാക്കിയിൽ കേസിന് ബലം കൂടുമെന്നായിരുന്നു പൊലീസിന്റെ വാദം. ഉന്നത ഇടപെടലിലൂടെ അമലയെ കേസിൽ നിന്ന് രക്ഷിച്ചതാണെന്നാണ് ആക്ഷേപം. വ്യവസായ പ്രമുഖനായ അമലയുടെ അച്ഛന്റെ ഇടപെടലായിരുന്നു ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP