Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനസിക വളർച്ചയെത്താത്ത പന്ത്രണ്ടുകാരിയെ പീഡിച്ച മധ്യവയസ്‌കനും മകനുമെതിരേ പരാതി നല്കാനെത്തിയ വീട്ടമ്മയെയും കുട്ടിയെയും അസഭ്യം പറഞ്ഞ് എഎസ്‌ഐ; വീട്ടമ്മയുടെ പരാതിയിൽ എരുമപ്പെട്ടി എഎസ്‌ഐ ടി.ഡി. ജോസിനെതിരേ അന്വേഷണം; പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും ബിജെപി പ്രവർത്തകരും ആക്രമിക്കാൻ ശ്രമിച്ചതായും വീട്ടമ്മ

മാനസിക വളർച്ചയെത്താത്ത പന്ത്രണ്ടുകാരിയെ പീഡിച്ച മധ്യവയസ്‌കനും മകനുമെതിരേ പരാതി നല്കാനെത്തിയ വീട്ടമ്മയെയും കുട്ടിയെയും അസഭ്യം പറഞ്ഞ് എഎസ്‌ഐ; വീട്ടമ്മയുടെ പരാതിയിൽ എരുമപ്പെട്ടി എഎസ്‌ഐ ടി.ഡി. ജോസിനെതിരേ അന്വേഷണം; പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും ബിജെപി പ്രവർത്തകരും ആക്രമിക്കാൻ ശ്രമിച്ചതായും വീട്ടമ്മ

തൃശ്ശൂർ: പീഡനത്തിനെതിരെ പരാതി നൽകാനെത്തിയ പെൺകുട്ടിക്കും അമ്മയ്ക്കും പൊലീസിന്റെ അപമാനം. തൃശ്ശൂർ എരുമപ്പെട്ടി പൊലീസ്റ്റേഷനിലാണ് സംഭവം. പീഡനത്തിനിരയായ പന്ത്രണ്ടുകാരിയേയും അമ്മയേയും അപമാനിച്ച സംഭവത്തിൽ എഎസ്ഐ ടി.ഡി. ജോസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കുന്ദംകുളം ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മൊഴി നൽകാനെത്തിയവരെ പ്രതിയും ബന്ധുക്കളും ചേർന്ന് തടഞ്ഞു വെച്ചതിന് പിന്നാലെയാണ് പൊലീസ് പരാതിക്കാരെ അപമാനിച്ചത്. അയൽവാസികളായ മധ്യവയസ്‌കനും മകനും ചേർന്ന് മാനസിക വളർച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പരാതിക്കാരെ പൊലീസ് അപമാനിച്ചത്.

കുട്ടിയും മാതാവും ഞായറാഴ്ച വൈകിട്ട് കുന്നംകുളം സിഐ ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ എടുക്കാൻ നെല്ലുവായിയിലെ വീട്ടിലെത്തി. ഇവിടെ വച്ച് കുട്ടിയെയും അമ്മയെയും പ്രതികളും അയൽവാസികളായ ബിജെപി പ്രവർത്തകരും ചേർന്ന് തടഞ്ഞു വച്ചു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതിലധികം പേർ ആക്രമിക്കാനൊരുങ്ങുകയും ചെയ്തു.

പൊലീസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഇവരെത്തിയത്. വീട്ടിലെത്തിയ അഡീഷണൽ എസ്‌ഐ ടി.ഡി. ജോസ് തന്നോടും മകളോടും അസഭ്യം പറഞ്ഞുവെന്നാണ് വീട്ടമ്മ പരാതിപ്പെട്ടിരിക്കുന്നത്.

മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മ കുന്നംകുളം സി.ഐക്കും ഡിവൈഎസ്‌പിക്കുമാണു പരാതി നല്കിയത്. തടഞ്ഞുവെച്ച് അതിക്രമം നടത്തിയ സംഭവത്തിൽ മുപ്പത്തിയാറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP