Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

12 പവനും അഞ്ചുലക്ഷം രൂപയുമായി മുങ്ങിയ ഫിനാൻസ് ഉടമയുടെ ഭാര്യയെ കണ്ടെത്തി; ഒളിച്ചോടിയത് ആൺവേഷം കെട്ടിയ പെണ്ണിന്റെ കൂടെ; ഇരുവരെയും കണ്ടെത്തിയത് ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന്; ഒളിച്ചോട്ടത്തിന് കാരണം ഇങ്ങനെ

12 പവനും അഞ്ചുലക്ഷം രൂപയുമായി മുങ്ങിയ ഫിനാൻസ് ഉടമയുടെ ഭാര്യയെ കണ്ടെത്തി; ഒളിച്ചോടിയത് ആൺവേഷം കെട്ടിയ പെണ്ണിന്റെ കൂടെ; ഇരുവരെയും കണ്ടെത്തിയത് ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന്; ഒളിച്ചോട്ടത്തിന് കാരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: ഭർത്താവിന്റെ 12 പവനും 5 ലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പെണ്ണിനൊപ്പം എന്നു കണ്ടെത്തി. കാഞ്ഞങ്ങാട് ഫിനാൻസ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34) കാമുകൻ ജംഷീറിനൊപ്പം 25 ദിവസം മുമ്പ് ഒളിച്ചോടി എന്നു റിപ്പോർട്ടുകൾ വരികയായിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ ജംഷീർ പെണ്ണാണ് എന്നു തിരിച്ചറിയുകയായിരുന്നു. ഭർത്താവ് സന്തോഷിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യോഗിത ആന്ധ്രയിലെ ചിറ്റൂരിൽ ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവർ ആന്ധ്രയിൽ വാടക വീട് എടുത്തു താമസിച്ചത്.

ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഇരുവരേയും ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വൈദ്യപരിശോധനയിലാണ് ഇവർ സ്ത്രീയാണ് എന്നു കണ്ടെത്തിയത്. ജംഷീറിനു സ്ത്രൈണ സ്വഭാവമാണ് എന്ന് അറിയാമെങ്കിലും സ്ത്രീ തന്നെയാണ് എന്നു തിരിച്ചറിഞ്ഞതു സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു. വനിത പൊലീസിന്റെ സഹായത്തോടെ ദേഹ പരിശോധന നടത്തിയപ്പോഴാണു സംഭവം പുറത്തായത്. ജംഷീറയും യോഗിതയും അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണെന്നാണു മൊഴി നൽകിയത്. ജംഷീറ പതിവായി യോഗിതയുടെ ക്വാർട്ടേഷഴ്സിൽ സന്ദർശനത്തിന് എത്തുമായിരുന്നു.

തൊട്ടടുത്തു താമസിക്കുന്ന ജംഷീറയ്ക്കു ഭക്ഷണം ഉണ്ടാക്കി നൽകിയിരുന്നതും വീടു വൃത്തിയാക്കിരുന്നതും യോഗിത തന്നെയായിരുന്നു. ഇതിനിടയിലായിരുന്നു കുടുംബ ജീവിതം മടുത്തു എന്നും ജീവിതം അവസാനിപ്പിക്കാൻ പോകുകയാണ് എന്നുമുള്ള വിവരം യോഗിത ജംഷീറയോടു പറഞ്ഞത്. ഇതോടെ യോഗിതയോട് ആത്മഹത്യ ചെയ്യരുത് എന്നും നമ്മുക്ക് ദൂരെ എവിടെ എങ്കിലും പോയി താമസിക്കാം എന്നും ജംഷീറ പറയുകയായിയിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ എടുത്ത അഞ്ചു ലക്ഷം രൂപ ഇവർ ഇതിനോടകം തന്നെ ചെലവഴിച്ചിരുന്നു. യോഗിതയെയും ജംഷീറയേയും ഒരുമിച്ച് കാണാതായതിനെ തുടർന്നു നാട്ടിൽ പല തരത്തിലുള്ള കഥകളും പ്രചരിക്കുകയായിരുന്നു. എന്നാൽ ജംഷീറ പെണ്ണാണ് എന്നു തിരിച്ചറിഞ്ഞതോടെ അഭ്യൂഹങ്ങൾ എല്ലാം അവസാനിച്ചു. കോടതിയിൽ ഹാജരാക്കിയ യോഗിതയും ജംഷീറയും അവരവരുടെ മാതാപിതാക്കൾക്കൊപ്പം പോയി.

ഹോസ്ദുർഗ്ഗ് ടി.ബി. റോഡ് ജങ്ഷന് സമീപത്തെ തമ്പുരാട്ടി ഫിനാൻസിന്റെ ഉടമ എൻ.കെ. ക്വാട്ടേഴ്‌സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു -കങ്കനഡി സ്വദേശിയാണ്. എന്നും രാവിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്താറുള്ള യോഗിത വൈകീട്ടോടെ മാത്രമേ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അതാണ് ഇവരുടെ പതിവു ശീലം

മെയ്23 ന് കാഞ്ഞങ്ങാട്ട് ടൗണിൽ ഡോക്ടറെ കാണാനെന്നും പറഞ്ഞ് പോവുകയായിരുന്നു. ഭർത്താവായ സന്തോഷ് കുമാറിനോട് ഇക്കാര്യം ഫോണിൽ അറിയിക്കുകയും ചെയ്തിരുന്നു. മകൾ വൈഷ്ണവിയെ ഭർത്താവിന്റെ അമ്മയോടൊപ്പം നിർത്തിയാണ് യോഗിത പോയത്.

വൈകീട്ടും യുവതി തിരിച്ചെത്താത്തതിനാൽ അമ്മ സന്തോഷ് കുമാറിനെ അറിയിച്ചു. അതോടെ യോഗിതയുടെ മൊബൈൽ ഫോൺ ഏറെ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് യോഗിതയുടെ മംഗളൂരുവിലെ വീട്ടിലേക്ക് വിളിച്ചെങ്കിലും അവിടേയും എത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. അതോടെ സന്തോഷ് കുമാർ ഹോസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP