Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണയം വെച്ച് ഒരുവർഷം കഴിഞ്ഞതും തിരിച്ചെടുക്കാത്ത പണയ ഉരുപ്പടികൾ പുറത്ത് പണയം വച്ച് ലക്ഷങ്ങളുണ്ടാക്കി; കനകപല്ലത്ത് ഇരുനില വീട് പണിക്കിടെ കള്ളി പൊളിഞ്ഞു; മുളമൂട്ടിൽ ഫിനാൻസിന്റെ എരുമേലി ബ്രാഞ്ചിലെ ഒന്നരക്കോടി തട്ടിയെടുത്ത ഡിവൈഎഫ് ഐ നേതാവിന്റെ ഭാര്യ ജെഷ്ന സലിം അറസ്റ്റിൽ; ഭർത്താവായ സിപിഎമ്മുകാരനെ പ്രതിയാക്കാതെ ഒത്തുകളിച്ച് പൊലീസും

പണയം വെച്ച് ഒരുവർഷം കഴിഞ്ഞതും തിരിച്ചെടുക്കാത്ത പണയ ഉരുപ്പടികൾ പുറത്ത് പണയം വച്ച് ലക്ഷങ്ങളുണ്ടാക്കി; കനകപല്ലത്ത് ഇരുനില വീട് പണിക്കിടെ കള്ളി പൊളിഞ്ഞു; മുളമൂട്ടിൽ ഫിനാൻസിന്റെ എരുമേലി ബ്രാഞ്ചിലെ ഒന്നരക്കോടി തട്ടിയെടുത്ത ഡിവൈഎഫ് ഐ നേതാവിന്റെ ഭാര്യ ജെഷ്ന സലിം അറസ്റ്റിൽ; ഭർത്താവായ സിപിഎമ്മുകാരനെ പ്രതിയാക്കാതെ ഒത്തുകളിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടിൽ ഫിനാൻസിന്റെ എരുമേലി ബ്രാഞ്ചിൽനിന്ന് ഒന്നരക്കോടി രൂപയുടെ പണയസ്വർണം തട്ടിയെടുത്ത കേസിൽ ജീവനക്കാരിയുൾപ്പെടെ രണ്ടുപേരെ എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. 90 ലക്ഷം രൂപയുടെ തട്ടിപ്പ് മുഖ്യപ്രതിയായ ജീവനക്കാരി സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല സെകട്ടറി അജിയുടെ ഭാര്യ ശ്രീനിപുരം സ്വദേശി അലങ്കാരത്ത് വീട്ടിൽ ജെഷ്ന സലിം (34), സഹായി വേങ്ങാശ്ശേരി വീട്ടിൽ അബു താഹിർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മറ്റ് അഞ്ച് പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അതേ സമയം ജീവനക്കാരിക്കൊപ്പം കാണാതായ ഭർത്താവും ഡിവൈഎഫ്ഐ നേതാവുമായ അജിയെ കേസിൽനിന്ന് പൊലീസ് ഒഴിവാക്കി. സിപിഎമ്മിന്റെ സമ്മർദത്തെ തുടർന്നാണ് ഒഴിവാക്കിയതെന്ന ആരോപണം ശക്തമാണ്. തട്ടിയെടുത്ത പണയസ്വർണ ഉരുപ്പടികൾ സംഘത്തിലുള്ളവരുടെ പേരിൽ ഇതേ സ്ഥാപനത്തിലും, എരുമേലിയിലെ മറ്റ് രണ്ട് ബാങ്കുകളിൽ പണയം വെച്ചുമായിരുന്നു തട്ടിപ്പ്. അഞ്ചു ദിവസം മുൻപു മുങ്ങിയ ജഷ്‌നയെ മലപ്പുറത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

അതിനിടെ ഒന്നരക്കോടിയുടെ സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ടു പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചയാൾ കുഴഞ്ഞുവീണു. ബസ് സ്റ്റാൻഡ് റോഡിലെ സ്വർണപ്പണയസ്ഥാപനത്തിനു സമീപം പച്ചക്കറിക്കട നടത്തുന്ന ഷാജി(44)യാണു സ്റ്റേഷനിൽ കുഴഞ്ഞുവീണത്. ഇയാളെ പൊലീസുകാർ തന്നെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. മുഖ്യപ്രതി ജഷ്‌നയെ ചോദ്യംചെയ്യുന്നതിനിടെയാണു ഷാജിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. പൊതുവേ ശാരീരിക അസ്വസ്ഥതയുള്ള ഇയാൾ സ്റ്റേഷനിൽ കുറെനേരം കാത്തുനിന്നു. തുടർന്നാണു കുഴഞ്ഞുവീണത്. ഇയാളെ തൽക്കാലം ചോദ്യംചെയ്യേണ്ടെന്നു പൊലീസ് തീരുമാനിച്ചു.

പണയം വെച്ച് ഒരുവർഷം കഴിഞ്ഞതും, തിരിച്ചെടുക്കാത്ത പണയ ഉരുപ്പടികൾ സ്ഥാപനത്തിന്റെ ഉടമകളറിയാതെ പലിശ അടച്ച് പുതുക്കി വച്ചശേഷം, സീൽചെയ്ത കവർ പൊട്ടിച്ച് സ്വർണമെടുത്ത് പകരമായി നാണയങ്ങൾ, ഗോൾഡ് കവറിങ് ആഭരണങ്ങൾ എന്നിവ തിരികെ തൂക്കം അനുസരിച്ച് വച്ചായാരുന്നു തട്ടിപ്പ്. 246 കവറുകളിൽ നിന്നായി 4.5 കിലോയിലധികം സ്വർണാഭരണങ്ങളാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. രണ്ടുവർഷമായി അവധിയെടുക്കാതെ ജോലി ചെയ്ത ജെഷ്ന കഴിഞ്ഞ പെരുന്നാൾ ദിവസം അവധിയെടുക്കുകയും, അന്ന് പണയം തിരിച്ചെടുക്കാൻ ഒരാൾ വന്നതുമാണ് തട്ടിപ്പ് പുറത്താകാൻ കാരണമായത്.

സ്ഥാപനത്തിൽ പണമിടപാടിന് വന്ന സുഹൃത്തുക്കൾ വഴിയാണ് തട്ടിപ്പിന് ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പ് സംഘത്തിൽപ്പെട്ട കനകപ്പലം സ്വദേശി പുളിവേലിൽ അനീഷിന് മാത്രം 50 ലക്ഷം കൊടുത്തുവെന്നും, സംഘത്തിലുള്ള മറ്റുള്ളവർക്കും ലക്ഷങ്ങൾ കൊടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിൽ 7 ലക്ഷം രൂപ വാങ്ങിയ അബു താഹീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾ ഈരാറ്റുപേട്ട എരുമേലി സ്വദേശികളാണ്. പ്രതികളിൽനിന്നും തട്ടിപ്പ് നടത്തിയ സ്വർണമോ പണമോ ഇതുവരെ കണ്ടെടുത്തിട്ടില്ല.

പണയ കാലാവതിയാകുമ്പോൾ പണം മുടക്കി പുതുക്കി വെച്ച ശേഷം പുറമെയുള്ള രണ്ട് സുഹൃത്തുക്കളുടെ കൈവശം സ്വർണം എടുത്തുകൊടുക്കുകയും അവർ അത് മറ്റ് ബാങ്കുകളിൽ പണയം വെച്ച് പണം കൈമാറുകയുമാണ് ചെയ്തിരുന്നത്. ഇതിന് സഹായിക്കുന്നവർക്കും ഒരു വിഹിതം ഇവർ നൽകിയിരുന്നു. റീജിയണൽ ഓഫീസിൽ നിന്നുമെത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴചയായിരുന്നു. നിക്ഷേപം നടത്തിയവരും സ്വർണം പണയം വെച്ച് പണം വാങ്ങിയവരും തന്ന സ്വർണം സൂക്ഷിച്ചിരുന്ന കവറുകൾ സ്വർണം എടുത്ത് മാറ്റിയ ശേഷം അത് പോല അവിടെ വെച്ചിരിക്കുന്നതാണ്. ഈ വിഷയത്തിൽ മേലധികാരികൾക്ക് സംശയം തോന്നിതുടങ്ങിയെന്നും താൻ പൊലീസ് നിരീക്ഷണത്തിൽ ആാണെന്നും മനസ്സിലാക്കിയാണ് ജസ്ന മുങ്ങിയത്.

തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് കനകപ്പല്ലത്ത് ഇരുനില വീട് പണിഞ്ഞത് എന്നും ആരോപണമുണ്ട്. തട്ടിപ്പ് നടന്ന സ്ഥാപനത്തിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസഫ് ജോർജിന്റെ സാന്നിധ്യത്തിൽ എരുമേലി സിഐ ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP