Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈനിക മേജറിന്റെ ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ; ആശുപത്രിക്ക് മുന്നിൽ ഇറങ്ങിയ ഷൈലജ നിഖിൽ ഹന്ദയുടെ കാറിൽ കയറിപോയതിന് സാക്ഷികൾ; പിന്നീട് കണ്ടെത്തിയത് കഴുത്തറുത്ത ശേഷം ശരീരത്തിൽ വാഹനം കയറ്റി ഇറക്കിയ നിലയിലെ മൃതദേഹം; കൊലപാതകത്തിന് കാരണം അവിഹിത ബന്ധമെന്ന് സംശയം

സൈനിക മേജറിന്റെ ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ; ആശുപത്രിക്ക് മുന്നിൽ ഇറങ്ങിയ ഷൈലജ നിഖിൽ ഹന്ദയുടെ കാറിൽ കയറിപോയതിന് സാക്ഷികൾ; പിന്നീട് കണ്ടെത്തിയത് കഴുത്തറുത്ത ശേഷം ശരീരത്തിൽ വാഹനം കയറ്റി ഇറക്കിയ നിലയിലെ മൃതദേഹം; കൊലപാതകത്തിന് കാരണം അവിഹിത ബന്ധമെന്ന് സംശയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി നഗരത്തെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ. തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം കാറു കയറ്റി സ്വാഭാവിക മരണണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് നിഖിൽ ഹന്ദ എന്ന സൈനിക മേജറാണെന്നാണ് പുറത്തുവരുന്ന വിവരം. യുവതിക്കും ഇയാൾക്കും ഇടയിലുള്ള അവിഹിത ബന്ധത്തിലെ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ.

സംഭവത്തിൽ കുറ്റവാളിയായ നിഖിൽ ഹന്ദയെ ഉത്തർ പ്രദേശിലെ മീററ്റിൽ വെച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ചയാണ് കൻേറാൺമന്റെ് മേഖലക്ക് സമീപമുള്ള ബ്രാർ ചത്വരത്തിൽ അമിത് ദ്വിവേദിയുടെ ഭാര്യ 30കാരിയായ ഷൈലജ ദ്വിവേദിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ 10ന് ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക് പോയതായിരുന്നു ഷൈലജ. മേജർക്ക് അനുവദിച്ച ഔദ്യോഗിക വാഹനത്തിൽ അവരെ ആശുപത്രിക്ക് മുന്നിൽ ഇറക്കി വിട്ടിരുന്നു. പിന്നീട് ഒരുമണിക്ക് തിരികെ കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോൾ ഫിസിയോ തെറാപ്പിക്ക് അവർ എത്തിയിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആശുപത്രിക്ക് മുന്നിൽ ഇറങ്ങിയ ഷൈലജ നിഖിൽ ഹന്ദയുടെ കാറിൽ കയറിപോയെന്ന് വ്യക്തമായി. ഇതിന് സാക്ഷികളുമുണ്ട്.

പിന്നീട് സൗത്ത് വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്‌ക്വയറിൽ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് ഷൈലജയുടെ മൃതദേഹം കണ്ടത്. മരണം സംഭവിച്ച് അരമണിക്കൂറോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്തറുത്തുകൊന്ന ശേഷം അപകടമരണമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതി ഷൈലജയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയതെന്നും പൊലീസ് വ്യക്തമാക്കി. മേജറെത്തിയാണ് ഭാര്യയുടെ ശരീരമാണെന്ന് തിരിച്ചറിഞ്ഞത്.

മോഷണശ്രമമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വ്യക്തപരമായ പ്രശ്‌നങ്ങളാണ് കെലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദിമാപൂരിൽ ദ്വിവേദിക്കൊപ്പം ജോലി ചെയ്തിരുന്നപ്പോഴാണ് ഹന്ദ ഷൈലജയെ പരിചയപ്പെടുന്നത്. അമിത് ദ്വിവേദി- ഷൈലജ ദമ്പതികൾക്ക് എട്ടുവയസുള്ള കുഞ്ഞുണ്ട്. ഷൈലജയുടെ ഫോൺരേഖകൾ അടക്കം പരിശോധിച്ചതോടെയാണ് കൊലയാളിയിലേക്ക് പൊലീസ് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP