Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബജീവിതം മടുത്തെന്നും ജീവിതം അവസാനിപ്പിക്കുമെന്നും പറഞ്ഞപ്പോൾ പ്രലോഭനമെത്തി; ഒളിച്ചോടിയത് സ്‌ത്രൈണ സ്വഭാവമുള്ള കാമുകനെന്ന് കരുതി; സത്യം മനസ്സിലായപ്പോൾ സ്വയം മടങ്ങാനാവത്ത ഊരാക്കുടുക്കിലുമായി; എല്ലാം കൂട്ടുകാരിയെ വിളിച്ചറിയിച്ചത് നിർണ്ണായകമായി; ട്രാൻസ്‌ജെൻഡറെന്ന് കരുതി പൊലീസ് ദേഹ പരിശോധന നടത്തിയപ്പോൾ ജംഷീർ 'സ്ത്രീ'യാണെന്ന് തെളിഞ്ഞു; ഹോസ്ദുർഗ്ഗ് തമ്പുരാട്ടി ഫിനാൻസിന്റെ ഉടമയുടെ ഭാര്യയുടെ 'ഒളിച്ചോട്ടം' പൊളിച്ചത് ഇങ്ങനെ

കുടുംബജീവിതം മടുത്തെന്നും ജീവിതം അവസാനിപ്പിക്കുമെന്നും പറഞ്ഞപ്പോൾ പ്രലോഭനമെത്തി; ഒളിച്ചോടിയത് സ്‌ത്രൈണ സ്വഭാവമുള്ള കാമുകനെന്ന് കരുതി; സത്യം മനസ്സിലായപ്പോൾ സ്വയം മടങ്ങാനാവത്ത ഊരാക്കുടുക്കിലുമായി; എല്ലാം കൂട്ടുകാരിയെ വിളിച്ചറിയിച്ചത് നിർണ്ണായകമായി; ട്രാൻസ്‌ജെൻഡറെന്ന് കരുതി പൊലീസ് ദേഹ പരിശോധന നടത്തിയപ്പോൾ ജംഷീർ 'സ്ത്രീ'യാണെന്ന് തെളിഞ്ഞു; ഹോസ്ദുർഗ്ഗ് തമ്പുരാട്ടി ഫിനാൻസിന്റെ ഉടമയുടെ ഭാര്യയുടെ 'ഒളിച്ചോട്ടം' പൊളിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: ഭർത്താവിന്റെ 12 പവനും 5 ലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ ഒളിച്ചോടിയത് ജംഷീർ പുരുഷനാണെന്ന് കരുതി. ഒളിച്ചോട്ടത്തിനിടെ സത്യം മനസ്സിലാക്കിയപ്പോൾ നിരാശയായി. അതോടെ താൻ എവിടെയുണ്ടെന്ന് കൂട്ടുകാരിയെ യോഗിത വിളിച്ചറിയിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ഒളിച്ചോടിയതിനു പിറകെ കബളിപ്പിക്കപ്പെട്ടതായി യോഗിത തിരിച്ചറിഞ്ഞെങ്കിലും സ്വയം മടങ്ങാനാവാത്ത സ്ഥിതിയിലായിരുന്നു യുവതി. ആവിക്കരയിലെ അടുത്ത കൂട്ടുകാരിയെ വിളിച്ച് യോഗിത കാര്യങ്ങൾ പറഞ്ഞതോടെ വിവരം പൊലീസിലെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്. ജംഷീർ ട്രാൻസ് ജെൻഡറല്ലെന്നും സ്ത്രീയാണെന്നും വ്യക്തമായത്.

കാഞ്ഞങ്ങാട് ഫിനാൻസ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34) കാമുകൻ ജംഷീറിനൊപ്പം 25 ദിവസം മുമ്പ് ഒളിച്ചോടുകയായിരുന്നു എന്നാണ് പൊലീസ് കരുതിയത്. ഭർത്താവ് സന്തോഷിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യോഗിത ആന്ധ്രയിലെ ചിറ്റൂരിൽ ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവർ ആന്ധ്രയിൽ വാടക വീട് എടുത്തു താമസിച്ചത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഇരുവരേയും ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വൈദ്യപരിശോധനയിലാണ് ഇവർ സ്ത്രീയാണ് എന്നു കണ്ടെത്തിയത്. ജംഷീറിനു സ്ത്രൈണ സ്വഭാവമാണ് എന്ന് അറിയാമെങ്കിലും സ്ത്രീ തന്നെയാണ് എന്നു തിരിച്ചറിഞ്ഞതു സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു.

വനിത പൊലീസിന്റെ സഹായത്തോടെ ദേഹ പരിശോധന നടത്തിയപ്പോഴാണു സംഭവം പുറത്തായത്. ബി.പി നോക്കാൻ ഡോക്ടറെ കാണണമെന്നു പറഞ്ഞ് മെയ്‌ 21നാണ് യോഗിത 10 വയസുള്ള മകളെ വാടക ക്വാർട്ടേഴ്‌സിൽ അമ്മയുടെ കൂടെ നിറുത്തിയശേഷം ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്തിയില്ല. അതിനിടെ, ക്വാർട്ടേഴ്‌സിലെ അയൽവീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ജംഷീറിനെയും കാണാതായതോടെ ഇരുവരും ഒന്നിച്ച് നാടുവിട്ടതാണെന്നു വ്യക്തമായി. യോഗിതയുടെ ഭർത്താവ് സന്തോഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വർഷങ്ങളോളം മുംബയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ ജംഷീർ ട്രാൻസ്‌ജെൻഡറാണെന്നും യുവതിയെ തട്ടിക്കൊണ്ടു പോയതാണെന്നും സംശയമെത്തി. യോഗിതയുടെ വീട്ടിൽ ഇടയ്ക്കിടെ ചെല്ലാറുണ്ടായിരുന്ന ജംഷീറിന് പലപ്പോഴും അവിടെ നിന്നു ഭക്ഷണവും കൊടുത്തിരുന്നുവത്രെ. ഇരുവരും വൈകാതെ അടുപ്പത്തിലായി. കുടുംബജീവിതം മടുത്തെന്നും ജീവിതം അവസാനിപ്പിക്കുമെന്നും ഒരിക്കൽ യോഗിത പറഞ്ഞപ്പോൾ നമുക്ക് ദൂരെയെവിടെയെങ്കിലും പോയി ഒരുമിച്ച് താമസിക്കാമെന്നു പറഞ്ഞ് ജംഷീർ പ്രലോഭിപ്പിക്കുകയായിരുന്നു. ഇതിൽ യോഗ്യത വീണു.

മുംബയിൽ നിന്നു മടങ്ങിയശേഷം ഇവിടെ പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല ജംഷീറിന്. വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ യോഗിത കൈയിൽ കരുതിയ അഞ്ചു ലക്ഷം രൂപയും ചെലവായെന്നാണ് ഈ കാമുകൻ പൊലീസിനോട് പറഞ്ഞത്. 75,000 രൂപ സ്വർണം പണയം വച്ചും വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച ഇരുവരെയും ഇന്നലെ എസ്‌ഐ വിഷ്ണുപ്രസാദ് കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടതാണെന്നും പരാതിയൊന്നുമില്ലെന്നും യോഗിത കോടതിയെ ബോധിപ്പിച്ചതോടെ പെൺകാമുകനെതിരെ കേസ് ഒഴിവായി. അമ്മയ്‌ക്കൊപ്പം പോകാനാണ് ഇഷ്ടമെന്നുയോഗിത അറിയിച്ചപ്പോൾ കോടതി അതിനനുവദിച്ചു. ജംഷീറ'യായ ജംഷീറിനെ കാത്ത് മാതാവുമെത്തിയിരുന്നു. യോഗിതയുടെ ഭർത്താവ് കോടതിയിൽ എത്തിയിരുന്നില്ല.

ഹോസ്ദുർഗ്ഗ് ടി.ബി. റോഡ് ജങ്ഷന് സമീപത്തെ തമ്പുരാട്ടി ഫിനാൻസിന്റെ ഉടമ എൻ.കെ. ക്വാട്ടേഴ്സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു -കങ്കനഡി സ്വദേശിയാണ്. എന്നും രാവിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്താറുള്ള യോഗിത വൈകീട്ടോടെ മാത്രമേ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അതാണ് ഇവരുടെ പതിവു ശീലം. മെയ്23 ന് കാഞ്ഞങ്ങാട്ട് ടൗണിൽ ഡോക്ടറെ കാണാനെന്നും പറഞ്ഞ് പോവുകയായിരുന്നു. ഭർത്താവായ സന്തോഷ് കുമാറിനോട് ഇക്കാര്യം ഫോണിൽ അറിയിക്കുകയും ചെയ്തിരുന്നു.

വൈകീട്ടും യുവതി തിരിച്ചെത്താത്തതിനാൽ അമ്മ സന്തോഷ് കുമാറിനെ അറിയിച്ചു. അതോടെ യോഗിതയുടെ മൊബൈൽ ഫോൺ ഏറെ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് യോഗിതയുടെ മംഗളൂരുവിലെ വീട്ടിലേക്ക് വിളിച്ചെങ്കിലും അവിടേയും എത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. അതോടെയാണ് അന്വേഷണം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP