Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ നിന്ന് മടങ്ങവേ സിഗരറ്റ് വാങ്ങാനിറങ്ങിയത് സീരയിൽ നടി; കടയുടമയ്ക്ക് പിടികൊടുക്കാതെ അതിവേഗം കാറിൽ പാഞ്ഞത് ബംഗാളി സഹോദരിമാർ; കള്ളനോട്ടിലെ ദുരൂഹത നീക്കാൻ ഊന്നുകലിൽ പിടികൂടിയവരെ ചോദ്യം ചെയ്ത് എൻഐഎ; അനൂപ് വർഗ്ഗീസിന്റെ വേരു തേടി അന്വേഷണം

മൂന്നാറിൽ നിന്ന് മടങ്ങവേ സിഗരറ്റ് വാങ്ങാനിറങ്ങിയത് സീരയിൽ നടി; കടയുടമയ്ക്ക് പിടികൊടുക്കാതെ അതിവേഗം കാറിൽ പാഞ്ഞത് ബംഗാളി സഹോദരിമാർ; കള്ളനോട്ടിലെ ദുരൂഹത നീക്കാൻ ഊന്നുകലിൽ പിടികൂടിയവരെ ചോദ്യം ചെയ്ത് എൻഐഎ; അനൂപ് വർഗ്ഗീസിന്റെ വേരു തേടി അന്വേഷണം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :കള്ളനോട്ടു കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശികളായ യുവതികളിൽ ഒരാൾക്ക് സിനിമ - സീരിയൽ രംഗവുമായി അടുത്ത ബന്ധം. ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തു. ആകെയുള്ള ഏഴര ലക്ഷം രൂപയിൽ 2000 ത്തിന്റെ 11 കള്ളനോട്ടുകൾ ഇന്നലെ ഊന്നുകൽ പൊലീസ് കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ എൻ ഐ എ സംഘം സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്ത് വരികയാണ്. കൊച്ചി യൂണിറ്റ് ഇൻസ്പക്ടർ സജിമോന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥ സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽയുന്നത് .

കോട്ടയം ഏലിക്കുളം പന്മറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ വർഗ്ഗീസ് മകൻ അനൂപ് വർഗ്ഗീസാണ് അറസ്റ്റിലായ മലയാളി. ബംഗാൾ സ്വദേശിനികളായ സൂഹാന ഷേയ്കും സാഹിനുമാണ് പിടിയിലായ മറ്റുള്ളവർ. ഇരുവരും സഹോദരികളാണ്. ഇതിൽ സൂഹാനയ്ക്ക് 27ഉം സാഹിന് 24ഉം വയസ്സാണുള്ളത്. മാർഡ ജില്ലാക്കാരാണ് ഇരുവരും. ഇതിൽ സുഹാന ഷെയ്ക് സീരിയൽ നടിയാണ്. ഇവരുടെ കൈയിൽ നിന്ന് ലഭിച്ച ഐഡന്റിറ്റീ കാർഡിലാണ് ഈ വിവരമുള്ളത്. അന്താരാഷ്ട്ര കള്ളനോട്ട് സംഘത്തിലെ കണ്ണികളാണ് ഇവർ എന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് കേസ് എൻഐഎ അന്വേഷിക്കുന്നത്.

ഒർജിനലിനെ വെല്ലുന്ന കള്ളനാണ് ഇവരുടെ കൈയിൽ നിന്നും പിടിച്ചെടുത്തത്. മോദി സർക്കാരിന്റെ നോട്ട് നിരോധനത്തോടെ കള്ളനോട്ടുകൾ പൂർണ്ണമായും അപ്രത്യക്ഷമായെന്ന വിലയിരുത്തലുണ്ടായിരുന്നു. അതിനിടെയാണ് ഊന്നുകലിലെ പൊലീസ് ഇടപെടൽ നടക്കുന്നത്. കേരളത്തിലും കള്ളനോട്ട് മാഫിയ സജീവമാണെന്നാണ് വ്യക്തമാകുന്നത്. പാക്കിസ്ഥാനിൽ അച്ചടിക്കുന്ന കള്ളനോട്ട് ബംഗാൾ വഴി ഇന്ത്യയിലെത്തുന്നതെന്നാണ് സംശയം. ഇതാണ് വിഷയത്തിൽ എൻഐഎ അന്വേഷണം നടത്തുന്നത്. അതിനിടെ അനൂപിന്റെ കൈയിലാണ് കള്ളനോട്ടുകൾ ഉണ്ടായിരുന്നതെന്നും സൂചനയൂണ്ട്. യുവതികളുടെ കൈയിൽ നിന്ന് കള്ളനോട്ട് പിടിച്ചെടുത്തില്ലെന്ന വിവരവുമുണ്ട്.

കള്ളനോട്ട് കൈവശം വച്ചതായ പരാതിയെ തുടർന്നാണ് ഇവരെ പിടികൂടിയത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നവരായിരുന്നു ഇവർ. കൊച്ചി ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ടു നൽകുകയായിരുന്നു. സിഗററ്റ് വാങ്ങി കടയിൽ നിന്നും യുവതികൾ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് കടയുടമ നോട്ട് പരിശോധിച്ചത്. അപ്പോഴാണ് കള്ളനോട്ടാണ് യുവതികൾ നൽകിയതെന്ന വിവരം മനസിലാകുന്നത്. പുറത്തിറങ്ങി ഇവരെ പിന്തുടരാൻ ശ്രമിച്ചപ്പോഴേക്കും ഇവർ കാർ സ്റ്റാർട്ടാക്കി വിട്ടു പോകുകയും ചെയ്തു. ഉടൻ കടയുടമ നാട്ടുകാരോട് വിവരം പറയുകയും ഇവർ ഊന്നുകൽ പൊലീസിൽ അറിയിക്കുകയും ചെയ്തു.

ഉടൻ തന്നെ ഊന്നുകൽ പൊലീസ് തലക്കോട് ചെക്ക് പോസ്റ്റിൽ കാത്തുനിന്ന് യുവതികളെയും വാഹനവും കസ്റ്റഡിയിൽ എടുത്തു. ഇവരുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപ കണ്ടടുത്തിട്ടുണ്ട്. ഇതിൽ രണ്ടായിരത്തിന്റെ 10 നോട്ടുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിലെത്തിച്ചാണ് പൊലീസ് നോട്ടുകെട്ടുകൾ പരിശോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP