Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

എട്ടു വയസ്സുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി അയൽവാസികൾ; മാനഭംഗം നടത്തിയത് മുഴുവൻ ഒൻപതിനും പതിനാലിനും മധ്യേ പ്രായമുള്ള കുട്ടികൾ; കൃത്യം നടത്തിയത് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതിന് ശേഷം; ഡെറാഡൂണിലെ ഞെട്ടിക്കുന്ന സംഭവത്തിൽ പോക്‌സോ ചുമത്തി കേസെടുത്ത് പൊലീസ്

എട്ടു വയസ്സുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി അയൽവാസികൾ; മാനഭംഗം നടത്തിയത് മുഴുവൻ ഒൻപതിനും പതിനാലിനും മധ്യേ പ്രായമുള്ള കുട്ടികൾ; കൃത്യം നടത്തിയത് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതിന് ശേഷം; ഡെറാഡൂണിലെ ഞെട്ടിക്കുന്ന സംഭവത്തിൽ പോക്‌സോ ചുമത്തി കേസെടുത്ത് പൊലീസ്

ഡെറാഡൂൺ: എട്ടുവയസ്സുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി ഒരു സംഘം വിദ്യാർത്ഥികൾ. ഒൻപത് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളാണ് കൃത്യം നടത്തിയത്. ഒരു മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതിന്റെ പ്രചോതനത്തിലാണ് കുട്ടികൾ ഇത്തരമൊരു പ്രവർത്തി ചെയ്തത്. വെള്ളിയാഴ്ചയാണ് പൊലീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡെറാഡൂണിലെ സഹസാപൂറിലാണ് സംഭവം. അഞ്ച് കുട്ടികളേയും ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

കുട്ടികളെല്ലാം ഒരേ മേഖലയിൽ താമസിക്കുന്നവരാണ്. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് ദൃശ്യങ്ങൾ കണ്ട ശേഷമാണ് കൃത്യം ചെയ്തതെന്ന് കുട്ടികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ വീട്ടിൽ ആ സമയത്ത് മറ്റാരും കാണില്ലെന്ന ഉറപ്പിലാണ് പ്രവർത്തി ചെയ്തതെന്നും അവർ പറയുന്നുണ്ടായിരുന്നു. പോക്‌സോ നിയമത്തിലാണ ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നാണ് സഹസാപ്പൂർ സ്റ്റേഷൻ ഹെഡ് നരേഷ് രാത്തോർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP