Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗഹൃദം നടിച്ച് യുവതി വിളിച്ചപ്പോൾ ഷാഫി വീണ്ടും വീണു; കള്ളം പറഞ്ഞ് മാളിലെത്തിച്ചപ്പോൾ കാത്ത് നിന്ന പൊലീസ് ബലാത്സംഗ വീരനെ പൊക്കി: വയനാട്ടിലെ ഹെവൻ റിസോർട്ടിൽ ദളിത് മാദ്ധ്യമ പ്രവർത്തകയെ പീഡിപ്പിച്ച ഷാഫി വലയിലായത് ഇങ്ങനെ

സൗഹൃദം നടിച്ച് യുവതി വിളിച്ചപ്പോൾ ഷാഫി വീണ്ടും വീണു; കള്ളം പറഞ്ഞ് മാളിലെത്തിച്ചപ്പോൾ കാത്ത് നിന്ന പൊലീസ് ബലാത്സംഗ വീരനെ പൊക്കി: വയനാട്ടിലെ ഹെവൻ റിസോർട്ടിൽ ദളിത് മാദ്ധ്യമ പ്രവർത്തകയെ പീഡിപ്പിച്ച ഷാഫി വലയിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ ദളിത് മാദ്ധ്യമപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് കക്കോടി സ്വദേശിയും സിനിമാപ്രവർത്തകനുമായ ഷാഫി(26)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാടകീയമായി അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരി പ്രതിയെ ഫോണിൽ ബന്ധപ്പെടുകയും സൗഹൃദം നടിച്ച് കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ താൻ പല സ്ഥലങ്ങളിലാണെന്ന് കള്ളം പറഞ്ഞ പ്രതി ഒടുവിൽ പരാതിക്കാരിയെ കാണാൻ കോഴിക്കോടുള്ള ഒരു പ്രശസ്ത മാളിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. പ്രതിയോടൊപ്പം കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.

തുടർന്ന് പ്രതിയെയും കൊണ്ട് കക്കോടിയിലുള്ള വീട്ടിലെത്തി പരിശോധനകൾ നടത്തിയെങ്കിലും നഗ്നചിത്രങ്ങളുൾപ്പെടെ പകർത്തിയ ക്യാമറകളൊന്നും തന്നെ ലഭിച്ചില്ല. എസ് എം എസ് ഡി വൈ എസ് പി അശോക്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം വൈത്തിരി പൊലീസിന് കൈമാറി കോടതിയിൽ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയുമായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തിൽ തുടക്കം മുതൽ നിരവധി ആരോപണങ്ങളുയർന്ന് വന്നിരുന്നു. താൻ പീഡിപ്പിക്കപ്പെട്ട വിവരവും ജീവന് തന്നെയും ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് കോഴിക്കോട് കസബ സി ഐ മുമ്പാകെയും, വനിതാ പൊലീസ് സ്റ്റേഷനിലും പരാതിക്കാരി അഭയം പ്രാപിച്ചുവെങ്കിലും പ്രതിയെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കാനുള്ള ശ്രമമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും നടന്നത്.

തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിനും, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. എന്നാൽ ഒരാഴ്ച കഴിഞ്ഞതിന് ശേഷവും യാതൊരു വിധ നടപടികളും എടുക്കാത്തതിനാൽ കോഴിക്കോട് കമ്മീഷണറെ നേരിൽ കാണുന്നതിന് പരാതിക്കാരി ശ്രമിച്ചു. എന്നാൽ പരാതി സ്വീകരിക്കുന്നതിനോ, നേരിൽ കാണുന്നതിനോ അനുമതി ലഭിച്ചില്ല. തുടർന്നാണ് സംസ്ഥാനത്തെ ഒരു മന്ത്രിയോടും പരാതിക്കാരിയും സുഹൃത്തുക്കളും പീഡനമേറ്റ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതേതുടർന്നാണ് അഡ്വ. ശ്രീജിത്ത് പെരുമന ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരോട് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

തുടർന്ന് സംഭവം ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണനെ അറിയിക്കുകയും, സംഭവത്തിൽ പൊലീസിനുണ്ടായ ഗുരുതര വീഴ്ച സമ്മതിച്ച ജില്ലാ പൊലീസ് മേധാവി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈത്തിരി പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു. എന്നാൽ വനിതാ പൊലീസ് ഇല്ലെന്ന കാരണത്താൽ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഒടുവിൽ പരാതിക്കാരിയുടെ നിർബന്ധപ്രകാരം അർധരാത്രി വനിതാപൊലീസുകാരിയെ വിളിച്ചുവരുത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തുടർനടപടികളുടെ ഭാഗമായി വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ജാതിപ്പേര് വിളിച്ചും, അശ്ലീലങ്ങൾ പറഞ്ഞ് കളിയാക്കിയും സ്ത്രീത്വത്തെ അപമാനിക്കുകയും, വംശീയമായി അധിഷേപിക്കുകയും ചെയ്തു.

ഇക്കാര്യങ്ങൾ മാനന്തവാടി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നൽകുകയും, തുടർനടപടികൾക്കായി പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ ഇരുട്ടിൽതപ്പിയ പൊലിസ് നടപടി പ്രതിയെ സംരക്ഷിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമാണെന്നും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പ്രതികൾക്കുള്ള ഉന്നത രാഷ്ട്രീയബന്ധമാണ് പൊലീസ് സംരക്ഷണത്തിലും അപമാനിക്കപ്പെട്ടതെന്നും, പ്രതിയെ അറസ്റ്റ് ചെയ്ത് വൈത്തിരി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഉദ്യോഗസ്ഥർ പ്രതിയുടെ മുമ്പിൽ വച്ച് പോലും അശ്ലീലരീതിയിൽ സംസാരിച്ച് തന്നെ അപമാനിക്കാനുള്ള ശ്രമം നടത്തി.

ഒത്തുതീർപ്പിന്റെ ഭാഷയിലായിരുന്നു പൊലീസ് സംസാരിച്ചതെന്നും പരാതിക്കാരി പറഞ്ഞു. വയനാട് വൈത്തിരിയിലെ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന ഹെവൻ റിസോർട്ടിൽ വച്ചാണ് 20 വയസ്സുള്ള കോഴിക്കോട് സ്വദേശിനിയും മാദ്ധ്യമപ്രവർത്തകയുമായ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP