1 usd = 66.47 inr 1 gbp = 93.02 inr 1 eur = 81.37 inr 1 aed = 18.10 inr 1 sar = 17.72 inr 1 kwd = 221.86 inr

Apr / 2018
25
Wednesday

ഭർതൃമതിയായ വീട്ടമ്മയുമായി ലോക്കൽ സെക്രട്ടറിക്ക് അവിഹിതം; കുട്ടിയുണ്ടായപ്പോൾ യുവതി വഞ്ചനയ്ക്ക് പരാതി നൽകി; പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടു; രക്തസാമ്പിൾ ശേഖരിക്കുമ്പോൾ ആൾമാറാട്ടത്തിന് ശ്രമം: സംഗതി പൊളിഞ്ഞപ്പോൾ കുറ്റമെല്ലാം പൊലീസുകാരന്റെ തലയിൽ; സിഐ അടക്കമുള്ളവർ പ്രതിക്കൂട്ടിൽ; മറ നീക്കുന്നത് സിപിഎമ്മിൽ ഗ്രൂപ്പിസം

April 17, 2018 | 08:34 AM | Permalinkശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പണ്ടൊക്കെ അവിഹിതഗർഭം സിപിഐഎമ്മുകാർ ഉപയോഗിച്ചിരുന്നത് എതിർ പാർട്ടിയിൽപ്പെട്ട വളർന്നു വരുന്ന യുവനേതാക്കളെ തകർക്കാനായിരുന്നു. ഇപ്പോഴിതാ, സ്വന്തം പാർട്ടിയിലെ നേതാക്കളെ തകർക്കാൻ ഇതേ തന്ത്രം തന്നെ ഉപയോഗിക്കുന്നു. സിപിഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ പകിട കളിയിൽ പണി കിട്ടിയിരിക്കുന്നത് രണ്ട് സിപിഐം നേതാക്കൾക്കാണ്. ഒന്ന് തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ. രണ്ടാമൻ സിപിഐഎം അനുകുല സംഘടനയായ പൊലീസ് അസോസിയേഷന്റെ അടുത്ത സെക്രട്ടറിയാകാൻ ഉടുപ്പും തയ്പിച്ച് കാത്തിരിക്കുന്ന ഹരിലാൽ എന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും.

സംഗതി ഇങ്ങനെ: ലോക്കൽ സെക്രട്ടറിയായ സജിമോൻ അവിവാഹിതനാണ്. ഇയാൾ ഭർത്താവ് വിദേശത്തുള്ള രണ്ടു മക്കളുള്ള വീട്ടമ്മയുമായി അടുക്കുന്നു. ഈ ബന്ധത്തിൽ യുവതി ഗർഭം ധരിച്ചു. വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതോടെ യുവതി സജിമോനെതിരേ വഞ്ചനാകുറ്റത്തിന് കേസു കൊടുത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്ത സജിമോനോട് ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് അട്ടിമറിക്കാൻ വേണ്ടി സജിമോന് പകരം മറ്റൊരാളാണ് രക്തസാമ്പിൾ കൊടുത്തത്. പക്ഷേ, നഴ്സിനോട് ഇയാൾ യഥാർഥ പേര് പറഞ്ഞതോടെ സാമ്പിൾ മാറിപ്പോയി. സംഭവം വെളിയിൽ വന്നതോടെ ടെസ്റ്റിന് പ്രതിയുമായി പോയ സീനിയർ സിപിഓ ഹരിലാലിനെതിരേ റിപ്പോർട്ടുമായി. ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. റിപ്പോർട്ട് തിരുവല്ല സിഐ എസ്‌പിക്കും അവിടുന്ന് അത് ഐജി മനോജ് ഏബ്രഹാമിനും പോയി. പക്ഷേ, ഒരു നടപടിയും ആർക്കുമെതിരേ ഇല്ല.

ഭർത്താവ് വിദേശത്തുള്ള യുവതിയുമായി സജിമോന് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഭർത്താവും ബന്ധുക്കളും വിവരം അറിഞ്ഞതോടെ വിവാഹ വാഗ്ദാനം ചെയ്ത് സജിമോൻ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി. ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ സജിമോൻ ഒളിവിൽപ്പോയി. പാർട്ടിക്കുണ്ടായ നാണക്കേട് ഒഴിവാക്കുന്നതിന് സജിമോനെ സഹായിക്കുന്നതിനു വേണ്ടി കേസ് ലഘൂകരിക്കാൻ സിപിഎം നേതൃത്വം ഇടപെട്ടു. അങ്ങനെ സജിമോന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനായിരുന്നു കോടതി നിർദ്ദേശിച്ചത്.

ഇതിൻ പ്രകാരം ഏപ്രിൽ നാലിന് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി. ഇയാളുടെ ലൈംഗിക ശേഷിയും പരാതിക്കാരിക്ക് കുട്ടിയുള്ളതിനാൽ അതിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎയും പരിശോധിക്കുന്നതിന് സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിനൊപ്പം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഓപി കൗണ്ടറിൽ നിന്ന് സജിമോന്റെ പേരിൽ ടിക്കറ്റ് എടുത്ത് ആദ്യം ലൈംഗികശേഷി പരിശോധിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ ലബോറട്ടറിയിൽ ചെന്നപ്പോഴാണ് ആൾമാറാട്ടം നടത്തിയത്. സജിമോന്റെ പേരിൽ എടുത്ത ഓപി ടിക്കറ്റുമായി മറ്റൊരാളാണ് രക്തം നൽകാൻ എത്തിയത്. രക്തമെടുത്ത ടെക്നീഷ്യൻ ഓപി ടിക്കറ്റ് നോക്കാതെ വന്നയാളോട് പേര് ചോദിച്ചു. ഇയാളാകട്ടെ സജിമോന്റെ പേര് പറയുന്നതിന് പകരം സ്വന്തം പേര് തന്നെ അറിയാതെ പറയുകയും ചെയ്തു.

സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ പൊലീസ് ചെന്നപ്പോഴാണ് സജിമോന്റെ പേരിൽ സാമ്പിൾ എടുത്തിട്ടില്ല എന്നും പൊലീസ് ചോദിച്ച സാമ്പിൾ സുമേഷ് എന്ന പേരിലാണുള്ളത് എന്നും അറിയുന്നത്. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് ഇൻസ്പെക്ടർ ടി രായപ്പൻ റാവുത്തറെ ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ള ചുമതലപ്പെടുത്തി. തെളിവെടുപ്പിന് ഒപ്പം പോയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടിൽ പരാമർശമുള്ളതെന്ന് അറിയുന്നു. സിപിഎം അനുകൂല പൊലീസ് സംഘടനയുടെ സജീവ പ്രവർത്തകനായ ഹരിലാലിനാണ് തിരുവല്ലയിലെ ജനമൈത്രി പൊലീസിന്റെ ചുമതലയുമുള്ളത്.

വാടക കെട്ടിടത്തിൽ നാലുവർഷമായി കട നടത്തിയിരുന്ന സജിമോൻ തൊട്ടടുത്ത് താമസിച്ചിരുന്ന യുവതിയുമായി അടുക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി പ്രതിയായതിനാൽ യുവതിയുടെ ആദ്യ പരാതിയിൽ പൊലീസ് അനങ്ങിയില്ല. ഇതിനിടെ യുവതി പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പ്രസവം കഴിഞ്ഞ് വന്ന യുവതി നേരിട്ട് മജിസ്ട്രേറ്റിന് മുൻപാകെ എത്തി മൊഴി കൊടുത്തു. എന്നിട്ടും പൊലീസ് നടപടി എടുത്തില്ല. 376 വകുപ്പ് അടക്കം ചുമത്തിയ കേസിൽ മജിസ്ട്രേറ്റിന്റെ മൊഴിപ്പകർപ്പ് കിട്ടിയില്ല എന്നു പറഞ്ഞാണ് പൊലീസ് സജിമോനെ രക്ഷപ്പെടുത്തിയതും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ സഹായിച്ചതും. ആൾമാറാട്ടം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്നും സൂചനയുണ്ട്.

സംഭവം വിവാദമായതോടെ തെളിവെടുപ്പിന് ഒപ്പം പോയ സിവിൽ പൊലീസ് ഓഫീസറെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ കേസിന്റെ നാൾവഴി പരിശോധിച്ചാൽ തന്നെ പൊലീസിന്റെഅന്വേഷണത്തിലെ ഉദാസീനത വ്യക്തമാണ്. മജിസ്ട്രേറ്റ് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടു പോലും പൊലീസ് തയാറായിരുന്നില്ല. പ്രതി ഒളിവിലാണ് എന്ന തൊടുന്യായമാണ് നിരത്തിയത്. അതേസമയം, ഇയാൾ തിരുവല്ലയിലൂടെ നെഞ്ചും വിരിച്ച് നടന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഒടുവിൽ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയായ സജിമോന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതെന്നും പരാതിയുണ്ട്. കേസ് പാടേ അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎയിൽ കൃത്രിമത്വം നടത്താൻ ആസൂത്രിത ഗൂഢാലോചന തന്നെ നടന്നിരുന്നുവെന്ന് വേണം സംശയിക്കാൻ.

പൊലീസ് അസോസിയേഷനിലെ വിഭാഗീയതും സിപിഎമ്മിന്റെ ജില്ലാ നേതാവിനുള്ള അസംതൃപ്തിയും ഹരിലാലിന് വിനയായി. അടുത്തു തന്നെ ഹരിലാൽ പൊലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. സിപിഎം ജില്ലാ നേതാവിനെ ആദായ നികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം വാർത്തയായത് ഹരിലാൽ ചോർത്തിയിട്ടാണെന്ന ആരോപണവും നില നിന്നിരുന്നു. ഇതിന്റെ പ്രതികാരമെന്ന വണ്ണം ഹരിലാലിനെതിരേ ജില്ലാ നേതാവ് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

അണികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സജിമോനും നേതാവിന്റെ കണ്ണിലെ കരടായിരുന്നു. പരാതിക്കാരിയും സജിമോനുമായുള്ള പ്രശ്നം അവർ പറഞ്ഞു തീർത്തിരുന്നു. എന്നാൽ, പരാതിക്കാരിയുടെ സഹോദരിയെ കൈയിലെടുത്ത് കേസ് കുത്തിപ്പൊക്കിയതും ഈ നേതാവിന്റെ ബുദ്ധിയായിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സംശയം ശരിയായി; പിണറായിയിൽ നടന്നതുകൊലപാതകം തന്നെ; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ സൗമ്യയെ അറസ്റ്റ് ചെയ്ത് പൊലീസ്; കൊല്ലപ്പെട്ടത് സൗമ്യയുടെ രണ്ടുമക്കളും അച്ഛനമ്മമാരും; നാലുപേരും മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; വഴിവിട്ട ജീവിതം നയിച്ചെന്നും കടുംകൈക്ക് മുതിർന്നത് സുഖജീവിതം തുടരാനെന്നും കുറ്റസ്സമ്മതം
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
സംശയമുന നീളുന്നത് വീട്ടമ്മയായ സൗമ്യയിലേക്ക് തന്നെ; വിവാഹത്തിന് മുമ്പും കാമുകന്മാരേറെ; കാമുകസല്ലാപവും വഴിവിട്ട ജീവിതവും തുടർന്നപ്പോൾ ഭർത്താവ് കൈവിട്ടു; അസമയത്തെത്തിയവരെ ചോദ്യം ചെയ്ത നാട്ടുകാരോട് കയർത്തു; പിണറായിയിൽ ഒരേ കുടുംബത്തിലെ നാലുപേരുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് തെളിഞ്ഞതോടെ സൗമ്യയെ ഗ്രിൽ ചെയ്ത് പൊലീസ്
ഒരാഴ്ചയായി പുതിയ അഡ്‌മിഷനില്ല; നിർബന്ധിച്ച് ഡിസ്ചാർജ് നൽകിയപ്പോൾ പലരും ബില്ലടച്ചില്ല; നഴ്‌സുമാരോട് ഏറ്റുമുട്ടി ഇനിയും നഷ്ടംവരുത്താനില്ലെന്ന് ഒരു വിഭാഗം ആശുപത്രി ഉടമകൾ; ശമ്പള വർധനയ്‌ക്കെതിരെ കോടതിയിൽ പോകുമെന്ന് ഔദ്യോഗിക വിഭാഗം; കെവിഎമ്മിനുള്ള സാമ്പത്തിക സഹായത്തിനെതിരെയും പ്രതിഷേധം; നഴ്‌സുമാരുടെ ശമ്പള വർധനയെച്ചൊല്ലി ആശുപത്രി മുതലാളിമാരുടെ സംഘടന പിളർപ്പിലേക്ക്
ഇപ്പോൾ കാശ്മീരിലെന്താണ് നടക്കുന്നത്; ഇന്ത്യൻ ആർമിയിലെ കഴുതകൾ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവർക്കാരാണ് ഫണ്ട് ചെയ്യുന്നത്; നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലേ നിങ്ങൾക്ക് മനസിലാകൂ; പഴയകാല മുസ്ലീങ്ങൾക്ക് ഇതൊക്കെ അറിയാമായിരുന്നു; ഖിലാഫത്ത് മൂവ്‌മെന്റ് നടന്നതല്ലേ ഇന്ത്യയിൽ; മലയാളി ഐസിസ് ഭീകരന്റെ ഓഡിയോ മറുനാടന്
കെഎസ്ആർടിസിയിൽ ഭരണപരിഷ്‌കാരങ്ങൾ അട്ടിമറിക്കുന്നത് ടോർപിഡോ ചെയ്യാൻ തച്ചങ്കരി ചലഞ്ച് വീണ്ടും; വടക്കൻ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത ദുരവസ്ഥ ഒഴിവാക്കാൻ പൊതുസ്ഥലംമാറ്റം ഉടൻ; മെയ് 15 നകം പൊതുസ്ഥലംമാറ്റ ഉത്തരവ് നൽകുകയും ജീവനക്കാർ മെയ് 31 നകം ജോലിയിൽ പ്രവേശിക്കുകയും വേണം; വർക്കിങ് അറേഞ്ച്‌മെന്റിലെ സ്ഥലംമാറ്റ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒരുമാസമായി ചുരുക്കി; എംഡിയുടെ പുതിയ ഉത്തരവ് പുനർവിന്യാസത്തിലെ പരാതികൾ കൂടി കണക്കിലെടുത്ത്
ലിഗയുടെ ഭർത്താവും സഹോദരിയും മുഖ്യമന്ത്രിയെ കാണാൻ പോയെന്ന വാർത്ത സോഷ്യൽ മീഡിയ പ്രചാരണം മാത്രമോ? ഇൽസിയെയും ആൻഡ്രുവിനെയും കൂട്ടിക്കൊണ്ടുപോയ അശ്വതിക്ക് കള്ളം പറയേണ്ട ആവശ്യമെന്ത്? മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ അദ്ദേഹത്തെ കാണാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിണറായി നടപടിയെടുക്കുമോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയപോലുള്ള അനുഭവം; ഹാളിനകത്ത് 'മീന്മാർക്കറ്റ്' ഒരുക്കിയ ലോകത്തിലെ ആദ്യ വിവാഹം! വലിയ തോണിയിൽ നിരത്തി നിർത്തിയിട്ട മീനുകളിൽ ഇഷ്ടമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ പൊരിച്ചുതരും; എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത് ലക്ഷങ്ങൾ പൊടിച്ച്; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാഹ മാമാങ്കം കൂടി
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയപോലുള്ള അനുഭവം; ഹാളിനകത്ത് 'മീന്മാർക്കറ്റ്' ഒരുക്കിയ ലോകത്തിലെ ആദ്യ വിവാഹം! വലിയ തോണിയിൽ നിരത്തി നിർത്തിയിട്ട മീനുകളിൽ ഇഷ്ടമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ പൊരിച്ചുതരും; എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത് ലക്ഷങ്ങൾ പൊടിച്ച്; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാഹ മാമാങ്കം കൂടി
പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്