Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച് മായം ആണെന്ന് കണ്ടെത്തിയിട്ടും ഡബിൾ ഹോഴ്‌സിന്റെ കലിപ്പ് തീരുന്നില്ല; പച്ചരി പൊടിച്ച് മട്ട പൊടിയരിയുണ്ടാക്കി വിറ്റത് പുറം ലോകത്ത് എത്തിച്ച വീട്ടമ്മയ്ക്ക് പിന്നാലെ ഷെയർ ചെയ്ത യുവാവിനും വക്കീൽ നോട്ടീസ്; സെയ്ദ് ഷിയാസ് മിർസയോടും ഡബിൾ ഹോഴ്‌സുകാർ ചോദിക്കുന്നത് 20 കോടി; മായം കലർന്ന ഭക്ഷണം കണ്ടെത്തിയോടെ കച്ചവടം പൂട്ടിയ മഞ്ഞില ഫുഡ് കമ്പനിക്കാരൻ ഉപഭോക്താവിനെ വിരട്ടി കാശുണ്ടാക്കാൻ നോക്കുന്നത് ഇങ്ങനെ

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച് മായം ആണെന്ന് കണ്ടെത്തിയിട്ടും ഡബിൾ ഹോഴ്‌സിന്റെ കലിപ്പ് തീരുന്നില്ല; പച്ചരി പൊടിച്ച് മട്ട പൊടിയരിയുണ്ടാക്കി വിറ്റത് പുറം ലോകത്ത് എത്തിച്ച വീട്ടമ്മയ്ക്ക് പിന്നാലെ ഷെയർ ചെയ്ത യുവാവിനും വക്കീൽ നോട്ടീസ്; സെയ്ദ് ഷിയാസ് മിർസയോടും ഡബിൾ ഹോഴ്‌സുകാർ ചോദിക്കുന്നത് 20 കോടി; മായം കലർന്ന ഭക്ഷണം കണ്ടെത്തിയോടെ കച്ചവടം പൂട്ടിയ മഞ്ഞില ഫുഡ് കമ്പനിക്കാരൻ ഉപഭോക്താവിനെ വിരട്ടി കാശുണ്ടാക്കാൻ നോക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡബിൾ ഹോഴ്സിന്റെ അരിയിൽ മായമെന്ന് സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തു വന്നതോടെ മഞ്ഞില ഫുഡ് കമ്പനി വലിയ പ്രതിസന്ധിയിലായി. ഈ ബ്രാൻഡിന്റെ എല്ലാ സാധനങ്ങളേയും സംശയത്തോടെയാണ് ഉപഭോക്താക്കൾ കാണുന്നത്. ഡബിൾ ഹോഴ്‌സിന്റെ പൊടിയിയെന്നത് പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്താണ് അരിക്ക് കളർ നൽകിയതെന്ന് സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. ഇതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരമുള്ള നിയമ നടപടി കമ്പനിക്കെതിരെ സ്വീകരിക്കാനും തീരുമാനിച്ചു. എന്നാൽ ഇതിന് ശേഷവും സത്യം പുറത്തു കൊണ്ടു വന്നവരെ കുടുക്കാനുള്ള ശ്രമം തുടരുകയാണ്.

ഡബിൾ ഹോഴ്സിന്റെ മട്ട ബ്രോക്കൺ അരി കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം ആൽത്തറ സ്വദേശി ജെസി നാരായൺ എന്ന സാമൂഹ്യ പ്രവർത്തക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്. ഈ വീഡിയോ ചർച്ചയായതോടെ മറുനാടൻ മലയാളി ബ്യൂറോ പ്രശ്‌നത്തിൽ ഇടപെട്ടു. സത്യം കണ്ടെത്താൻ മുന്നിട്ടിറങ്ങി. ഇതിനിടെ തങ്ങളെ കരിതേച്ചു കാണിക്കാൻ മനഃപൂർവം മറ്റ് ചിലർ പിന്നിൽ നിന്ന് നടത്തിയ പ്രചാരണമാണിതെന്ന വിശദീകരണവുമായി ഡബിൾ ഹോഴ്സ് അഡ്‌മിനിസ്ട്രേഷൻ വിഭാഗം സീനിയർ മാനേജർ ശശിധരൻ രംഗത്ത് എത്തി. ഇതിനിടെ സർക്കാരിന്റെ പരിശോധനാ ഫലം പുറത്തു വന്നു. ഇതോടെ സത്യം തളിഞ്ഞു. അപ്പോഴും ജെസിക്കെതിരെ നിയമനടപടി തുടങ്ങി. വക്കിൽ നോട്ടീസും അയച്ചു. വീഡിയോ കാരണം കമ്പനിയുടെ കച്ചവടം പൊളിഞ്ഞെന്ന് ആരോപിച്ചാണ് 20 കോടി നഷ്ടപരിഹാരം തേടി വക്കീൽ നോട്ടീസ് അയച്ചത്. ഇതിനെ നിയമപരമായ നേരിടാൻ ജെസി തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഈ വീഡിയോ ഷെയർ ചെയ്ത സെയ്ദ് ഷിയാസ് മിർസയ്ക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഡബിൾ ഹോഴ്‌സ് ഇറക്കുന്ന മഞ്ഞില ഫുഡ് കമ്പനി.

ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പറിൽ മായം കലർന്നിട്ടുണ്ടെന്ന് ജെസി നാരായണൻ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിർസ തന്റെ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്സിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതോടെയാണ് കള്ളി പുറത്തായത്. ഇതിന്റെ വൈരാഗ്യം തീർക്കാൻ കമ്പനിക്കുണ്ടായ നഷ്ടവും അതിന്റെ ഇരട്ടിയും നേടാനാണ് മഞ്ഞിലക്കാരുടെ ശ്രമം. ഇതിന് വേണ്ടിയാണ് വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്. മഞ്ഞിലാസ് ഗ്രൂപ്പ് ചെയർമാൻ സജീവ് മഞ്ഞില വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇത് മറികടക്കാനാണ് ഡയറക്ടറായ സന്തോഷ് മഞ്ഞിലയെ കൊണ്ട് ജെസിക്കും സെയ്ദിനും വക്കിൽ നോട്ടീസ് അയച്ചത്.

കാർഷികോൽപ്പന്നങ്ങളെ അധിഷ്ഠിതമാക്കിയുള്ള നിരവധി വ്യവസായങ്ങൾ കേരളത്തിലുണ്ട്. ഭക്ഷ്യ സംസ്‌കരണ മേഖലയിൽ കേരളത്തിന്റെ ബ്രാൻഡുകൾ, ദേശീയതലത്തിലും രാജ്യാന്തരതലത്തിലും വേറിട്ട് നിൽക്കുന്നത് ഗുണമേന്മ ഒന്നുകൊണ്ടാണ്. കേരളത്തിലെ പ്രോസസ്ഡ് ഫുഡ് ഇൻഡസ്ട്രി ഏകദേശം 10,000 കോടിയുടേതാണെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനത്തോളം ഡബ്ൾ ഹോഴ്സിന്റെ വിപണി വിഹിതമായിരുന്നു. ഇതിൽ വലിയ ഇടിവാണ് മട്ടയരിയിലെ മായം പുറത്തുവന്നതിലൂടെ സംഭവിച്ചത്. യുറോപ്പ് , അമേരിക്ക തുടങ്ങി മുപ്പതോളം നിരവധി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നമാണ് മട്ടയരി. അതു പോലെ ഇവരുടെ എല്ലാ ഉൽപ്പനങ്ങളും വിദേശത്ത് കയറ്റി അയയ്ക്കുന്നുണ്ട്. ഈ മാർക്കറ്റിനേയും മായം ചേർക്കൽ ബാധിക്കും. ഈ സാഹചര്യത്തിലാണ് സത്യം കണ്ടെത്തിയവരെ സമ്മർദ്ദത്തിലാക്കാൻ വക്കീൽ നോട്ടീസുകൾ അയച്ചത്.

അരിപൊടിയിൽ നിന്ന് തുടങ്ങി മസാലപൊടികളും റെഡി ടു ഈറ്റ് വിഭവങ്ങളുമടക്കം 200 ല്പരം ഉല്പന്നങ്ങളാണ് ഡബിൾ ഹോഴ്‌സ് വിപണിയിലെത്തിക്കുന്നത്. ഭക്ഷ്യോല്പന്ന മേഖലയിൽ തന്നെ വൈവിധ്യവത്കരണത്തിലൂടെ വിപണി കീഴടക്കിയെന്ന് അവകാശപ്പെട്ട് നടന്നിരുന്ന ഡബിൾ ഹോഴ്‌സിന് കടുത്ത വെല്ലുവിളിയും പ്രതിസന്ധിയുമായി ജെസിയുടെ വീഡിയോ. ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ബ്രാൻഡിൽ മായമുണ്ടോ എന്ന സംശയമാണ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെസി നാരായണൻ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തി. ജെസിയുടെ വീഡിയോ വൈറലായതോടെ മിന്നൽ നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്സിന്റെ സാമ്പിളുകൾ ശേഖരിച്ചു.

ജെസി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഷിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ വീഡിയക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. 12 ലക്ഷത്തിലേറെപ്പേർ ഇതോടകം സെയ്ദിന്റെ പേജിൽ മാത്രം വീഡിയോ കണ്ടുകഴിഞ്ഞു. അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ചക്കുകയായിരുന്നു. വീഡിയോ കണ്ടതോടെ രാജമാണിക്യം, സെയ്ദിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ജെസിയുടെ പക്കൽ നിന്ന് ആരോപണവിധേയമായ ബ്രോക്കൺ റൈസിന്റെ സാമ്പിൾ ശേഖരിച്ചു. സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമായതോടെ വീഡിയോ അപ്ലോഡ് ചെയ്ത സെയ്ദിന് ഭീഷണിയുമായി ഡബിൾ ഹോഴ്സ് രംഗത്തെത്തിയത്.

ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണൻ തെളിവുസഹിതം ചിത്രീകരിച്ചത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ഒരു വാട്ട്സപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ ജെസി പോസ്റ്റ് ചെയ്യുകയും അത് സെയ്ദ് തന്റെ ഫേസ്‌ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP