1 usd = 64.98 inr 1 gbp = 91.82 inr 1 eur = 80.33 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 217.17 inr

Mar / 2018
25
Sunday

ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം

February 22, 2018 | 10:53 AM | Permalinkരഞ്ജിത് ബാബു

കാസർഗോഡ്: ആദ്യാക്ഷരം പകർന്നു തന്ന ഗുരുനാഥയെ ഇല്ലാതാക്കിയത് പ്രിയപ്പെട്ട ശിഷ്യന്മാർ തന്നെ. ചീമേനി പുലിയന്നൂരിലെ റിട്ടയേർഡ് അദ്ധ്യാപിക ജാനകി ടീച്ചറെ കൊലപ്പെടുത്തി കവർച്ച നടത്തിയത് ശിഷ്യന്മാരായ ചീർക്കളത്തെ സ്വദേശി റിനേഷും വൈശാഖും. ഗൾഫിൽ നിന്നും അവധിക്കെത്തിയ അരുണിന്റെ മനസ്സിൽ രൂപം കൊണ്ട കവർച്ച ഇവരിലൂടെ പ്രാവർത്തികമാക്കുകയായിരുന്നു. കയ്യറപ്പില്ലാതെ അവർ അത് ചെയ്യുകയും ചെയ്തു. ജാനകിയെ ഗുരുതരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവർ കണ്ടു സ്വന്തം ശിഷ്യന്മാരെ.

'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' . എന്ന് ടീച്ചർ ഉത്ക്കണ്ഠയോടെ ചോദിച്ചു. അതോടെയാണ് തങ്ങളെ തിരിച്ചറിഞ്ഞുവെന്ന കാര്യം അവർ അറിഞ്ഞത്. അതോടെ ടീച്ചറെ കൊലപ്പെടുത്താൻ കഴുത്തിനിരുവശത്തും കത്തി കുത്തിക്കയറ്റി. കവർച്ച ആസൂത്രണം ചെയ്ത അരുൺ തൊണ്ടി മുതൽ വിറ്റ വിഹിതം പോലും വാങ്ങാതെ ഗൾഫിലേക്ക് കടന്നുകളഞ്ഞു. തനിക്കു നേരെ അന്വേഷണം തിരിയുമോ എന്ന ഭയത്തിലായിരുന്നു അയാൾ നാടു വിട്ടത്.

കവർച്ച കേസിലെ പ്രതികളിലൊരാളായ വൈശാഖിന്റെ പിതാവ് പൊലീസിന് നൽകിയ സൂചനകളാണ് ഒരു വർഷത്തിലേറെ നീണ്ടു നിന്ന അന്വേഷണത്തിന് തുമ്പായത്. കവർച്ചയിൽ നിന്ന് കിട്ടിയ സ്വർണം വീട്ടു പറമ്പിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് സ്വർണം വിറ്റ് കിട്ടിയ പണം വീട്ടിൽ സൂക്ഷിച്ചത് വൈശാഖിന്റെ അച്ഛൻ തിരിച്ചറിയുകയായിരുന്നു. ഇത്രയും പണം എങ്ങിനെ ലഭിച്ചുവെന്ന അദ്ദേഹത്തിന്റെ നീതി ബോധമാണ് പൊലീസിനെ വിവരമറിയിക്കാൻ കാരണമായത്. അതോടെയാണ് 2017 ഡിസംബർ 13 ന് രാത്രി നടന്ന കൊലപാതകത്തിലെ പ്രതികൾ വലയിലായത്.

ജാനകി ടീച്ചറുടെ കൊലപാതകം പലതരത്തിലും വഴി തിരിച്ചു വിടാൻ പ്രതികൾ തന്നെ പ്രചാരണം അഴിച്ചു വിട്ടു. അതിൽ ടീച്ചറെ കഴുത്തറുത്തുകൊല ചെയ്ത പ്രതികളുമുണ്ടായിരുന്നു. നാട്ടുകാരുമായി പ്രതികളെ പിടികൂടാൻ എന്ന വ്യാജേന അവർ എല്ലാ പ്രവർത്തനത്തിലും പങ്കുകൊണ്ടു. അതിന്റെ ഭാഗമായി കുളം വറ്റിക്കാനും ടീച്ചറെ കൊലപ്പെടുത്തിയ കത്തി തിരയാനും മൂന്ന് പേരും സജീവമായി നിലകൊണ്ടിരുന്നു. ഇത്രയും കാലം ഘാതകരെ പിടികൂടാൻ നാട്ടുകാർക്കൊപ്പം ഓടി നടന്നവരാണ് പ്രതികളെന്ന കാര്യം അറിഞ്ഞതോടെ ആദ്യം ആർക്കും വിശ്വസിക്കാനായില്ല. അരുണും വിശാഖും റിനീഷും ഇത് ചെയ്തോ എന്ന ചോദ്യം ചീമേനിക്കാർ പരസ്പരം ചോദിക്കുന്നു.

ആദ്യം പ്രതികൾ ഹിന്ദി സംസാരിച്ചുവെന്ന മൊഴിയിലായിരുന്നു മഹാരാഷ്ട്ര വരെ പൊലീസ് എത്തിയത്. ചീമേനിയിൽ പഴക്കച്ചവടക്കാരെ തേടി സാഗ്ലി വരെയെത്തി. പിന്നീട് പ്രൊഫഷണൽ കില്ലേഴ്സിനെ തേടി തമിഴ് നാട്ടിലും കർണ്ണാടകത്തിലും. തുടർന്ന് രാജസ്ഥാനിലെ ഉൾനാടൻ ഗ്രാമങ്ങളിലും അരിച്ചു പെറുക്കി. ഇതെല്ലാം പ്രതികൾ കാണുന്നുണ്ടായിരുന്നു. ബംഗാൾ ക്വട്ടേഷൻ സംഘമെന്ന പ്രചാരണവും അക്കാലത്ത് നടന്നു. ഒടുവിൽ ജാനകിയുടേയും ഭർത്താവ് കൃഷ്ണന്മാസ്റ്ററുടേയും ബന്ധുക്കൾക്കു നേരേയുമായിരുന്നു സംശയം. അവരേയും ചോദ്യം ചെയ്തു. ഭർത്താവായ കൃഷ്ണന്മാസ്റ്ററെ നുണ പരിശോധനക്ക് വിധേയമാക്കാൻ ശ്രമം ആരംഭിക്കുമെന്ന പ്രചാരണവുമുണ്ടായി.

ഇത് തന്നേയും കുടുംബത്തേയും മാനസികമായി തകർത്തുവെന്ന് കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകൻ എന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ല. ജാനകി കൊല്ലപ്പെട്ട ദിവസം താനും മരിച്ചെങ്കിൽ എന്നു പോലും അദ്ദേഹം ചിന്തിച്ചു. സംഭവ ശേഷം പുലിയന്നൂരിലെ വീട്ടിലേക്ക് പോയിട്ടില്ല. എല്ലാ വിഷമങ്ങളും മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിച്ചിരിക്കേയാണ് പ്രതികൾ പിടിയിലായത്. എല്ലാം ദൈവഹിതമെന്ന് മാസ്റ്റർ പറയുന്നു.

ജാനകിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ടീച്ചറുടെ അയൽവാസികളായ റെനീഷ് രാമചന്ദ്രൻ, വൈശാഖ് എന്നിവരേയാണ് അന്വേഷണ സംഘം പിടികൂടിയത്. മുഖ്യ പ്രതിയായ അരുൺ കഴിഞ മാസം ഗൾഫിലേക്ക് കടന്നിരുന്നു. ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുഖംമൂടി അണിഞ്ഞെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ജാനകിയേയും ഭർത്താവിനേയും ബന്ധിയാക്കുകയായിരുന്നു. സ്വർണവും പണവും കവർന്ന ശേഷം പ്രതികൾ ഇരുവരുടേയും കഴുത്തറുത്ത് രക്ഷപ്പെട്ടു. ജാനകി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ഭർത്താവ് കളത്തേര കൃഷ്ണൻ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

കൊലപാതകത്തിന് പത്ത് ദിവസം മുമ്പ് ഇവർ പുലിയന്നൂരിലെ വീട്ടിൽ കവർച്ചയ്‌ക്കെത്തിയിരുന്നു. അന്ന് ആളനക്കം കണ്ട് പിന്മാറുകയും മറ്റൊരു വഴിയിലൂടെ രക്ഷപെടുകയും ചെയ്തു. എന്നാൽ രണ്ടാം തവണ കൂടുതൽ കരുതലോടെ നീങ്ങിയ ഇവർ തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയം നോക്കി മുഖം കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടാനായത്. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വർഗീയ വാദികളെ അധികാരത്തിൽ നിന്ന് പിഴുതെറിഞ്ഞ് കോൺഗ്രസ് അധികാരത്തിലേറ്റുമെന്ന് മായാവതി; ഗൂർഖകളോട് ബിജെപിക്ക് യാതൊരു അനുകമ്പയുമില്ലെന്ന കടന്നാക്രമണവുമായി എൻഡിഎ വിട്ട് ഗൂർഖ ജനമുക്തി മോർച്ച; അമിത് ഷായെ കളിയാക്കി നായിഡുവിന്റെ മറുപടി; കർണ്ണാടകയിൽ പ്രതിപക്ഷത്തെ പിളർത്തി കരുത്ത് നേടി സിദ്ധരാമയ്യ; യുപിയിലെ രാജ്യസഭാ വിജയത്തിന് ശേഷവും മോദിയെ തേടിയെത്തുന്നത് തിരിച്ചടികൾ; 2019ൽ ഭരണമാറ്റത്തിന് പ്രതിപക്ഷം യോജിപ്പിന്
ആകർഷണത്തിൽ കുടുങ്ങി അടുത്തെത്തിയാൽ പതിയെ പെണ്ണിന്റെ വയറ്റിൽ കടിച്ചുതൂങ്ങും; അതോടെ തീർന്നു അവന്റെ ജീവിതം; പിന്നെ പതിയെപ്പതിയെ ആൺശരീരം പെൺശരീരത്തിന്റെ ഭാഗമായി ബീജം നൽകുന്ന ഒരു അവയവം മാത്രമായി മാറും; ഇണചേരലോടെ പെൺമത്സ്യത്തിന്റെ ശരീരത്തിലേക്ക് ലയിച്ചുചേർന്ന് ഇല്ലാതാകുന്ന ആംഗ്‌ളർ മത്സ്യത്തിന്റെ വീഡിയോ പുറത്ത്
മൂന്നാറിലെ പ്രണയം അറിഞ്ഞപ്പോൾ കോതമംഗലത്തേക്ക് താമസം മാറ്റി പതിനാറുകാരിയുടെ കുടുംബം; ഗർഭിണിയായപ്പോൾ വിവാഹത്തിൽ നിന്ന് കാമുകന്റെ പിന്മാറ്റം; നാണക്കേട് ഒഴിവാക്കാൻ ഗർഭചിദ്രം നടത്തി മാതാപിതാക്കൾ; വിഷാദരോഗത്തിന്റെ ചികിൽസയ്ക്കിടെ എല്ലാം തുറന്നു പറഞ്ഞ് പ്ലസ് ടുക്കാരി; പെമ്പിളൈ ഒരുമൈ നേതാവിന്റെ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്; സിപിഎം പ്രതികാരമെന്ന് തിരിച്ചടിച്ച് ഗോമതിയും
ഷോട്ട് സർക്യൂട്ടിൽ മുറി കത്തിയമർന്ന് അൽകോബാറിൽ പൊള്ളലേറ്റ് മരിച്ചത് വെമ്പായം സ്വദേശി; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് തടസ്സം നിൽക്കുന്നത് വാഹനാപകടത്തിൽ അടയ്ക്കാത്ത പിഴ; മലയാളിയുടെ മൃതദേഹം മടക്കി അയച്ച് ദമാം വിമാനത്താവള അധികൃതർ; രാജൻ വർഗ്ഗീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സൗദിയിൽ ഊർജ്ജിത ശ്രമം തുടരുന്നു
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
'നാം മുന്നോട്ടി'ന്റെ പീഡനവീരൻ പ്രൊഡ്യൂസറെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം; വനിത മാധ്യമപ്രവർത്തകയെ രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ച സബ്നേഷ് പ്രലോഭിപ്പിക്കാൻ മദ്യലഹരിയിൽ സഹപ്രവർത്തകയുമായി ലൈംഗിക വേഴ്‌ച്ച നടത്തി കാണിച്ചു; ജനുവരിയിൽ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടു പോയത് ടി എൻ സീമയുടെ ഭർത്താവ്; മറുനാടൻ വാർത്ത നൽകിയപ്പോൾ പുറത്താക്കി മുഖം രക്ഷിച്ച സിഡിറ്റ് സബ്നേഷിനെതിരെയുള്ള പരാതി ഇനിയും പൊലീസിന് കൈമാറിയില്ല
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ കുറഞ്ഞ ശിക്ഷക്കായി കേഴുന്നു; മകന്റെ കാര്യം ഓർത്ത് കടുത്ത ശിക്ഷ വിധിക്കരുതെന്ന് കോടതിയിൽ വാദം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ; ഇതുവരെ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്ന് വാദം: മെൽബണെ നടുക്കിയ കൊലപാതകത്തിൽ ഭാര്യയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ