Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിവൈഎസ്‌പിയെ കെട്ടിയിട്ട് വിവസ്ത്രനാക്കിയശേഷം തല്ലിക്കൊന്നു; ജനക്കൂട്ടം പൊലീസുകാരനെ ആക്രമിച്ചത് പള്ളിയുടെ ചിത്രമെടുത്തതിന്; കൊല്ലപ്പെട്ടത് വിഘടനവാദി നേതാവിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ

ഡിവൈഎസ്‌പിയെ കെട്ടിയിട്ട് വിവസ്ത്രനാക്കിയശേഷം തല്ലിക്കൊന്നു; ജനക്കൂട്ടം പൊലീസുകാരനെ ആക്രമിച്ചത് പള്ളിയുടെ ചിത്രമെടുത്തതിന്; കൊല്ലപ്പെട്ടത് വിഘടനവാദി നേതാവിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ

മറുനാടൻ മലയാളി ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുവിലെ ശ്രീനഗറിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ശ്രീനഗറിലെ നൗഷേറയിലുള്ള ജാമിയ മുസ്ലിം പള്ളിക്കു പുറത്താണ് സംഭവം. കൊലപ്പെടുത്തും മുൻപ് ഇവർ പൊലീസുകാരനെ വിവസ്ത്രനാക്കിയതായും റിപ്പോർട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സുരക്ഷാവിഭാഗത്തിലെ ഡപ്യൂട്ടി എസ്‌പി: മുഹമ്മദ് അയൂബ് പണ്ഡിറ്റ് ആണു കൊല്ലപ്പെട്ടത്.

കശ്മീരിലെ വിഘടനവാദി നേതാവായ മിർവയ്‌സ് ഉമർ ഫാറൂഖിന്റെ സുരക്ഷാ ചുതലയുണ്ടായിരുന്ന അയൂബ്, ഇയാൾക്കൊപ്പം പുലർച്ചെ പള്ളിയിലെത്തിയതായിരുന്നെന്ന് പറയപ്പെടുന്നു. ഫാറൂഖ് പ്രാർത്ഥനയ്ക്കായി പള്ളിക്കുള്ളിൽ പ്രവേശിച്ച സമയത്ത് ഇയാൾ പുറത്തുനിന്നു. ഇടയ്ക്ക് പള്ളിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അയൂബ്, സർവീസ് റിവോൾവർ ഉപയോഗിച്ച് ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തു. ഇതോടെ, ജനക്കൂട്ടം ഇയാളെ മർദ്ദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അയൂബിനെ പിടിച്ചു ബന്ധിച്ച് നഗ്‌നനാക്കിയശേഷമായിരുന്നു അതിക്രമം. ഈ സമയത്ത് പ്രാർത്ഥനയ്ക്കായെത്തിയ ഒട്ടേറെ വിശ്വാസികൾ പള്ളിക്കുള്ളിലും പരിസരങ്ങളിലും ഉണ്ടായിരുന്നു. അതേസമയം, സംഭവസമയത്ത് അയൂബ് ഔദ്യോഗിക വേഷത്തിലായിരുന്നില്ലെന്നും സൂചനയുണ്ട്. അതേസമയം, അയൂബ് മുസ്ലിം പള്ളിയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചത് എന്തിനെന്ന് വ്യക്തമല്ല.

അയൂബിനെ കൊലപ്പെടുത്തിയിട്ടും അരിശം തീരാതെ രോഷാകുലരായ ജനക്കൂട്ടം, സമീപത്തുള്ള പൊലീസ് പിക്കറ്റുകൾക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു. സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ആക്രമണത്തെ തുടർന്ന് ഏഴു പൊലീസ് സ്റ്റേഷനുകളുടെ പരിധിക്കുള്ളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP