Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമന്യുവിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയത് കറുത്ത ഫുൾക്കൈ ഷർട്ടിട്ട പൊക്കംകുറഞ്ഞ ആൾ; കൃത്യം നടത്താൻ 15 അംഗ സംഘം രണ്ടുതവണ ക്യാമ്പസ് പരിസരത്ത് എത്തി; സംഘത്തിലെ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരെന്ന് എഫ്‌ഐആർ; ചങ്കിനിട്ട് തന്നെ കുത്തി നടത്തിയ ഒറ്റക്കുത്തുകൊലപാതകവും പോപ്പുലർ ഫ്രണ്ടിന്റെ മുൻകാല ആക്രമണങ്ങളും തമ്മിലുള്ള സാമ്യം പരിശോധിച്ച് എൻഐഎ; പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്താനുള്ള സാധ്യത ആരാഞ്ഞ് ഡിജിപി

അഭിമന്യുവിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയത് കറുത്ത ഫുൾക്കൈ ഷർട്ടിട്ട പൊക്കംകുറഞ്ഞ ആൾ; കൃത്യം നടത്താൻ 15 അംഗ സംഘം രണ്ടുതവണ ക്യാമ്പസ് പരിസരത്ത് എത്തി; സംഘത്തിലെ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരെന്ന് എഫ്‌ഐആർ; ചങ്കിനിട്ട് തന്നെ കുത്തി നടത്തിയ ഒറ്റക്കുത്തുകൊലപാതകവും പോപ്പുലർ ഫ്രണ്ടിന്റെ മുൻകാല ആക്രമണങ്ങളും തമ്മിലുള്ള സാമ്യം പരിശോധിച്ച് എൻഐഎ; പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്താനുള്ള സാധ്യത ആരാഞ്ഞ് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമെന്ന് എഫ്‌ഐആർ. അന്വേഷണ സംഘം സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ കറുത്ത ഫുൾക്കൈ ഷർട്ടിട്ട പൊക്കംകുറഞ്ഞ ആളാണ് കൊല നടത്തിയതെന്നാണ് വ്യക്തമാക്കുന്നത്. കൃത്യം നടത്താൻ എത്തിയ 15 പേരിൽ 14 പേരും ക്യാമ്പസിന് പുറത്തുനിന്ന് ഉള്ളവരാണെന്നും അക്രമിസംഘം രണ്ടുതവണ ക്യാമ്പസ് പരിസരത്ത് എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അഭിമന്യുവിന്റെ ചങ്കിലേക്ക് കത്തിപായിച്ച ആളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. സംഘത്തിൽ മുഹമ്മദ് എന്ന് പേരുള്ള രണ്ടുപേർ ഉണ്ടായിരുന്നു എന്ന വിവരവും ഇതോടൊപ്പം പുറത്തുവന്നു. ഇതേസമയം തന്നെ പോപ്പുലർ ഫ്രണ്ടിന്റെ പെരുമ്പാവൂരിലെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. ഇതോടൊപ്പം എൻഐഎ. ക്യാമ്പസിലെ മൂന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് ആണ്. അക്രമിസംഘത്തിലെ ഒരാൾ കോളേജിലേക്ക് പ്രവേശനം നേടി എത്താനിരുന്ന ആളാണെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ അക്രമിസംഘത്തെ പറ്റി വ്യക്തമായ വിവരങ്ങൾ ലഭിച്ചുവെന്ന് ഉറപ്പിക്കുന്നതാണ് എഫ്‌ഐആർ. സംഭവം നടന്നതിന് പിന്നാലെ തന്നെ തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

ഇതോടൊപ്പം എൻഐഎയും ഈ വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കൊലക്കേസിലെ പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തിയേക്കുമെന്ന സൂചനകളുണ്ടെന്നും പുറത്തുവരുന്നു. ഒറ്റക്കുത്തുകൊലപാതകം എന്ന നിലയിൽ തന്നെ തീവ്രമായി പരിശീലനം ലഭിച്ച് പോപ്പുലർഫ്രണ്ട് സമാന രീതിയിൽ മുമ്പ് കൊലപാതകം നടത്തിയിരുന്നു എന്നതാണ് എൻഐഎ സംഘം പരിശോധിക്കുന്നത്. ഇതുമായി അഭിമന്യുവിന്റെ കൊലപാതകത്തിന് ഏറെ സാമ്യമുണ്ടെന്നതും നിർണായകമാണ്. ഇതിനകം തന്നെ 150 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇതോടൊപ്പമാണ് പെരുമ്പാവൂരിൽ എസ്ഡിപിഐ ഓഫീസിൽ റെയ്ഡ് നടക്കുന്നത്.

യുഎപിഎ ചുമത്തുന്നകാര്യത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിയമോപദേശം തേടിയിരുന്നു. ഇക്കാര്യത്തിൽ നാളെത്തന്നെ സ്ഥിരീകരണം ഉണ്ടായേക്കും. ഡിജിപി ഇക്കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനെ ഹൈക്കോടതിയിൽ സന്ദർശിച്ചിരുന്നു.

കോളേജിലെ വിദ്യാർത്ഥിയായ മുഹമ്മദ് വിളിച്ചിട്ടാണ് അക്രമിസംഘം എത്തിയത്. അക്രമി സംഘത്തിലുള്ള ഫറൂഖ് ആണ് കോളേജിൽ ചേരാനിരുന്ന വിദ്യാർത്ഥി. സംഭവം നടന്ന് നാലുദിവസമായിട്ടും മുഖ്യപ്രതികൾ പിടിയിലായിട്ടില്ല. എന്നാൽ വൈകാതെ തന്നെ ഇവരെ പിടികൂടാനാകും എന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യേഗസ്ഥർ പങ്കുവയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നവാസ്, ജഫ്രി എന്നിവരാണ് ഒടുവിൽ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP