Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാഡവും വമ്പൻ സ്രാവും അണിയറയിൽ മറഞ്ഞു: എല്ലാ പഴിയും മഞ്ജു വാര്യരിൽ ചാരി ദിലീപിനെ രക്ഷിക്കാനും നീക്കം; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഗൂഡനീക്കമെന്ന് സംശയം; പൾസറിന്റെ നീക്കങ്ങളിൽ വൻ ദുരൂഹത; ബിജെപി ബന്ധങ്ങളുടെ കരുത്തിൽ അന്വേഷണത്തിന് സിബിഐയെ എത്തിക്കാൻ നീക്കം: അമിത് ഷായുടെ ഇടപടുമോ?

മാഡവും വമ്പൻ സ്രാവും അണിയറയിൽ മറഞ്ഞു: എല്ലാ പഴിയും മഞ്ജു വാര്യരിൽ ചാരി ദിലീപിനെ രക്ഷിക്കാനും നീക്കം; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഗൂഡനീക്കമെന്ന് സംശയം; പൾസറിന്റെ നീക്കങ്ങളിൽ വൻ ദുരൂഹത; ബിജെപി ബന്ധങ്ങളുടെ കരുത്തിൽ അന്വേഷണത്തിന് സിബിഐയെ എത്തിക്കാൻ നീക്കം: അമിത് ഷായുടെ ഇടപടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണത്തിന് സിബിഐയെ എത്തിക്കാൻ സിനിമാക്കാരിൽ ചിലർ നീക്കം സജീവമാക്കി. എല്ലാ കുറ്റവും മഞ്ജു വാര്യരിൽ ചുമത്തുന്ന തരത്തിലേക്ക് ദിലീപ് ആക്ഷേപങ്ങൾ ഉയർത്തുന്നതാണ് ഇതിന് കാരണം. ദിലീപും പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തിൽ കേരളാ പൊലീസ് അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടും.

ഇതിനൊപ്പം ചില രാഷ്ട്രയ ലക്ഷ്യങ്ങളും സിബിഐ അന്വേഷണ താൽപ്പര്യത്തിന് പിന്നിലുണ്ട്. പിണറായി സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തിയ കേസായിരുന്നു ഇത്. ദിലീപിന്റെ അറസ്റ്റോടെ ഇത് പുതിയ തലത്തിലെത്തി. എന്നാൽ കേസിനോട് പൊലീസ് യഥാർത്ഥത്തിൽ നീതി പുലർത്തിയിരുന്നില്ല. വമ്പൻ സ്രാവിനേയും മാഡത്തേയും വെറുതെ വിട്ട് കേസിന്റെ വിചാരണയിലൂടെ ദിലീപിന് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നതാണ് ഉയർത്തുന്ന ആരോപണം. ഈ സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക വിടണമെന്നാകും ആവശ്യം.

അന്വേഷണത്തിൽ ചില അസ്വാഭാവാകിതകൾ ഉണ്ട്. ദിലീപ് തന്നെ ജാമ്യ ഹർജിയിൽ ഉയർത്തിയ വാദങ്ങൾ പ്രസക്തമാണ്. മഞ്ജുവും എഡിജി സന്ധ്യയും തമ്മിലെ അടുപ്പം ദിലീപ് ഉയർത്തുന്നു. ഇത് ബോധപൂർവ്വം കേസ് അട്ടിമറിക്കാനാണ്. ദിലീപും ബെഹ്‌റയും തമ്മിലെ അടുപ്പവും അന്വേഷണത്തെ സ്വാധീനിക്കാൻ ഇടയുണ്ട്. അതുകൊണ്ട് ഈ വാദങ്ങൾ ഉയർത്തി സിബിഐ അന്വേഷണത്തിന് സാധ്യത തേടുകയാണ് ഒരു കൂട്ടർ. പിണറായി സർക്കാരിന്റെ ഇമേജ് ഉയർത്താൻ ഈ കേസ് ഉപയോഗിക്കാതിരിക്കാൻ ബിജെപിയും ഈ നീക്കത്തിന് അനുകൂലമാണ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ 'മാഡം' സിനിമനടി തന്നെയാണെന്ന് പൾസർ സുനി വെളിപ്പെടുത്തുന്നു. എന്നാൽ പൊലീസ് ഇത് കാര്യമായെടുക്കുന്നില്ല. പൾസറിനെ കൊണ്ട് ആരുടേയെങ്കിലും പേര് വെളിപ്പെടുത്താൻ ഗൂഡ ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും സജീവമാണ്. കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന വിഐപി, മാഡം ആരാണെന്ന് വെളിപ്പെടുത്തുമോ എന്ന് നോക്കട്ടെ എന്നും അയാൾ ഓഗസ്റ്റ് 16ന് മുൻപ് ഇക്കാര്യം പുറത്തുപറയുന്നില്ലെങ്കിൽ താൻ പറയുമെന്നുമാണ് സുനി വ്യക്തമാക്കിയത്. എന്നാൽ പൊലീസ് മാഡമില്ലെന്ന് ഉറച്ച നിലാപാടിലും. ഇതും സംശയത്തിന് ഇടനൽകുന്നു.

എല്ലാ കുറ്റവും മഞ്ജുവാര്യരിൽ ചുമത്തി രക്ഷപ്പെടാനാണ് ദിലീപിന്റെ ശ്രമം. മുംബൈ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഫലമാണ് ഈ കേസെന്ന് ദിലീപ് പറയുന്നു. കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലർ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവർ ഒന്നാംപ്രതി പൾസർ സുനി സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാൾ തന്റെ സുഹൃത്ത് നാദിർഷായ്ക്ക് 2017 ഏപ്രിൽ 10നു ഫോൺ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹർജിയിൽ പറയുന്നത്. എന്നാൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാട്‌സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇത്രയും ബാലിശമായ പൊലീസ് വിശദീകരണം തന്നെ ദിലീപിന് ജാമ്യത്തിന് വഴിയൊരുക്കും. അങ്ങനെ ദിലീപിന് ജാമ്യം കിട്ടിയാൽ അത് പൊലീസുമായുള്ള ഒത്തുകളിക്ക് കാരണമാകും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് സിബിഐ അന്വേഷണത്തിന് നീക്കം നടക്കുന്നത്.

ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രിൽ 22 നാണ്. പൾസർ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. അതായത് 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകാൻ വൈകിയതിന്റെ കാരണം പരിശോധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങളുന്നയിച്ച് വിശദമായ സത്യവാങ്മൂലം കോടതിയിൽ നൽകുമെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ തന്നെ മറുപടി നൽകുമെന്ന് ഡിജിപി: ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

ഇതിലെല്ലാം അസ്വാഭാവികതകൾ മഞ്ജു വാര്യരുടെ അടുപ്പക്കാർ കാണുന്നുണ്ട്. 18നാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനത്തിന് ശേഷമാകും സിബിഐയ്ക്കായി സിനിമയിലെ ഒരു വിഭാഗം ചരട് വലികൾ ശക്തമാക്കുക. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പിന്തുണയും ഉറപ്പാക്കും. ഇതിനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോൾ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നാണ് പറയുന്നത്. തനിക്കെതിരെ മലയാള സിനിമയിൽ നടന്ന വമ്പൻ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരാണെന്നും അഡ്വക്കേറ്റ് രാമൻ പിള്ള നൽകിയ ഹർജിയിൽ പറയുന്നു. ഇവർ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും പൊലീസിനെയും വരെ അതിനായി സ്വാധീനിച്ചതായും ദിലീപ് പറയുമ്പോൾ രാമൻ പിള്ള മുഖേന സമർപ്പിച്ച ഹർജിയിൽ നിറയുന്നത് മുഴുവൻ മലയാള സിനിമയിലെ തുറന്ന പോരാണ്.

ദിലീപിനെ കുടുക്കിയതിന് പിന്നിൽ മഞ്ജു വാര്യർ എന്ന തിയറിയാണ് അഡ്വ. രാമൻ പിള്ള മുന്നോട്ടു വെക്കുന്നത്. ഈ വാദത്തെ സാധൂകരിക്കാൻ വേണ്ടി മഞ്ജുവും കേസിന്റെ അന്വേഷണത്തിൽ മുഖ്യ ചുമതലക്കാരിയായിരുന്ന എഡിജിപി സന്ധ്യയുമായുള്ള ബന്ധത്തെയും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ദിലീപിന്റെ മുൻഭാര്യ എന്ന നിലയിൽ മഞ്ജുവിന് ദിലീപിനോട് കടുത്ത എതിർപ്പുണ്ടെന്നും. മഞ്ജുവിന് പിന്നിൽ പരസ്യ ഏജൻസി ഉടമ ശ്രീകുമാര മേനോനാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് അദ്ദേഹം കോടതിയിൽ ദിലീപിന് വേണ്ടി നൽകിയ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് കൂടാതെ ഡിജിപി ലോക്‌നാഥ് ബഹ് റയേയും പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങൾ രാമൻ പിള്ള ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമാണുള്ളത്. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മഞ്ജു വാര്യർ ഗൂഢാലോചന ആരോപിച്ചു. ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാർ മേനോന് എതിരെ താൻ നടത്തിയ പരാമർശങ്ങൾ എഡിജിപി സന്ധ്യ റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ ക്യാമറ ഓഫ് ചെയ്യാൻ നിർദ്ദേശം നല്കി. ഇങ്ങനെ പോകുന്നു ദിലീപിന്റെ ജാമ്യ ഹർജിയിലെ ആരോപണങ്ങൾ. ജാമ്യഹർജിയിൽ പൊലീസിനെതിരെയും ശക്തമായ വിമർശനമുണ്ട്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് താൻ പരാതി നൽകിയതു വൈകിയാണെന്ന പൊലീസിന്റെ വാദം തെറ്റാണ്.

സിനിമയിലെ പ്രബലർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഹർജിയിൽ ആരോപണമുണ്ട്. മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവർ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചു. താൻ ജയിലിലായതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകൾ പ്രതിസന്ധിയിലായി. 50 കോടിയോളം രൂപ സിനിമകൾക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP