Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താനാരോടോ എന്നെ സല്യൂട്ട് ചെയ്യാൻ..... കരണത്തിന് ഒന്ന് വാങ്ങിയാൽ എങ്ങനെയിരിക്കുമെന്ന് അറിയാമോ....; ആദരവ് കാട്ടാൻ എസ് ഐയെ സല്യൂട്ട് ചെയ്ത വിമുക്ത ഭടന് കിട്ടിയത് പണി ! ആലുവ എസ് ഐ ഹണി കെ ദാസിനെതിരെ പരാതിയുമായി ചിത്രൻ

താനാരോടോ എന്നെ സല്യൂട്ട് ചെയ്യാൻ..... കരണത്തിന് ഒന്ന് വാങ്ങിയാൽ എങ്ങനെയിരിക്കുമെന്ന് അറിയാമോ....; ആദരവ് കാട്ടാൻ എസ് ഐയെ സല്യൂട്ട് ചെയ്ത വിമുക്ത ഭടന് കിട്ടിയത് പണി ! ആലുവ എസ് ഐ ഹണി കെ ദാസിനെതിരെ പരാതിയുമായി ചിത്രൻ

അരുൺ ജയകുമാർ

ആലുവ: അയൽവാസിയുടെ പരാതിയിൽ വിമുക്തഭടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് അപമാനിച്ചു. സബ് ഇൻസ്പെക്ടറെ കണ്ടപ്പോ വിമുക്ത ഭടനായ ചിത്രൻ സല്യൂട്ട് ചെയ്തതിനെ പരിഹസിച്ചും അപമാനിച്ചുമായിരുന്നു പൊലീസിന്റെ പെരുമാറ്റം.

സംഭവത്തിൽ ആലുവ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹണി കെ ദാസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആലുവ തായ്ക്കാട്ട്കര കെഎസ്ആർടിസി ഗാരേജിന് സമീപം താമസിക്കുന്ന ചിത്രൻ എന്ന വിമുക്തഭടൻ. സ്റ്റേഷനിൽ വച്ച് എസ്ഐ അസഭ്യം പറഞ്ഞുവെന്നും എന്താണ് കുറ്റമെന്ന് പറയുകപോലും ചെയ്യാതെ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭക്ഷണമോ വെള്ളമോ നൽകാതെ പ്രതികളെപ്പോലെ സ്റ്റേഷന്റെ ഒരു മൂലയിൽ നിർത്തിയതായും ചിത്രൻ പറയുന്നു. അഞ്ച് മണിയായപ്പോൾ എന്താണെന്ന് പോലും പറയാതെ ഒരു കടലാസിൽ നിർബന്ധിച്ച് ഒപ്പിടിപ്പിച്ചതായും ചിത്രൻ പറയുന്നു

എന്താണ് പ്രശ്നമെന്ന് പലവട്ടം ചോദിച്ചെങ്കിലും അത് പറയാൻ പോലും പൊലീസ് തയ്യാറായില്ല. വക്കീലിനെ കൊണ്ട് വരേണ്ട കാര്യമുണ്ടോ എന്ന് തിരക്കിയപ്പോൾ അങ്ങോട്ട് മാറിനിന്നോണം എന്നായിരുന്നു മറുപടി. വീണ്ടും കാര്യം തിരക്കിയപ്പോൾ വക്കീലല്ല ആരു വന്നാലും തൽക്കാലം ഇവിടെ നിന്നും വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് പറയുകയായിരുന്നു.

അയൽവാസികളായ ആയുർവേദ ഡോക്ടർ ദിവ്യയും ഭർത്താവ് ദീപുവും നൽകിയ പരാതിയിലാണ് പൊലീസ് ചിത്രനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. തങ്ങളുടെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നുവെന്ന അയൽവാസികൾ പരാതി നൽകിയിട്ടുണ്ടെന്നും നാളെ രാവിലെ 10 മണിക്ക് ആലുവ സ്റ്റേഷനിലെത്തണമെന്നും രണ്ട് പൊലീസുകാർ വ്യാഴാഴ്ച വീട്ടിലെത്തി അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.45ന് ചിത്രൻ സ്റ്റേഷനിൽ ത്തെുകയും ചെയ്തു. എസ്ഐ സ്റ്റേഷനിലെത്തിയപ്പോൾ ചിത്രൻ സല്യൂട്ട് ചെയ്തു. താനാരോടോ എന്നെ സല്യൂട്ട് ചെയ്യാൻ. കരണത്തിന് ഒന്ന് വാങ്ങിയാൽ എങ്ങനെയിരിക്കുമെന്ന് അറിയാമോ എന്ന് ചോദിച്ച ശേഷം ഒരു മൂലയിലേക്ക് മാറ്റിനിർത്തുകയായിരുന്നു.

പരാതിക്കാരുടെ വാക്ക് മാത്രം കേട്ട തന്നോട് അപമര്യാദയായി പെരുമാറിയ എസ്ഐ ഹണി കെ ദാസിനെതിരെ പരാതിയുമായി ഡിവൈഎസ്‌പിയെ സമീപിച്ചിരിക്കുകയാണ്. 64 വയസ്സ് പിന്നിട്ട തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമാണ് ഉണ്ടായതെന്നും ചിത്രൻ മറുനാടനോട് പറഞ്ഞു. ഒരു വിമുക്ത ഭടന് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യമാണ് ചിത്രന്റെ ബന്ധുക്കൾക്കും ചോദിക്കാനുള്ളത്.

സംഭവം നടക്കുന്ന സമയത്ത് പരാതിക്കാരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് ചിത്രനെ പൊലീസ് അപമാനിച്ചത്. താനും പരാതിക്കാരുമെല്ലാം എത്തുന്നതിന് മുൻപ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരെ പരിഗണിക്കാതെയാണ്  ഈ കേസ് പരിഗണിച്ചത്. അയൽവാസികൾ നൽകിയ പരാതി ശരിക്കും പരിശോധിക്കുകയാണ് പൊലീസ് നിലപാടെന്നും ചിത്രൻ പറയുന്നു. അയൽവാസികളുടെ പുരയിടത്തിൽ മാലിന്യം നക്ഷേപിച്ചുവെന്ന ആരോപണം ശരിയല്ലെന്നും ചിത്രൻ പറയുന്നു.ഡോക്ടറുടെ വീട്ടിലെ തേക്ക്  മരത്തിന്റെ ഇഉലകൽ വീഴുന്നത് തങ്ങളുടെ പറമ്പിലേക്കാണെന്നും അത് നിർമ്മാർജനം ചെയ്യാൻ വേറെ വഴിയില്ലാത്തതിനാൽ തിരികെ ആ ഇലകൾ മാത്രം അവരുടെ പറമ്പിലേക്ക് തിരികെ കളയുകയാണ് ചെയ്തിട്ടുള്ളത്.

താൻ ഒരു വിമുക്തഭടനാണെന്നോ മുതിർന്ന പൗരനാണെന്നോ ഉള്ള ഒരു പരിഗണനയും ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. തലേ ദിവസം വീട്ടിലെത്തിയ പൊലീസുകാരും അപമര്യാദയായിട്ടാണ് സംസാരിച്ചത്. എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശ്വാസമുള്ളതിനാലാണ് രാവിലെ തന്നെ സ്റ്റേഷനിലേക്ക് പോയത്. ഷുഗർ, ആസ്ത്മ, ബ്ലഡ് പ്രഷർ എന്നീ രോഗങ്ങളുള്ള ആളാണെന്ന് പറഞ്ഞിട്ടും ഒരു പരിഗണനയും തന്നില്ലെന്നും ചിത്രൻ പറയുന്നു.വൈകുന്നേരം വരെ മരുന്ന് പോലും കഴിക്കാതെ ഇരുന്ന ചിത്രന് വൈകുന്നേരമായപ്പോൽ ഷുഗർ കൂടി ദേഹാസ്വസ്ഥ്യം   ഉണ്ടാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP