Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരോധിച്ച സിമിയുമായി പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ നേതാക്കൾക്ക് തുടർബന്ധം; സംസ്ഥാന പൊലീസ് മൂന്നു തട്ടുകളിലൂടെ അന്വേഷണം തുടരുന്നു; നിരോധിത സംഘടനകളുമായുള്ള ബന്ധം തെളിഞ്ഞാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഏളുപ്പമെന്ന നിഗമനത്തിൽ അന്വേഷണ സംഘം മുൻപോട്ട്; ഇസ്ലാമിക വേട്ട ആരോപിച്ച് എസ്ഡിപിഐ രംഗത്തിറങ്ങിയതോടെ അണികളുടെ എണ്ണത്തിൽ വർദ്ധനയെന്ന് റിപ്പോർട്ട്

നിരോധിച്ച സിമിയുമായി പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ നേതാക്കൾക്ക് തുടർബന്ധം; സംസ്ഥാന പൊലീസ് മൂന്നു തട്ടുകളിലൂടെ അന്വേഷണം തുടരുന്നു; നിരോധിത സംഘടനകളുമായുള്ള ബന്ധം തെളിഞ്ഞാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഏളുപ്പമെന്ന നിഗമനത്തിൽ അന്വേഷണ സംഘം മുൻപോട്ട്; ഇസ്ലാമിക വേട്ട ആരോപിച്ച് എസ്ഡിപിഐ രംഗത്തിറങ്ങിയതോടെ അണികളുടെ എണ്ണത്തിൽ വർദ്ധനയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അടുത്തകാലത്തായി കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ കലുഷിതമാക്കിയ എല്ലാ പ്രശ്‌നങ്ങളുടെയും ഒരു കോണിൽ പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ സംഘടനകൾക്ക് ബന്ധമുണ്ടായിരുന്നു. മുസ്ലിംങ്ങൾക്കിടയിൽ തീവ്രവർഗീയതയുടെ വിത്തുകൾ വിതച്ച് ആളെ കൂട്ടുന്ന സംഘടന അഭിമന്യുവെന്ന എസ്എഫ്‌ഐക്കാരനെ കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിൽ നടത്തിയ വർഗീയ സംഭവം. കേന്ദ്ര ഏജൻസികൾ നിരോധിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച ഈ സംഘടക്ക് കേരളത്തിലെ സാഹചര്യങ്ങൾ നല്ല വളക്കൂറ് നൽകുന്നുണ്ട്. ഈ സാചര്യത്തിൽ കേരളത്തിലെ സംഘടനയുടെ ബന്ധം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് ആഭ്യന്തര വകുപ്പ്.

പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകൾക്കെതിരേ ആഭ്യന്തരവകുപ്പിന്റെ മൂന്നുസംഘങ്ങൾ ഒരുമിച്ച് അന്വേഷിക്കുകയാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം (ഐ.എസ്‌ഐ.ടി.), സംസ്ഥാന ഇന്റലിജൻസ്, ലോക്കൽ പൊലീസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തുന്നത്. ജൂലായ് 31-നകം റിപ്പോർട്ട് നൽകാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിരിക്കുന്നത്.

നിരോധിത സംഘടനയായ സിമിയുടെ പഴയകാല പ്രവർത്തകർ ഇപ്പോൾ സജീവമായിരിക്കുന്ന സംഘടനകളെക്കുറിച്ചും വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരെക്കുറിച്ചും അന്വേഷണമുണ്ടാവും. പഴയ സിമിപ്രവർത്തകരായ 35 പേർ കോഴിക്കോട് ജില്ലയിൽ ഇപ്പോഴും സജീവമാണെന്നും ഇവരിൽ മലപ്പുറത്തും കോഴിക്കോട്ടുമുള്ളവരാണ് ഭൂരിഭാഗവുമെന്നുമാണ് റിപ്പോർട്ട്. സംസ്ഥാനത്തൊട്ടാകെ സജീവമായ 130 പേരിൽ ഭൂരിഭാഗവും പോപ്പുലർഫ്രണ്ടിലാണ് പ്രവർത്തിക്കുന്നത്.

എസ്.ഡി.പി.ഐ.യുടെ തലപ്പത്തുള്ള നാലുപേർ സിമിയുടെ പഴയനേതാക്കളാണ്. പോപ്പുലർഫ്രണ്ടിന്റെ കേഡർ അംഗങ്ങളായി സംസ്ഥാനത്ത് ഏകദേശം 25,000 പേർ സജീവമായുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അത്രതന്നെ അംഗങ്ങൾ ഗൾഫിലുമുണ്ട്. കൂടുതൽ പേർ സൗദി അറേബ്യയിലാണ്. ഇവരിൽനിന്ന് സ്ഥിരമായി സംഘടന നിശ്ചിത മാസവരി ഈടാക്കുന്നുമുണ്ട്. കോഴിക്കോട് നഗരത്തിൽ ഒരുമാസത്തിനുള്ളിൽ ഇരുസംഘടനകളുമായി ബന്ധപ്പെട്ട് പൊലീസ് 30 റെയ്ഡുകൾ നടത്തി. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ 34 മുൻകരുതൽ അറസ്റ്റുകളുമുണ്ടായി. പ്രകടനവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. പാർട്ടി ഓഫീസുകളുൾപ്പെടെ 116 സ്ഥാപനങ്ങൾ പരിശോധിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് എൻ.ഐ.എ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംഘടനയെ നിരോധിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരുന്നു. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്)മായും രാജ്യത്തിനകത്തെ നക്‌സൽ, മവോയിസ്റ്റ് സംഘങ്ങളുമായും ചേർന്ന് പി.എഫ്.ഐ പ്രവർത്തിക്കുന്നതായാണ് എൻ.ഐ.എ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്ക് ഏറെ ഭീഷണിയായ 'ജിഹാദി' ആശയങ്ങളിൽ ഊന്നിയുള്ള പ്രവർത്തനമാണ് പോപ്പുലർഫ്രണ്ടിന്റേതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ കേന്ദ്രം ഊർജിതമാക്കിയിരിക്കുന്നത്.

അതേസമസമയം നിരോധനം മുന്നിൽകണ്ട് പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കവും പോപ്പുലർ ഫ്രണ്ട് നേതൃത്വം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന അഭിഭാഷകരെ ഇറക്കി സുപ്രീംകോടതിയിലും ട്രിബ്യൂണലിലും സമീപിക്കാനാണ് പി.എഫ്.ഐ നേതൃത്വത്തിന്റെ തീരുമാനം. നിരോധനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പോപ്പുലർഫ്രണ്ട് എന്നത് ഒരു ആശയമാണെന്നും നിരോധിച്ചാലും ഇല്ലാതാക്കാൻ പറ്റില്ലെന്നും സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിലവിൽ എൻ.ഐ.എ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വം കരുക്കൾ നീക്കുന്നത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും ഈ വിഷയം സജീവ ചർച്ചയായി. ഉന്നത അഭിഭാഷകരെ ഇറക്കി നിയമ പോരാട്ടം നടത്തുകയെന്നതാണ് തീരുമാനം. നിലവിലുള്ള പേര് മാറ്റി പുതിയൊരു സംഘടന രൂപീകരിക്കാനും ആലോചനയുണ്ട്. പോപ്പുലർ ഫ്രണ്ടിന് കീഴിൽ വിദ്യാർത്ഥികൾക്കായി കാമ്പസ് ഫ്രണ്ട്, സ്ത്രീകൾക്കായി നാഷണൽ വിമൺസ് ഫ്രണ്ട്, ദളിത്-പിന്നോക്ക വിഭാഗങ്ങളെ അണിനിരത്തിയുള്ള രാഷ്ട്രീയ പാർട്ടി എസ്.ഡി.പി.ഐ എന്നിവയും ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം നിരോധന നീക്കം നടക്കുമ്പോൾ അതിനെ ഇസ്ലാമിക വേട്ടയായി ചിത്രീകരിക്കു കൊണ്ടാണ് പലപ്പോഴും സംഘടനയുടെ ഇടപെടൽ. ഇങ്ങനെ വരുമ്പോൾ മുസ്ലിം ചെറുപ്പക്കാർക്കിടയിൽ പ്രചാരം നേടാനും പോപ്പുലർ ഫ്രണ്ടിന് സാധിക്കുന്നുണ്ട്. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെല്ലാം പിൻതുടരുന്ന തീവ്ര സലഫി ധാരയാണ് പോപ്പുലർഫ്രണ്ടും പിൻതുടർന്ന് വരുന്നത്. ഇവരുടെ തർബിയത്ത് ക്ലാസുകളിലെല്ലാം സലഫി ധാരയെ മാത്രമാണ് പഠിപ്പിക്കുന്നത്. ഐ.എസ് അടക്കുമുള്ള തീവ്ര സംഘങ്ങൾക്ക് ആശയവും വളവും നൽകിയ സലഫി പണ്ഡിതന്മാരെ മാത്രമാണ് ഇവർ ക്ലാസുകളിൽ പരിചയപ്പെടുത്തുന്നത്. ആശയ തീവ്രതയും ഇതിന്മേലുള്ള സംഘടിതമായ നീക്കവും രാജ്യത്തിന് ഭീഷണിയാണെന്നാണ് റിപ്പോർട്ട് അടിവരയിടുന്നത്. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളും നടത്തിയ ക്രൈമുകളും കേസുകളും എൻ.ഐ.എ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. 15അംഗ നിർവാഹക സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. തീവ്രവാദ വേരുകളുടെ കോപ്പുകൂട്ടൽ ഇടം കേരളമാണെന്നും അതിന് വളക്കൂറുണ്ടാക്കുന്നത് പോപ്പുലർഫ്രണ്ട് വഴിയാണെന്നുമാണ് നിരീക്ഷണം.

മാറാട് കലാപത്തിൽ എൻ.ഡി.എഫ് പങ്ക് അന്നത്തെ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന അൽ ഉമ്മ എന്ന ഭീകര സംഘടനയുമായും എൻ.ഡി.എഫ് പ്രവർത്തകർക്ക് ബന്ധമുണ്ടായിരുന്നു. അൽ ഉമ്മയുടെ നേതൃത്വത്തിൽ നടത്തിയ കോയമ്പത്തൂർ സ്‌ഫോടന കേസിൽ കോഴിക്കോട് സ്വദേശിയും എൻ.ഡി.എഫ് പ്രവർത്തകനുമായ സുബൈർ അറസ്റ്റിലായിരുന്നു. ഐ.എസ് ബന്ധത്തിന്റെ പേരിൽ കനകമലയിൽ നിന്ന് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP