Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്വേഷണം നടക്കുന്നത് താൻ നൽകിയ പരാതിയിലെന്ന് ദിലീപ്; പൾസർ സുനിയുടെ സഹതടവുകാരൻ നാദിർഷായോട് ആവശ്യപ്പെട്ടത് ഒന്നരക്കോടി; തന്നെ കേസിൽ കുടുക്കാൻ രണ്ട് കോടി നൽകാനും ആളുണ്ടെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്‌തെന്നും നടന്റെ വിശദീകരണം; നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്; കരുതലോടെ പൊലീസ്

അന്വേഷണം നടക്കുന്നത് താൻ നൽകിയ പരാതിയിലെന്ന് ദിലീപ്; പൾസർ സുനിയുടെ സഹതടവുകാരൻ നാദിർഷായോട് ആവശ്യപ്പെട്ടത് ഒന്നരക്കോടി; തന്നെ കേസിൽ കുടുക്കാൻ രണ്ട് കോടി നൽകാനും ആളുണ്ടെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്‌തെന്നും നടന്റെ വിശദീകരണം; നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്; കരുതലോടെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൾസർ സുനിയുടെ സഹതടവുകാരനെതിരെ ദിലീപും നാദിർഷായും പൊലീസിൽ പരാതി നൽകി. ഇതോടെ നടിയുടെ ആക്രമണക്കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ മൊഴിയിലുള്ളത് ദിലീപും നാദിർഷായും ആണെന്നും വ്യക്തമായി. ഇതു സംബന്ധിച്ച പല അഭ്യൂഹവും പരക്കുന്നതിനിടെയാണ് പുതിയ നീക്കവുമായി ദിലീപും നാദിർഷായും എത്തുന്നത്. ഡിജിപിക്കാണ് ഇരുവരും പരാതി നൽകുന്നത്. ദിലീപിനേയും നാദിർഷായേയും വിഷ്ണുവെന്ന തടവുകാരനാണ് ഭീഷണിപ്പെടുത്തിയത്. ഏപ്രിൽ 20നാണ് ഇതു സംബന്ധിച്ച പരാതി നൽകുന്നത്. ഇതിലാണ് ഇപ്പോൾ പരിശോധന നടക്കുന്നതെന്നാണ് ദിലീപ് പറയുന്നത്. ഇതു സംബന്ധിച്ച എല്ലാ തെളിവും പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോൺ സംഭാഷണവും ഇതിലുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. ഇതോടെ നടിയെ ആക്രമിച്ച കേസ് പുതിയ തലത്തിലെത്തുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന നിലപാടിലാണ് ആരോപണ വിധേയരായ ദിലീപും നാദിർഷായും. എല്ലാം ബ്ലാക്ക് മെയിലിലൂടെ പണം തട്ടാനുള്ള ശ്രമമാണെന്നും ഇവർ വിലയിരുത്തുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരാളെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അപവാദ പ്രചരണത്തിലൂടെ തകർക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് തുറന്നു പറച്ചിലുമായി ദിലീപും നാദിർഷായും രംഗത്ത് വന്നത്. ഏതായാലും യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രമുഖ സംവിധായകനിൽ നിന്ന്പൊലീസ് മൊഴിയെടുക്കുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി പൾസർ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ മോഷണക്കേസ്പ്രതി ജിൻസിൽ നിന്ന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് മൊഴി പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ ചർച്ച സജീവമാക്കിയത്.

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നൽകിയിരുന്നത്. ദിലീപും നാദിർഷയും ഉൾപ്പെടെയുള്ളവർ അമേരിക്കൻ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നൽകിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിർഷയും പരാതി നൽകിയിരിക്കുന്നത്. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. പൾസർ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോൾ വന്നതെന്ന് നാദിർഷ പറഞ്ഞു. ദിലീപിന്റെ പേരു പറഞ്ഞാൽ രണ്ടരക്കോടി വരെ നൽകാൻ ആളുണ്ടെന്നും ഇയാൾ പറഞ്ഞതായി നാദിർഷ വെളിപ്പെടുത്തി.

ദിലീപിന്റെ ഡ്രൈവറേയും നാദിർഷായെ ഫോണിൽ വിളിച്ച്, ഒന്നരക്കോടി രൂപ നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന് എതിരെ മൊഴി കൊടുത്താൽ തനിക്ക് രണ്ടരക്കോടി രൂപ വരെ നൽകാൻ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്. ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാൻ ചില സിനിമാ താരങ്ങൾ ശ്രമിക്കുന്നുവെന്നാണ് ഫോൺ ചെയ്തയാൾ പറഞ്ഞത്. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ല. അയാളുടെ ഉദ്ദേശമൊന്നും വ്യക്തമല്ല. ഇനിയെങ്കിലും സത്യാവസ്ഥ തെളിയണം- നാദിർഷ പറഞ്ഞു. തന്നെ തകർക്കാൻ ശ്രമിക്കുന്ന ചിലരാണ് ഭീഷണിക്ക് പിന്നിലെന്ന് നടൻ ദിലീപ് പ്രതികരിച്ചു. 'കമ്മാരസംഭവം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തേനിയിലാണ് ദിലീപ് ഇപ്പോൾ.

കേസിൽ യുവസംവിധായകന് ഇതുസംബന്ധിച്ച അറിവുണ്ടെന്ന് ജിൻസ് പറഞ്ഞതായാണ് സൂചന. ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം എഡിജിപി ബി സന്ധ്യ നടിയെ ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു. ജിൻസിന്റെ പുതിയ വെളിപ്പെടുത്തൽ ബ്ലാക്ക്‌മെയിലിങ്ങിന്റെ ഭാഗമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവേളയിൽ പൾസർ സുനി പൊലീസിൽ നിന്ന് മറച്ചുവച്ച വിവരങ്ങളാണ് കാക്കനാട് ജില്ലാ ജയിലിൽ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിൻസിനോട് വെളിപ്പെടുത്തിയത്. സിനിമാരംഗത്തുള്ള ഒരാൾ ഏൽപ്പിച്ചതനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്നാണ് സുനി ജിൻസിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എറണാകുളം സിജെഎം കോടതിയിൽ ജിൻസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷനൽകി. കോടതി ഇത് അനുവദിച്ചിട്ടുണ്ട്. തീയതി പിന്നീട് തീരുമാനിക്കും. ഇതിനിടെയാണ് ബ്ലാക്ക് മെയിൽ പരാതിയുമായി ദിലീപും എത്തുന്നത്.

ജിൻസിന്റെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയശേഷം കോടതിയുടെ അനുമതിയോടെ ഔദ്യോഗികമായി തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. കേസിൽ പ്രതികളായ പൾസർ സുനി ഉൾപ്പെടെ ഏഴുപേർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. ജയിലിൽ നിന്ന് മൊബൈൽ ഫോണിലൂടെ പൾസർ സുനി നിരവധി പ്രമുഖരെ ബന്ധപ്പെട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ജയിലിൽ എത്തി ദിവസങ്ങൾക്കുള്ളിൽ സുനിക്ക് മൊബൈൽ ഫോൺ ലഭിച്ചു.നടിയെ ആക്രമിച്ചത് വിശദീകരിക്കുന്ന കത്ത് മറ്റൊരു തടവുകാരന്റെ സഹായത്തോടെ സുനി പുറത്തുവിട്ടു. ഇതാണ് നിർണ്ണായകമായത്. അതേസമയം സുനി പറഞ്ഞ കാര്യങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല എന്ന് ജിൻസൺ വിശദീകരിച്ചിട്ടുണ്ട്. അക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ തനിക്കൊരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ജിൻസൺ പറഞ്ഞു.

അതേസമയം പൊലീസ് തന്നെ ഒരുക്കിയ ഫോൺ കെണിയാണ് ഇതെന്ന വിലയിരുത്തൽ കൂടിയുണ്ട്. ജയിലിൽ എത്തിയാൽ സുനി ഏറ്റവും ആദ്യം ബന്ധപ്പെടുക തന്നെ സഹായിക്കേണ്ടവരെയാണ് എന്ന നിഗമനത്തിലാണ് ഇങ്ങനെയൊരു കെണി ഒരുക്കിയത്. പൊലീസ് ബോധപൂർവം മൊബൈൽഫോൺ എത്തിച്ചുകൊടുത്തതാവാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP