Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്മർദമോ ഭീഷണിയോ? പീഡനക്കേസിൽ ആറാം ക്ലാസ് വിദ്യാർത്ഥിനികൾ മൊഴിമാറ്റി; ആത്മഹത്യ ചെയ്ത പ്രതി ഷിജുവിന്റെ ജീവന് ഉത്തരം പറയണമെന്നു പിതാവ്: പ്രതിക്കൂട്ടിൽപ്പെട്ട ബിജെപിക്കാർക്ക് ആശ്വാസം

സമ്മർദമോ ഭീഷണിയോ? പീഡനക്കേസിൽ ആറാം ക്ലാസ് വിദ്യാർത്ഥിനികൾ മൊഴിമാറ്റി; ആത്മഹത്യ ചെയ്ത പ്രതി ഷിജുവിന്റെ ജീവന് ഉത്തരം പറയണമെന്നു പിതാവ്: പ്രതിക്കൂട്ടിൽപ്പെട്ട ബിജെപിക്കാർക്ക് ആശ്വാസം

എം പി റാഫി

മലപ്പുറം: പീഡനത്തിനിരയായ കുട്ടികൾ ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിൽ മൊഴിമാറ്റിയതോടെ പീഡനക്കേസ് ആത്മഹത്യാ പ്രേരണാകുറ്റമായി മാറുന്നു. മംഗലം ചേന്നര വിവിയുപി സ്‌കൂളിലെ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ ദുരൂഹതകൾ നീങ്ങുന്നതിന് മുമ്പാണ് സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ഷിജു (22)വിന്റെ അച്ഛൻ മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ആത്മഹത്യ സംബന്ധിച്ചും പീഡനത്തിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് തിരൂർ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് പ്രമുഖരുടെ മക്കളും രാഷ്ട്രീയ പ്രമുഖരും കുടുങ്ങുമെന്നായപ്പോൾ സമ്മർദങ്ങൾക്ക് പൊലീസിന് വഴങ്ങി കേസ് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ജൂലൈ 2ന് ചേന്നരയിലെ സ്വന്തം ബാർബർഷോപ്പിൽ വച്ച് ഷിജു ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ പീഡനക്കഥകളും പുറത്താകുന്നത്. എന്നാൽ ഷിജു ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് മരിക്കുന്നതിന്റെ തലേ ദിവസം വാർഡ് മെമ്പറുടെ വീട്ടിലേക്ക് ഏതാനും അദ്ധ്യാപകർ ഷിജുവിനെയും അഛൻ മുളക്കപറമ്പിൽ സഹദേവനെയും വിളിച്ചുവരുത്തി അപമാനിക്കുകയും ഭീഷണപ്പെടുത്തിയതും ചെയ്തതിനാൽ ആണെന്നു ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇടത്, വലത് പാർട്ടിക്കാർ മകനെ വിളപ്പിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നതിനാൽ ഇടത് അനനുപാവിയായ സഹദേവന് പിന്തുണയുമായി ബിജെപിക്കാർ എത്തുകയായിരുന്നു.

സംഭവത്തിൽ ആത്മഹത്യാപ്രേരണ നടന്നിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഷിജുവിന്റെ ബന്ധുക്കളോടൊപ്പം ബിജെപി നേതാക്കളും സ്റ്റേഷൻ കയറി ഇറങ്ങി. എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഷിജു ഉൾപ്പടെയുള്ള എട്ടോളം പേർ മൂന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികളെ പല തവണ പീഡിപ്പിച്ചതായി മൊഴിലഭിക്കുകയായിരുന്നു.

ഇതേ തുടർന്ന് ആത്മഹത്യക്കു പുറമെ പീഡന കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ലൈഗികമായി പീഡിപ്പിച്ചതായി അദ്ധ്യാപകർക്ക് പരാതി ലഭിക്കുകയും ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ അടക്കം നാല് അദ്ധ്യാപകരും ചേർന്ന് വാർഡ് മെമ്പറുടെ വീട്ടിലേക്ക് വിവരം ചോദിക്കുന്നതിനായി ഷിജുവിനെയും അഛനെയും വിളിപ്പിക്കുകയായിരുന്നു. അന്ന് പൊലീസ് മെമ്പറുടെ വീട്ടിലുണ്ടായിരുന്നവരെയെല്ലാം കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്‌കൂളിലെ അദ്ധ്യാപകരിൽ നിന്നും കേസിന്റെ നിർണായക മൊഴികളും ലഭിച്ചിരുന്നു.

ബാർബർഷോപ്പിൽ വച്ച് പലതവണ ഷിജുവും കൂട്ടുകാരും മുന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈഗികമായി പീഡിപ്പിച്ചെന്നായിരുന്നു മൊഴിയുടെ ചുരുക്കം. പീഡിപ്പിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പൊലീസ് ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ഇവരുടെ സഹായത്തോടെ കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ അടക്കം കുട്ടികൾ പറഞ്ഞിരുന്നു. പേരറിയാത്തവരെ കണ്ടാൽ തിരിച്ചറിയാമെന്നും കുട്ടികൾ പറഞ്ഞു.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഷിജുവിന്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കസ്റ്റഡിയിലെടുത്തവരിൽ ബിജെപി പ്രവർത്തകരും, നേതാക്കളുടെ മക്കളും ഉണ്ടായിരുന്നു. എന്നാൽ പീഡന കേസിന്റെ അന്വേഷണം മുന്നോട്ടു പോയതോടെ കുട്ടികൾക്കും വീട്ടുകാർക്കും ഭീഷണിയടക്കം ഉണ്ടായി. പീഡനകേസ് മൂടിവച്ചതിന് സ്‌കൂൾ അധികൃതർ തന്നെ കുടുങ്ങുമെന്നായപ്പോൾ പീഡനം നടന്നിട്ടേ ഇല്ലെന്ന് മൊഴി നൽകാൻ അദ്ധ്യാപകരിൽ നിന്നു തന്നെ കുട്ടികൾക്കു സമ്മർദമുണ്ടായി.

ഇതോടെ സമാന്തര മജിസ്‌ട്രേറ്റായ ജില്ലാ ശിശു ക്ഷേമ സമിതി അദ്ധ്യക്ഷനു മുന്നിൽ, പീഡനം നടന്നിട്ടില്ലെന്നും ഞങ്ങൾക്ക് മിഠായി നൽകുക മാത്രമാണ് ചെയ്തതെന്നും കുട്ടികൾ മൊഴിമാറ്റുകയായിരുന്നു. ഇതോടെ പന്ത് ബിജെപി ക്വോർട്ടിലായി. ഇനിയുള്ളത് ലീഗും കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന സ്‌കൂൾ അധികൃതർക്കും അദ്ധ്യാപകർക്കും എതിരെയുള്ള നല്ലൊരു അവസരമാണിതെന്ന് അവരും കണക്കുകൂട്ടി.

ഇതോടെ ഷിജുവിന്റെ അഛൻ സഹദേവനൊപ്പം കഴിഞ്ഞ ദിവസം ബിജെപിയുടെ മുതിർന്ന നേതാക്കളും വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുട്ടികൾ മൊഴിമാറ്റിയ സ്ഥിതിക്ക് പൊലീസും വെട്ടിലായിരിക്കുകയാണ്. കുട്ടികൾ പീഡിപ്പിക്കപ്പെട്ടില്ലെങ്കിൽ എന്തിനു വേണ്ടി മരണ തലേന്ന് ഷിജുവിനെയും അഛനെയും വാർഡ് മെമ്പറുടെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നതിന് ഉത്തരം കിട്ടതെ പോകുന്നു. മാത്രമല്ല, ഷിജുവിനെ വീട്ടിലേക്ക് വിളിപ്പിച്ചുവെന്നും പീഡനവുമായ ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചതായും അദ്ധ്യാപകരുടെ മൊഴിയിൽ വ്യക്തമാക്കുന്നു. എങ്കിൽ എന്ത്‌കൊണ്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നതും പൊലീസിനു മേലുള്ള സമ്മർദം വ്യക്തമാക്കുന്നു. പീഡനം നടന്നില്ലെന്ന് ഓഗസ്റ്റ് മൂന്നിനായിരുന്നു കുട്ടികൾ മൊഴിനൽകിയത്. എന്നാൽ ഇതു കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോഴും കേസിന് യാതൊരു പുരോഗതിയും ഇല്ലെന്നതാണ് വസ്തുത.

പീഡനകേസ് രണ്ടരമാസം മുമ്പ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇതു മൂടിവെയ്ക്കാനുള്ള ശ്രമം മറുനാടൻ മലയാളി ഉൾപ്പടെയുള്ള മാദ്ധ്യമ വാർത്ത തടയിടുകയായിരുന്നു. തുടർന്നുള്ള മുറുനാടൻ വാർത്തയെ തുടർന്ന് കേസിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം നടപ്പാക്കിയാൽ ഒരുപക്ഷേ, പീഡനത്തിന്റെ ചുരുളഴിയുകയോ ഷിജു നിരപരാതിയെങ്കിൽ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കും. അതേസമയം ഷിജു നിരപരാതിയാണെന്നും ഭീഷണിയും അപമാനവുമാണ് ആത്മഹത്യക്കുകാരണമെന്ന് ഷിജുവിന്റെ അഛൻ സഹദേവനും ബിജെപി നേതാക്കളും പറഞ്ഞു. പൊലീസ് അന്വേഷണം ക്രിത്യമായി നടക്കുന്നില്ലെന്നും ഡിവൈഎസ്‌പി റാങ്കിലുള്ളവർക്ക് അന്വേഷണ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഷിജുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി സമരപരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP