Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരക്കേറിയ ജംഗ്ഷനിൽ ഗതാഗതം തടസ്സപ്പെടുത്തി യുവാക്കളുടെ അഭ്യാസപ്രകടനം; തലനാരിഴയ്ക്ക് അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടയാൾ ചോദ്യം ചെയ്യാൻ നിർത്തിയപ്പോൾ അതിക്രൂരമായി നിലത്തിട്ടു ചവിട്ടിയും ഇടിച്ചും മൃതപ്രായനായനാക്കി; പരാതി കൊടുത്തിട്ടും അനങ്ങാതെ പൊലീസ്; ഒരു ചെറുപ്പക്കാരനെ മുളങ്കമ്പുകൊണ്ട് തല്ലിക്കൊന്നതിന്റെ തൊട്ടടുത്ത് വേറൊരാൾ കൂടി ക്രൂരമായി മർദ്ദനത്തിന് ഇരയാകുന്ന വീഡിയോ പുറത്ത്

തിരക്കേറിയ ജംഗ്ഷനിൽ ഗതാഗതം തടസ്സപ്പെടുത്തി യുവാക്കളുടെ അഭ്യാസപ്രകടനം; തലനാരിഴയ്ക്ക് അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടയാൾ ചോദ്യം ചെയ്യാൻ നിർത്തിയപ്പോൾ അതിക്രൂരമായി നിലത്തിട്ടു ചവിട്ടിയും ഇടിച്ചും മൃതപ്രായനായനാക്കി; പരാതി കൊടുത്തിട്ടും അനങ്ങാതെ പൊലീസ്; ഒരു ചെറുപ്പക്കാരനെ മുളങ്കമ്പുകൊണ്ട് തല്ലിക്കൊന്നതിന്റെ തൊട്ടടുത്ത് വേറൊരാൾ കൂടി ക്രൂരമായി മർദ്ദനത്തിന് ഇരയാകുന്ന വീഡിയോ പുറത്ത്

ചിറയിൻകീഴ്:  കഴിഞ്ഞ വർഷം ഒരു ചെറുപ്പക്കാരനെ പട്ടാപ്പകൽ മുളവടി കൊണ്ട് അടിച്ചു കൊന്ന സ്ഥലത്തിനു തൊട്ടടുത്ത് മനസ്സാക്ഷിയെ നടുക്കുന്ന മറ്റൊരു മർദ്ദനം കൂടി അരങ്ങേറി. ഇക്കുറി അടിയേറ്റ യുവാവ് മൃതപ്രായനായെങ്കിലും മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മനപ്പൂർവ്വം ബൈക്കിൽ എത്തി ഗതാഗത തടസ്സമുണ്ടാക്കി ഗുണ്ടായിസം കാണിച്ചവരുടെ പേരിൽ കേസ് എടുക്കാൻ പോലും പൊലീസിനു മടി. കേരളത്തിന്റെ ഗുണ്ടാസംഘങ്ങൾ എത്രമാത്രം അപകടരമായി വളർന്നു എന്നും സൂചിപ്പിക്കുന്ന മർദ്ദന ദൃശ്യങ്ങൾ പുറത്തു വരുന്നത് ചിറയിൻകീഴ് മുടപുരം എസ് എം ജംഗ്ഷനിൽ നിന്നാണ്.

 വഴി തടസ്സപ്പെടുത്തി  റോഡിനു കുറുകെ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിനാണ് കൊല്ലം കൊച്ചാലും മൂട് സ്വദേശി എ സുധീറിന് മർദ്ദനമേറ്റത്. രണ്ടു പേർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൽ സോഷ്യൽ മീഡിയാകളിലൂടെയാണ് പ്രചരിച്ചത്.

ചിറയിൻകീഴ് മുടപുരം എസ്എം ജംഗ്ഷനിലാണ് സംഭവുമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസും ശേഖരിച്ചു. അനന്തു, ശ്രീക്കുട്ടൻ എന്നീ രണ്ടു പേർ ചേർന്നാണ് ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇതിൽ അനന്തു പല ക്രിമിനൽ കേസുകളിൽ പ്രതിയാണ്

കഴിഞ്ഞ വർഷവും ഈ പ്രദേശത്തിനടുത്ത് സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. 2016 ഫെബ്രുവരിയിൽ ചിറയീൻകീഴ് വക്കത്താണ് ഷബീർ എന്ന യുവാവിനെ അന്ന് അക്രമിസംഘം ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു.

സെപ്റ്റംബർ 13നാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ ജംഗ്ഷനിൽ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഗതാഗത തടസ്സമുണ്ടാക്കി ഇവർ് ഇതു തുടരുന്നതിനിടെ മറ്റൊരു ബൈക്കിൽ ഇതുവഴിയെത്തിയ രണ്ട് പേരുമായി തർക്കമുണ്ടാകുന്നു. ഇവർ തർക്കം നിർത്തി മുന്നോട്ടു പോയെങ്കിലും സംഘം തടയുന്നു. വാക്കുതർക്കത്തിന് പിന്നാലെ രണ്ടംഗ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുന്നത് കാണാം. നിലത്തു വീണ ഇയാളെ ചവിട്ടുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് ആളുകൾ കൂടിയെങ്കിലും ആരും സംഭവത്തിൽ ആരും ഇടപെടുന്നില്ല. സംഭവ സമയത്ത് പൊലീസ് സാന്നിധ്യവും ജംഗ്ഷനിൽ ഉണ്ടായിരുന്നില്ല.

ചിറയിൻ കീഴ് പൊലീസ് സ്‌റ്റേഷനിൽ ഇതു സംബന്ധിച്ച് മർദ്ദമേറ്റ സുധീർ പരാതി നല്കിയെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. ഇവർ തമ്മിൽ ഒത്തുതീർപ്പായെന്നാണ് പിന്നീട് അറിഞ്ഞതെന്നാണ് സ്റ്റേഷനിൽ നിന്നു നല്കുന്ന വിശദീകരണം

സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള കടയിലെ സി സി ടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുണ്ടായി. പ്രതികൾക്കെതിരേ മാതൃകാ പരമായ നടപടി ഉണ്ടാകണമെന്നും ആവശ്യമുയർന്നു. അതേ തുടർന്നാണ് കേസിൽ പുനരന്വേഷണം നടത്തുന്നത്്.

വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് കേസ് എടുക്കാനാണ് പൊലീസിന്റ നീക്കം.കേസ് ഒത്തു തീർപ്പ് ആയതുകൊണ്ടാണ് വിവരം അറിയാതിരുന്നതെന്നും പ്രതികളെ തിരിച്ച് അറിഞ്ഞതായും വാദിയിൽ നിന്നും വീണ്ടും മൊഴി എടുത്ത് കേസ് എടുക്കുമെന്നും ആറ്റിങ്ങൽ സി ഐ അനിൽകുമാർ മറുനാടനോട് പറഞ്ഞു.
ഇതനുസരിച്ച് പ്രതികളായ വക്കത്തുവിള സ്വദേശി അനന്തു, ശ്രീക്കുട്ടൻ എന്നിവർക്കുവേണ്ടി തിരച്ചിൽ തുടങ്ങി. വക്കത്തുവിള സ്വദേശി സുധീറിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡിൽ അതിക്രൂരമായി തല്ലിച്ചതച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP