Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ തനിച്ച് താമസിച്ച വയോധികയെ കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൻ സംശയത്തിന്റെ നിഴലിൽ; അന്വേഷണം എത്തി നിൽക്കുന്നത് മരണം ബാഹ്യലോകത്തെ അറിയിച്ച ശ്രീധരനിൽ; മൊഴികളിലെ വൈരുധ്യവും സാക്ഷിമൊഴികളും മൂത്ത പുത്രനെതിര്; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും

വീട്ടിൽ തനിച്ച് താമസിച്ച വയോധികയെ കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൻ സംശയത്തിന്റെ നിഴലിൽ; അന്വേഷണം എത്തി നിൽക്കുന്നത് മരണം ബാഹ്യലോകത്തെ അറിയിച്ച ശ്രീധരനിൽ; മൊഴികളിലെ വൈരുധ്യവും സാക്ഷിമൊഴികളും മൂത്ത പുത്രനെതിര്; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും

രഞ്ജിത് ബാബു

കാസർഗോഡ്: വീട്ടിൽ തനിച്ച് താമസിച്ചു വരുന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്ത മകൻ സംശയത്തിന്റെ നിഴലിൽ. പനയാൽ കാട്ടിയടുക്കത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പരേതനായ പക്കീരന്റെ ഭാര്യ ദേവകി (68 ) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ജനുവരി 13 ന് വൈകീട്ട് 5.30 ഓടെയാണ് ദേവകി മരിച്ചതായി ബാഹ്യ ലോകം അറിഞ്ഞത്. സമീപത്ത് തന്നെ താമസിക്കുന്ന ദേവകിയുടെ മൂത്ത മകൻ ചെങ്കൽ ക്വാറി തൊഴിലാളിയായ ശ്രീധരനാണ് മരിച്ച വിവരം നാട്ടുകാരെ അറിയിച്ചിരുന്നത്. ശ്രീധരനു നേരെ തന്നെയാണ് അന്വേഷണം എത്തി നിൽക്കുന്നതും.

കൊലക്കേസ് അന്വേഷണത്തിൽ അസാധാരണമായ നടപടിയാണ് ദേവകി കൊലക്കേസിൽ പൊലീസ് സ്വീകരിച്ചത്. സാക്ഷികൾക്കൊപ്പം സംശയത്തിന്റെ നിഴലിലായ ശ്രീധരനെ കൂടി നിർത്തിയാണ് ചോദ്യം ചെയ്തത്. ശ്രീധരൻ മൊഴികൾ മാറ്റി പറയാനും ഇടക്കിടെ ശ്രമം നടത്തിയിരുന്നു. ശ്രീധരന്റെ മൊഴിയിലെ പരസ്പര വിരുദ്ധനമായ കാര്യങ്ങൾ കൊണ്ടു തന്നെ പൊലീസ് അന്വേഷണത്തിൽ തുമ്പുണ്ടാക്കാനും കഴിഞ്ഞിരുന്നില്ല. സാക്ഷിമൊഴികളെല്ലാം ശ്രീധരനു എതിരെയുള്ള അവസ്ഥയിലുമായിരുന്നു.

ഹിപ്നോട്ടിസത്തിന് വിധേയമാക്കിയപ്പോഴും കെട്ടിച്ചമച്ച മൊഴികളായിരുന്നു ശ്രീധരൻ നൽകിയിരുന്നത്. അതോടെ അന്വേഷണ ഉദ്യോഗസ്ഥർ ശരിക്കും കുഴങ്ങി. എന്നാൽ ശ്രീധരനെതിരെ കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സാക്ഷിമൊഴികളും ശ്രീധരനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ചേർത്ത് പൊലീസ് എത്തുന്നത് ശ്രീധരനിലേക്കു തന്നെയാണ്. ഇതിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചു വരുന്നത്. ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നത്തോടെ നാടിനെ നടുക്കിയ ദേവകി കൊലക്കേസിന്റെ അന്വേഷണം ക്ലൈമാക്സിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. എന്നിരുന്നാലും കൊലയാളി ആരെന്നും അയാളുടെ ലക്ഷ്യമെന്താണെന്നും സംശയാതീതമായി തെളിയിക്കേണ്ടതുണ്ട്. ഫോറൻസിക് ലാബിലേക്കയച്ച മുടികളുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.

ദേവകിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച മൂന്ന് മുടികളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്. ഇതാണ് ദേവകി കൊലക്കേസിലെ പ്രധാന തെളിവ്. ദേവകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പ് വരുത്താൻ കൊലപാതകി പാവാടകൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന ദേവകിയെ അഞ്ച് മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ദേവകിയുടെ വീടുമായി അടുത്ത ബന്ധമുള്ള വരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു.

ദേവകിയുടെ വീടിന്റെ മുൻ വാതിൽ പാതി തുറന്ന നിലയിലായിരുന്നു. പിൻവാതിൽ പൂർണ്ണമായും അടച്ചിരുന്നു. ശ്രീധരൻ തന്നെയാണ് കൊല നടന്ന വിവരം പുറത്ത് അറിയിച്ചത്. ഡി.വൈ.എസ്‌പി. കെ. ദാമോദരന്റെ മേൽനോട്ടത്തിൽ ബേക്കൽ സിഐ വിശ്വംഭരൻ നയിക്കുന്ന പത്തംഗ പൊലീസാണ് ദേവകി കൊലക്കേസ് അന്വേഷണം നടത്തി വരുന്നത്. ശ്രീധരനെ കൂടാതെ മറ്റ് മൂന്ന് മക്കൾ കൂടി ദേവകിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP