Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള മനോരമയുടെ പരസ്യത്തിൽ കെഎഫ്‌സി റസ്റ്ററന്റ് വാഗ്ദാനം ചെയ്തത് 400 രൂപയ്ക്ക് 10 പീസ് ചിക്കൻ; പരസ്യം വിശ്വസിച്ച് വാങ്ങാനെത്തിയ വീട്ടമ്മയോട് ഈടാക്കിയത് 656 രൂപ; 50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മ ഉപഭോക്തൃ കോടതയിൽ

മലയാള മനോരമയുടെ പരസ്യത്തിൽ കെഎഫ്‌സി റസ്റ്ററന്റ് വാഗ്ദാനം ചെയ്തത് 400 രൂപയ്ക്ക് 10 പീസ് ചിക്കൻ; പരസ്യം വിശ്വസിച്ച് വാങ്ങാനെത്തിയ വീട്ടമ്മയോട് ഈടാക്കിയത് 656 രൂപ; 50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മ ഉപഭോക്തൃ കോടതയിൽ

കോട്ടയം: ഭക്ഷ്യമേഖലയിലെ ബഹുരാഷ്ട്ര കുത്തകയായ കെറ്റകി ഫ്രൈഡ് ചിക്കൻ(കെഎഫ്‌സി) പരസ്യം നല്കി വഞ്ചിച്ചതായി ആരോപിച്ച് ഉപഭോക്തൃ കോടതിയിൽ പരാതി. കോട്ടയം മാന്നാനം സ്വദേശിനി രമ ജോർജാണ് പരാതി നല്കിയിരിക്കുന്നത്. പ്രമുഖ ദിനപത്രത്തിൽ നല്കിയ പരസ്യം പ്രകാരം കോട്ടയം കഞ്ഞിക്കുഴിയിലെ കെഎഫ്‌സി കടയിൽ എത്തിയ തന്നോട് പരസ്യത്തിൽ പറയുന്നതിൽ കൂടുതൽ തുക ഈടാക്കിയതായി പരാതിയിൽ വീട്ടമ്മ ആരോപിക്കുന്നു.

ബുധനാഴ്ച തങ്ങളുടെ കടയിലെത്തുന്നവർക്ക് 400 രൂപയ്ക്ക് ചൂടുള്ളതും മൊരിഞ്ഞതുമായ പത്തു കഷണം ചിക്കൻ നല്കുമെന്നു കാണിച്ച് കഞ്ഞിക്കുഴിയിലെ റസ്റ്ററന്റ് മലയാള മനോരമ ദിനപത്രത്തിൽ പരസ്യം നല്കിയിരുന്നു. മാഞ്ഞൂരാൻ ടവേഴ്‌സിൽ പ്രവർത്തിക്കുന്ന കെഎഫ്‌സിയുടെ ബ്രാഞ്ച് ആയ യും റസ്റ്ററന്റ് ആണ് പരസ്യം നല്കിയത്. എല്ലാ ബുധനാഴ്ചയും കടയിലെത്തുന്നവർക്ക് ഓഫർ ലഭ്യമാണെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്.

പരസ്യത്തിൽ ആകൃഷ്ടയായി ക്രിസ്മസ് അവധിക്കു വീട്ടിലെത്തിയ കുട്ടികൾക്ക് ചിക്കൻ വാങ്ങി നല്കാൻ ബുധനാഴ്ച തന്നെയായ അന്നു വൈകിട്ടു രമ റസ്റ്ററന്റിലെത്തി.എന്നാൽ പത്തു പീസ് ചിക്കൻ നല്കിയശേഷം തനിക്ക് 656 രൂപയുടെ ബില്ലാണു നല്കിയതെന്ന് വീട്ടമ്മ പരാതിപ്പെടുന്നു. പത്രത്തിലെ പരസ്യത്തിൽ 400 രൂപാ നല്കിയാൽ മതിയല്ലോയെന്നുണ്ടെന്നു രമ ചൂണ്ടിക്കാട്ടി. എന്നാൽ മലയാള മനോരമയിലും മറ്റു മാദ്ധ്യമങ്ങളിലും തങ്ങൾ നല്കിയ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന 400 രൂപ നികുതി ഒഴിവാക്കിയുള്ള വിലയാണെന്നായിരുന്നു റസ്റ്ററന്റ് അധികൃതരുടെ നടപടി.

എന്നാൽ നികുതിയും കൂടി കൂട്ടിയാൽ പത്തു പീസ് ചിക്കന് 539 രൂപയേ വരുന്നുള്ളൂവെന്ന് രമ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും തന്നോട് 656 രൂപ ആവശ്യപ്പെട്ടു. ഇത് അനീതിയാണെന്നു പറഞ്ഞപ്പോൾ തങ്ങൾക്ക് കമ്പനി നയം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാനാകൂ എന്നായിരുന്നു റസ്റ്ററന്റ് അധികൃതരുടെ നടപടി. ഇതിനെത്തുടർന്ന് 656 രൂപ നല്കി കെഎഫ്‌സിയുടെ പത്തു പീസ് ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ വാങ്ങാൻ താൻ നിർബന്ധിതയായെന്ന് രമ പരാതിപ്പെടുന്നു.

കെഎഎഫ്‌സി റസ്റ്ററിന്റെ നടപടി തെറ്റായ കച്ചവട കീഴ്‌വഴക്കമാണെന്നു പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. പരസ്യത്തിലൂടെ പൊതുജനങ്ങളെ ആകർഷിച്ച് പണംപിടുങ്ങുന്ന നടപടിയാണ് കമ്പനി നടത്തുന്നത്. റസ്റ്റ്‌റന്റ് അധികൃതരുടെ നടപടിമൂലം തനിക്കുണ്ടായ മനോവേദനയിൽ 50,000 രൂപ നഷ്ടപരിഹാരം നല്കണമെന്നും തെറ്റായ പരസ്യം നല്കി തന്നിൽനിന്ന് അപഹരിച്ച 256 രൂപ 12 ശതമാനം പലിശസഹിതം ഈടാക്കിത്തരണമെന്ന് ഉപഭോക്തൃകോടതിയോട് പരാതിക്കാരി ആവശ്യപ്പെടുന്നു.

കോട്ടയം കഞ്ഞിക്കുഴിയിലെ മാഞ്ഞൂരാൻ റസ്റ്ററന്റിൽ പ്രവർത്തിക്കുന്ന യും റസ്റ്ററന്റ്, മുംബൈ മലാഡിൽ പ്രവർത്തിക്കുന്ന യും റസ്റ്ററന്റ് ശൃംഗലയുടെ ഹെഡ് ഓഫീസ്, മുംബൈയിലെ ഗുർഗാവിൽ പ്രവർത്തിക്കുന്ന കെഎഫ്‌സി കോർപ്പറേറ്റ് ഓഫീസ് എന്നിവരെ പ്രതികളാക്കിയാണ് പരാതി നല്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP