Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസാം അതി സമ്പന്നനായതു വെറും പത്ത് വർഷം കൊണ്ട്; സ്വത്തുക്കളുടെ സ്രോതസ് അന്വേഷിക്കാൻ ഇതുവരെ ആരും മെനക്കെട്ടില്ല; അറസ്റ്റിലാകുന്നത് കറങ്ങിനടക്കാൻ ഹെലികോപ്ടർ വാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ

തൃശ്ശൂർ: എഴുപത് കോടി രൂപയുടെ വിലയുള്ള ആഢംബരക്കാറുകൾ ഇന്ത്യയിൽ എത്രപേർക്ക് കാണും. ഇത്രയും തുക കാറുകൾക്കായി ചെലവഴിക്കുന്ന ഒരാളുടെ യഥാർത്ഥ ആസ്തി എന്താകും. എവിടെ നിന്നാണ് നിസാമിന് ഇ്ത്രയും ആസ്തിയുണ്ടായത്. ആരും അന്വേഷിക്കാത്ത കാര്യങ്ങളാണ് ഇവ. ഏതായാലും ചന്ദ്രബോസ് വധത്തിലൂടെ ഇതെല്ലാം പുറത്തുവന്നു. കേന്ദ്ര ആദായ നികുതി വകുപ്പ് പരിശോധനകളും തുടങ്ങി. എന്നാൽ റിമാൻഡിലുള്ള നിസാമിനെ ് അവർക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആദായനികുതി വകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതുമാണ്.

നിസാമിന് കോടികൾ വിലയുള്ള എത്ര ആഡംബരക്കാറുകൾ സ്വന്തമായുണ്ടെന്ന് ഇപ്പോഴും ആദായനികുതി വകുപ്പിന് വ്യക്തതവന്നിട്ടില്ല. വാഹനങ്ങളും ഭൂമിയും കെട്ടിടങ്ങളും വാങ്ങാനുള്ള പണം ഇയാൾ എങ്ങനെയുണ്ടാക്കിയെന്ന കാര്യത്തിൽ ചന്ദ്രബോസ് വധക്കേസ് അ്‌വേഷിക്കുന്ന പൊലീസിന് ഉറപ്പില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. പത്തുകൊല്ലം കൊണ്ടാണ് ശതകോടികളുടെ ആസ്തി നിസാം സ്വന്തമാക്കിയത്. അത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആദായ നികുതി വകുപ്പ്.

റോക്കറ്റിന്റെ വേഗത്തിൽ സമ്പത്ത് കുന്നുകൂട്ടിയ നിസാമിന്റെ അടുത്ത സ്വപ്നം സ്വന്തമായി ഒരു ഹെലികോപ്റ്റർ വാങ്ങുകയെന്നതായിരുന്നു. മാസങ്ങൾക്കു മുമ്പുതന്നെ ഹെലികോപ്റ്റർ സ്വന്തമാക്കാനുള്ള ശ്രമം ഇയാൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. ഇതിനുള്ള പണം സമാഹരിക്കാനായി കുറച്ചു ഭൂമി വിൽക്കാനും ശ്രമിച്ചിരുന്നു. ഇതിനായി പലരെയും സമീപിക്കുകയും ചെയ്തു. 16 കോടി രൂപ കണ്ടെത്താനായിരുന്നു ഇയാളുടെ ശ്രമം.

2006നു ശേഷമാണ് ഈ വളർച്ചയുണ്ടായതെന്നും അയാൾ സമ്മതിക്കുന്നു. മുമ്പ് എസ്.ഐ.യെ പൂട്ടിയിട്ട സംഭവത്തിനുശേഷം സെൻട്രൽ എക്‌സൈസ് നടത്തിയ നാമമാത്ര അന്വേഷണമല്ലാതെ ഇയാളുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് ഒരു അന്വേഷണവും നടന്നിട്ടില്ലെന്നാണ് അറിയുന്നത്. സിറ്റി സെന്ററിൽ നിസാം ഒരു കട സ്വന്തമാക്കുന്നത് 1998ൽ ആണ്. കിങ്‌സ് കാഷ്വൽസ് എന്നായിരുന്നു ഇതിന്റെ പേര്. അതുവരെ ഇയാൾക്ക് കിങ്‌സ് ബീഡി പാർട്ണർ എന്ന മേൽവിലാസം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് 2001ൽ ഫെയിസ് ഓഫ് എന്ന മറ്റൊരു കടകൂടി സ്വന്തമാക്കി. പൂർണ്ണസമയം ഈ കടകളുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്ന ഇയാൾ 2006 ലാണ് മറ്റു ബിസിനസ്സുകളിലേക്ക് തിരിയുന്നത്. ഇതോടെ വരവിന്റെ സ്വഭാവം മാറി

തൃശ്ശൂർ നഗരത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ നിസാമിന്റെതാണ് ഇന്ന്. എം.ജി. റോഡിൽ നിസാമിന്റെ ഔദ്യോഗിക ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറമേയാണിവ. പൊലീസിന്റെ സഹായത്തോടെ ഈ ആസ്തികളുടെ നിജസ്ഥിതി കണ്ടെത്താനാണ് എൻഫോഴ്‌സ്‌മെന്റിന്റെ ശ്രമം. കസ്റ്റഡിയിലെടുത്ത് നിസാമിനെ ചോദ്യം ചെയ്യുന്നതും കേന്ദ്ര ഏജൻസിയുടെ പരിഗണനയിൽ ഉണ്ട്. അതിന് മുമ്പ് കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP