Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെസിയുടെ വീഡിയോ വൈറലായതോടെ സടകുടഞ്ഞെഴുന്നേറ്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം; ആൽത്തറ ജംഗ്ഷനിലെ സപ്ലൈകോ ഔട്ട് ലെറ്റിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോൾ ഒരു പായ്ക്കറ്റ് പോലുമില്ല കണ്ടുപിടിക്കാൻ; നിറം ഇളകി മാറിയ മട്ട ബ്രോക്കൺ റൈസ് സംസ്ഥാനത്തെ ഔട്ട് ലെറ്റുകളിൽ നിന്ന് മുക്കി സപ്ലൈക്കോയുടെ മറിമായം; പച്ചരി നിറം പിടിപ്പിച്ച് മട്ട അരി ആക്കി മാറ്റിയെന്ന് സാമ്പിൾ പരിശോധനാഫലം; ഡബിൾ ഹോഴ്സിനെ രക്ഷിക്കാൻ ഒത്താശ ചെയ്യുന്നത് സർക്കാർ ഉദ്യോഗസ്ഥർ തന്നെ?

ജെസിയുടെ വീഡിയോ വൈറലായതോടെ സടകുടഞ്ഞെഴുന്നേറ്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം; ആൽത്തറ ജംഗ്ഷനിലെ സപ്ലൈകോ ഔട്ട് ലെറ്റിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോൾ ഒരു പായ്ക്കറ്റ് പോലുമില്ല കണ്ടുപിടിക്കാൻ; നിറം ഇളകി മാറിയ മട്ട ബ്രോക്കൺ റൈസ് സംസ്ഥാനത്തെ ഔട്ട് ലെറ്റുകളിൽ നിന്ന് മുക്കി സപ്ലൈക്കോയുടെ മറിമായം; പച്ചരി നിറം പിടിപ്പിച്ച് മട്ട അരി ആക്കി മാറ്റിയെന്ന് സാമ്പിൾ പരിശോധനാഫലം; ഡബിൾ ഹോഴ്സിനെ രക്ഷിക്കാൻ ഒത്താശ ചെയ്യുന്നത് സർക്കാർ ഉദ്യോഗസ്ഥർ തന്നെ?

ആർ പീയൂഷ്

തിരുവനന്തപുരം: കഴുകുമ്പോൾ അരിയുടെ നിറം മാറി വെളുത്തുവരുന്നു എന്ന് കാട്ടി ജസ്സി എന്ന വീട്ടമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണർന്നു പ്രവർത്തിച്ചെങ്കിലും റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല. സപ്ലൈക്കോയുടെ വഴുതയ്ക്കാട് ആൽത്തറ ജംഗ്ഷനിലുള്ള ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ ഡബിൾ ഹോഴ്സിന്റെ മട്ട ബ്രോക്കൺ റൈസാണ് നിറം ഇളകുന്നതായുള്ള വിവരം പങ്കുവച്ച് ജസി സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം ഐ.എ.എസ് ഉടൻ ഔട്ട് ലെറ്റിൽ പോയി സാമ്പിളെടുത്ത് പരിശോധിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ഉദ്യോഗസ്ഥർ എത്തും മുൻപ് തന്നെ മുഴുവൻ സ്റ്റോക്കും സപ്ലൈക്കോ അധികൃതർ ഔട്ട് ലെറ്റിൽ നിന്നും മാറ്റി. ഇവിടെ നിന്നുമാത്രമല്ല സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ നിന്നും ഡബിൾ ഹോഴ്സിന്റെ പായ്ക്കറ്റുകൾ മാറ്റി. ഇതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ജസിയുടെ പക്കലുള്ള ബാക്കി വന്ന അരി പരിശോധനയ്ക്കായി എടുക്കുകയായിരുന്നു.

ഡബിൾ ഹോഴ്സിനെ തൊട്ടപ്പോൾ സർക്കാർ ഉദ്യോഗസ്ഥരെല്ലാം ഒന്നിച്ച് കൂറുകാട്ടിയ സംഭവം പുറത്ത് വരുന്നതോടെ കമ്പനിയുമായുള്ള അവിശുദ്ധ ബന്ധം പുറത്ത് വരികയാണ്. വൻതോതിൽ കമ്മീഷൻ വാങ്ങിയാവണം സപ്ലൈക്കോ ഉദ്യോഗസ്ഥർ പുറത്ത് നിന്നും സാധനങ്ങൾ ഇറക്കുന്നത് എന്നാണ് ഇതോടെ വെളിവാകുന്നത്. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായപ്പോൾ അതേ ബാച്ച് നമ്പർ ഉള്ള ഒരു പായ്ക്കറ്റ് പോലും സപ്ലൈക്കോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറാൻ തയ്യാറായില്ല. സ്റ്റോക്ക് തീർന്നു പോയി എന്ന പല്ലവിയാണ് എവിടെയും. സപ്ലൈക്കോയുടെ ഉന്നത അധികാരികൾ സ്റ്റോക്ക് തീർന്നു എന്ന് പറയാനാണ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ബ്രാൻഡിൽ മായമുണ്ടോ എന്ന സംശയം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെസി നാരായണൻ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണൻ തെളിവുസഹിതം ചിത്രീകരിച്ചത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു.

ജസിയുടെ പക്കൽ നിന്നും ശേഖരിച്ച അരിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ ലാബിൽ പരിശോധിച്ചെങ്കിലും മനുഷ്യന് ഹാനികരമായതൊന്നും കണ്ടെത്താനിട്ടില്ല. എന്നാൽ പച്ചരി നിറം പിടിപ്പിച്ച് മട്ട അരി ആക്കി മാറ്റുകയായിരുന്നു എന്നു കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP