Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽപ്പെട്ട യുവാവിന് സർജറി നടത്താൻ ചോദിച്ചത് 4000 രൂപ: 2000 മാത്രം കൊടുത്തുവെന്ന 'കുറ്റത്തിന്' രോഗിയെ തിരിഞ്ഞു നോക്കിയില്ല; മാതാവ് വിജിലൻസിനെ സമീപിച്ചതോടെ അവർ ഒരുക്കിയ കെണിയിൽ കയ്യോടെ കുടുങ്ങി അടൂർ ജനറൽ ആശുപത്രിയിലെ ഓർത്തോ സർജൻ ജിവ് ജസ്റ്റസ്

അപകടത്തിൽപ്പെട്ട യുവാവിന് സർജറി നടത്താൻ ചോദിച്ചത് 4000 രൂപ: 2000 മാത്രം കൊടുത്തുവെന്ന 'കുറ്റത്തിന്' രോഗിയെ തിരിഞ്ഞു നോക്കിയില്ല; മാതാവ് വിജിലൻസിനെ സമീപിച്ചതോടെ അവർ ഒരുക്കിയ കെണിയിൽ കയ്യോടെ കുടുങ്ങി അടൂർ ജനറൽ ആശുപത്രിയിലെ ഓർത്തോ സർജൻ ജിവ് ജസ്റ്റസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവിനോട് ശസ്ത്രക്രിയയ്ക്ക് ആവശ്യപ്പെട്ടത് 4000 രൂപ. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ രണ്ടായിരം രൂപ മാത്രം നൽകിയതിനാൽ രോഗിയെ പിന്നീട് തിരിഞ്ഞു നോക്കിയില്ല. മാതാവ് നൽകിയ പരാതിയിൽ അടൂർ ജനറൽ ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ഡോക്ടർ ജീവ് ജസ്റ്റസിനെ വിജിലൻസ് കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പിടികൂടി. ഇന്ന് വൈകിട്ട് 4.20 ന് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തു വച്ചായിരുന്നു അറസ്റ്റ്.

കഴിഞ്ഞ 20 ന് പന്തളത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പന്തളം മങ്ങാരം രാജ്ഭവനിൽ രാജ്കുമാറിനാണ് (22) കൈക്കൂലി തുക കുറഞ്ഞു പോയെന്ന് പറഞ്ഞ് ഡോക്ടർ ചികിൽസ നിഷേധിച്ചത്. 4000 രൂപയാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി ഡോക്ടർ ആവശ്യപ്പെട്ടത്. വീട്ടുകാർ 2000 കൊടുക്കാമെന്ന് പറഞ്ഞു. എന്നാൽ, ചില്ലിപ്പൈസ കുറയ്ക്കില്ല എന്നായിരുന്നു ഡോക്ടറുടെ നിലപാട്. ശസ്ത്രക്രിയയ്ക്ക് മുൻപ് 2000 രൂപ കൊടുത്തു.

എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ബാക്കി പണം നൽകാത്തതിനാൽ രോഗിയെ ഡോക്ടർ തിരിഞ്ഞു നോക്കിയില്ല. തുടർന്ന് രാജ്കുമാറിന്റെ മാതാവ് ശോഭനകുമാരി വിജിലൻസിനെ സമീപിച്ചു. അവരുടെ നിർദേശ പ്രകാരം ഡോക്ടറെ വിളിച്ച് 4000 രൂപ നൽകാമെന്ന് ശോഭന അറിയിച്ചു. വൈകിട്ട് 4.20 ന് വിജിലൻസ് സംഘം മാർക്ക് ചെയ്ത് നൽകിയ നോട്ടുകളുമായി ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലത്ത് ചെന്ന് ശോഭന നൽകുകയായിരുന്നു.

വിജിലൻസ് ഡിവൈഎസ്‌പി പിഡി ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ ഡോക്ടറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇൻസ്പെക്ടർമാരായ മുഹമ്മദ് ഇസ്മയിൽ, സുനിൽകുമാർ, കെ ബൈജുകുമാർ, എഎസ്ഐമാരായ രാധാകൃഷ്ണപിള്ള, അജികുമാർ, അനിൽകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP