Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസ് കാത്തു നിന്ന ഏഴാം ക്ലാസുകാരിയെ കടന്നു പിടിച്ചു; സഹോദരിമാർ മോചിപ്പിക്കാൻ നോക്കിയിട്ടും സാധിച്ചില്ല; നാട്ടുകാർ നോക്കി നിന്നപ്പോൾ പൊലീസെത്തി കസ്റ്റഡിയിലെടുത്തു; പത്തനംതിട്ടയിൽ പെൺകുട്ടിയെ അപമാനിച്ചതിന് പിടിയിലായ ഡിവൈഎഫ്‌ഐക്കാരനെ രക്ഷിക്കാൻ സിപിഐ(എം) നേതാക്കൾ കൂട്ടത്തോടെ

ബസ് കാത്തു നിന്ന ഏഴാം ക്ലാസുകാരിയെ കടന്നു പിടിച്ചു; സഹോദരിമാർ മോചിപ്പിക്കാൻ നോക്കിയിട്ടും സാധിച്ചില്ല; നാട്ടുകാർ നോക്കി നിന്നപ്പോൾ പൊലീസെത്തി കസ്റ്റഡിയിലെടുത്തു; പത്തനംതിട്ടയിൽ പെൺകുട്ടിയെ അപമാനിച്ചതിന് പിടിയിലായ ഡിവൈഎഫ്‌ഐക്കാരനെ  രക്ഷിക്കാൻ സിപിഐ(എം) നേതാക്കൾ കൂട്ടത്തോടെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മദ്യലഹരിയിൽ ഏഴാം ക്ലാസുകാരിയെ കടന്നു പിടിച്ച് അപമാനിച്ചതിന് കസ്റ്റഡിയിലായ ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാൻ പൊലീസിനു മേൽ സിപിഐ(എം), ഡിവൈഎഫ്‌ഐ നേതാക്കളുടെ സമ്മർദം. അനുനയത്തിന്റെയും ഭീഷണിയുടെയും സ്വരത്തിലുള്ള സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്ന പൊലീസ് പ്രതിയെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്‌കൂൾ വിട്ട് സഹോദരിമാർക്കൊപ്പം വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുകയായിരുന്നു ഏഴാം ക്ലാസ് വിദ്യാർത്ഥിനി.

ഈ സമയത്താണ് മദ്യപിച്ചു ലക്കു കെട്ട് ടൗൺ ജുമാ മസ്ജിദിനു സമീപം പള്ളിപ്പടിഞ്ഞാറ്റേതിൽ ഷാഹുൽ ഹമീദിന്റെ മകൻ അമീർഖാൻ (32) അവിടേക്കു ചെന്നത്. ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും അശ്ലീലം പുലമ്പുകയുമായിരുന്നു. എതിർക്കാൻ ശ്രമിച്ച സഹോദരിമാരെ ആക്രമിക്കാനും മുതിർന്നു. ഇതു കണ്ടു ഭയന്ന മറ്റു യാത്രക്കാരൊന്നും അമീറിന് അടുത്തേക്ക് അടുത്തില്ല. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു.

സിഐ എഎസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റിയംഗം കൂടിയായ അമീർ പാർട്ടിയുടെ ഗുണ്ടയായിട്ടാണ് അറിയപ്പെടുന്നത്. ഇയാൾ മുമ്പും സമാനരീതിയിൽ പെൺകുട്ടികളെ ആക്രമിച്ചിട്ടുണ്ട്. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. പൊലീസുകാരെ തല്ലിയതിന് ഒന്നിലധികം കേസ് ഇയാൾക്കുണ്ട്.

പാർട്ടിയുടെ ഹർത്താൽ വിജയിപ്പിക്കാനും പ്രകടനത്തിനും മുൻനിരയിലുള്ള ഇയാൾ ഗുണ്ടാപ്രവർത്തനങ്ങൾക്കും മുന്നിലുള്ളതായി പൊലീസ് പറയുന്നു. അമീറിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലേക്ക് നേതാക്കളുടെ വിളിയായി. ചിലർ നേരിട്ടുമെത്തി. എന്നാൽ, പൊലീസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഉടൻ തന്നെ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പോക്‌സോ അടക്കം ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP