Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി എംഎം മണിയുടെ അനുജൻ സനകന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല; തലയ്ക്ക് ഗുരുതര പരിക്കേറ്റത് ആരെങ്കിലും അപായപ്പെടുത്തിയത് മൂലമോയെന്ന് സംശയിച്ച് നാട്ടുകാർ; മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും

മന്ത്രി എംഎം മണിയുടെ അനുജൻ സനകന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല; തലയ്ക്ക് ഗുരുതര പരിക്കേറ്റത് ആരെങ്കിലും അപായപ്പെടുത്തിയത് മൂലമോയെന്ന് സംശയിച്ച് നാട്ടുകാർ; മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണിയുടെ ഇളയസഹോദരൻ എം.എം. സനകന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല. ആരെങ്കിലും അപായപ്പെടുത്തിയത് ആണോയെന്ന സംശയമാണ് അടുത്തറിയുന്നവരും നാട്ടുകാരും പ്രകടിപ്പിക്കുന്നത്. സനകന്റെ സ്വഭാവ വിശേഷങ്ങളാണ് നാട്ടുകാരിലും വീട്ടുകാരിലും ഇത്തരമൊരു സംശയം ബലപ്പെടാൻ കാരണം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ (56) ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു. രണ്ടു ദിവസം മുമ്പ് പത്താംമൈലിൽ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയിൽ ഒരു ചായക്കടയിൽ കയറിയതിനുശേഷം പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതാകുകയും. തുടർന്ന് ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം കുത്തുപാറയിൽ വഴിയരുകിൽ അബോധാവസ്ഥയിൽ നാട്ടുകാർ സനകനെ കണ്ടെത്തുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് ആണ് ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായിരുന്നു സനകൻ എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ എതു സാഹചര്യത്തിലും തന്നേ എതിർക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണിക്കാരനായിരുന്ന സനകൻ മദ്യപിച്ച് കാണപ്പെട്ട ചില അവസരങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. പല തരത്തിൽ മാറ്റാൻ ശ്രമിച്ചിട്ടും മാറാതാവുബോൾ നാട്ടുകാർ ചിലപ്പോഴൊക്കെ കൈകാര്യം ചെയ്തിട്ടുമുണ്ട്.

അപകടം പറ്റിയെന്ന് കരുതുന്ന ദിവസം രാത്രിയിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കാമെന്നും വാഹനത്തിലെ ജീവനക്കാർ തലക്കടിച്ചു വീഴ്‌ത്തിയിരിക്കാമെന്നുമാണ് ഒരു വിഭാഗത്തിന്റെ സംശയം. മറ്റാരെങ്കിലുമായി ഉണ്ടായ തർക്കത്തേത്തുടർന്നുള്ള കയ്യാങ്കളിയിലായിരിക്കാം തലയ്ക്ക് മാരകമായി മുറിവേറ്റതെന്ന് സംശയിക്കുന്നവരും നിരവധിയാണ്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനകൻ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരുന്നു. മന്ത്രി എം.എം. മണിയും ആശുപത്രിയിലെത്തി. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് നടക്കും. സഹോദരന്റെ മരണം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി എം.എം. മണി പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP