Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

പനി ബാധിച്ച കുഞ്ഞുമായി ഡോക്ടറെ കാണിക്കാൻ പോയ പ്രവാസിയുടെ ഭാര്യയെ കാണാതായി; യുവതി വീട്ടിൽ നിന്ന് പോയത് 25 പവൻ ആഭരണങ്ങളും പാസ്‌പോർട്ടും ആധാറും ഉൾപ്പെടെ എടുത്ത്; സ്ഥിരമായി ചാറ്റ് ചെയ്തിരുന്ന കാസർകോട് സ്വദേശിക്ക് ഒപ്പം മുങ്ങിയെന്ന് സംശിച്ച് പൊലീസ്; ഇരുവരുടേയും മൊബൈൽ ഫോണുകൾ സ്വിച്ചോഫ് എന്നും കണ്ടെത്തി

പനി ബാധിച്ച കുഞ്ഞുമായി ഡോക്ടറെ കാണിക്കാൻ പോയ പ്രവാസിയുടെ ഭാര്യയെ കാണാതായി; യുവതി വീട്ടിൽ നിന്ന് പോയത് 25 പവൻ ആഭരണങ്ങളും പാസ്‌പോർട്ടും ആധാറും ഉൾപ്പെടെ എടുത്ത്; സ്ഥിരമായി ചാറ്റ് ചെയ്തിരുന്ന കാസർകോട് സ്വദേശിക്ക് ഒപ്പം മുങ്ങിയെന്ന് സംശിച്ച് പൊലീസ്; ഇരുവരുടേയും മൊബൈൽ ഫോണുകൾ സ്വിച്ചോഫ് എന്നും കണ്ടെത്തി

എം പി റാഫി

മലപ്പുറം: പനി ബാധിച്ച കുഞ്ഞുമായി ഡോക്ടറെ കാണാൻ പോയ പ്രവാസിയുടെ ഭാര്യയെ രണ്ടാഴ്ചയായിട്ടും കാണാനില്ല. പരാതി ഉയർന്നതോടെ യുവതി സ്ഥിരമായി ചാറ്റ് ചെയ്യാറുള്ള കാസർകോട് സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പിൽ പ്രസാദിന്റെ ഭാര്യ ജിൻസിയെയും ഒന്നര വയസുള്ള ആൺകുഞ്ഞ് ആദിദേവിനെയുമാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിലിലാണ് പൊലീസും ബന്ധുക്കളും. എന്നാൽ യുവതിയുടെ ഫോൺ ഓഫാണെന്നും എവിടെയുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ആറാം തീയതി മൂന്നു മണിയോടെ ഡോക്ടറെ കാണാനാണെന്ന് പറഞ്ഞാണ് ജിൻസി വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചുവരാതായപ്പോൾ ഭർതൃ വീട്ടുകാരും ജിൻസിയുടെ വീട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇരു വീട്ടുകാരുടെയും പരാതിയിൽ ചങ്ങരംകുളം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വ്യാപക തിരച്ചിൽ നടത്തിയിട്ടും പൊലീസിനും വിവരം ലഭിച്ചില്ല. മൊബൈൽ ഫോൺ ചാറ്റ് ബോക്‌സിൽ നിന്നും കോൾ ലിസ്റ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാസർകോട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി വരുന്നത്. എന്നാൽ രണ്ടുപേരുടെയും മൊബൈൽ ഇത്രയും ദിവസമായി സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

25 പവനോളം ആഭരണങ്ങളും പാസ്‌പോർട്ടും ആധാറും അടക്കമുള്ള രേഖകളും എടുത്താണ് യുവതി വീട്ടിൽ നിന്ന് പോയതെന്ന് വ്യക്തമായിട്ടുണ്ട്. വിദേശത്തായിരുന്ന ഭർത്താവും ജിൻസിയെ കാണാതായതോടെ നാട്ടിലെത്തിയിട്ടുണ്ട്. സംശയകരമായ ആളെ സംബന്ധിച്ചും ഇയാളെ ചുറ്റിപ്പറ്റിയുമാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ചങ്ങരംകുളം എസ്‌ഐ മനോജ് മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP