Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിസ്യ്ക്ക് കാശുവേണ്ട; കമ്മിഷൻ വേണ്ട; വഴിച്ചെലവിന് ഒരു ആയിരം ഡോളർ മതി; തട്ടിപ്പിന് ഇരയായത് അഞ്ചു യുവാക്കൾ; ബാങ്കോക്കിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോയത് വിയറ്റ്നാമിൽ; പറ്റിച്ചത് അടുത്ത സുഹൃത്തും സംഘവും: വിദേശജോലി തട്ടിപ്പിന് പുതിയ രൂപം ഇങ്ങനെ

വിസ്യ്ക്ക് കാശുവേണ്ട; കമ്മിഷൻ വേണ്ട; വഴിച്ചെലവിന് ഒരു ആയിരം ഡോളർ മതി; തട്ടിപ്പിന് ഇരയായത് അഞ്ചു യുവാക്കൾ; ബാങ്കോക്കിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോയത് വിയറ്റ്നാമിൽ; പറ്റിച്ചത് അടുത്ത സുഹൃത്തും സംഘവും: വിദേശജോലി തട്ടിപ്പിന് പുതിയ രൂപം ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വിദേശജോലി തട്ടിപ്പിനും ന്യൂജെൻ മാർഗങ്ങൾ. വിസയ്ക്കും ജോലിക്കുമൊന്നും പണം വേണ്ടെന്ന് പറഞ്ഞ് ഉദ്യോഗാർഥികളുടെ വിശ്വാസം സമ്പാദിക്കുകയും വഴിച്ചെലവിനെന്ന് പറഞ്ഞ് ആയിരം ഡോളർ വീതം വാങ്ങി മുങ്ങുകയുമാണ് പുതിയ രീതി. തട്ടിപ്പിന് ഇരയായത് തിരുവല്ല സ്വദേശികളായ അഞ്ചു ചെറുപ്പക്കാരാണ്. പറ്റിച്ചതാകട്ടെ ഉറ്റസുഹൃത്തും അയാളുടെ പരിചയക്കാരും ചേർന്ന്.

ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അവസാനം എത്തിപ്പെട്ടതാകട്ടെ വിയറ്റ്നാമിലും. റിട്ടേൺ ടിക്കറ്റ് കൈവശമുണ്ടായിരുന്നതു കൊണ്ട് തിരിച്ചു വരാൻ പറ്റി. പെരിങ്ങര പതിരുവേലിൽ ഫോമേഷ് സോമൻ, സഹോദരൻ സുമേഷ് സോമൻ, പെരിങ്ങര തിരുവോണത്തിൽ സുരാജ്, കുറ്റപ്പുഴ സ്വദേശികളായ സിജി, അഖിൽ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഇവർ തിരുവല്ല പൊലീസിൽ പരാതി നൽകി. ഇവരുടെ സുഹൃത്ത് തിരുവല്ല കറ്റോട് സ്വദേശി ഗിരീഷ് ആണ് തട്ടിപ്പിന് ഇടനില നിന്നത്. ബാങ്കോക്കിൽ ഡ്രൈവർ, കുക്ക് തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാലക്കാട് സ്വദേശി മുകേഷ്, തലശേരിക്കാരൻ വിനീത്, സഹോദരൻ സനോജ് എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

ദുബായിൽ തനിക്കൊപ്പം ജോലി ചെയ്തിരുന്നവരാണ് ബാങ്കോക്കിൽ അവസരം ഉള്ളതായി അറിയിച്ചതെന്നാണ് ഗിരീഷ് പറയുന്നത്. മെയ്‌ അഞ്ചിനാണ് തട്ടിപ്പിന്റെ തുടക്കം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരാതിക്കാർക്കൊപ്പം പ്രതികളിൽ ഒരാളെ അന്വേഷിച്ച് പാലക്കാട്ട് ചെന്നിരുന്നു. എന്നാൽ, ഇവർക്ക് നാട്ടിൽ കയറാൻ കഴിയാത്ത സാഹചര്യമാണെന്നാണ് പറയുന്നത്. അവിടെയും ഏഴുപേരിൽ നിന്ന് ഈ സംഘം പണം തട്ടിയിട്ടുണ്ടത്രേ. പ്രതികൾ ഇപ്പോൾ വിയറ്റ്നാമിലാണുള്ളതെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. ഇതിൽ വിനീതിന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് ഒരു വിയറ്റ്നാംകാരിയുമുണ്ട്. ഇവരാണ് അഞ്ച് യുവാക്കളിൽ നിന്ന് 5000 ഡോളർ കൈപ്പറ്റിയത്.

വിയറ്റ്നാം എയർപോർട്ടിൽ യുവാക്കളെ ഹോട്ടലിലേക്ക് കൊണ്ടുപോയത് ഈ യുവതിയായിരുന്നു. ടൂറിസ്റ്റ് വിസയിൽ ടിക്കറ്റ് എടുത്ത് വന്നാൽ അവിടെ ഉടൻ ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു വാഗ്ദാനം. വിസക്ക് പണം വേണമെന്നാവശ്യപ്പെടാത്തതിനാൽ യുവാക്കൾ വിശ്വസിച്ചു. വഴിച്ചെലവിന് ആയിരം ഡോളർ വീതം കൈയിൽ കരുതണമെന്നും എതെങ്കിലും കാരണത്താൽ നിങ്ങൾക്ക് പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാമെന്നുമാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ അഞ്ചിന് നെടുമ്പാശേരിയിൽ നിന്നും ഫോമേഷും എട്ടിന് ബാക്കി നാലുപേരും ബാങ്കോക്കിൽ എത്തി. ആദ്യമെത്തിയത്.

ഇയാളെ എയർപോർട്ടിനടുത്ത് ഹോട്ടലിൽ താമസിപ്പിച്ചു. ഇതിനിടെ തട്ടിപ്പ് സംഘത്തലവൻ മുകേഷ് പലതവണ ഫോണിൽ ബന്ധപ്പെട്ടു. എല്ലാവരും എത്തിയെന്നറിഞ്ഞതോടെ വിയറ്റ്നാമിലേക്ക് വരാൻ നിർദ്ദേശം ലഭിച്ചു. എയർപോർട്ടിൽ വിയറ്റ്നാംകാരിയായ തന്റെ ഭാര്യ എത്തുമെന്ന് വിനീത് അറിയിച്ചിരുന്നു. അവിടെ വച്ച് വിയറ്റ്നാംകാരിയും മുകേഷും വിനീതിന്റെ സഹോദരൻ സനോജും കൂടിയാണ് ഡോളർ കൈപ്പറ്റിയത്. രാവിലെ ജോലിക്ക് കയറ്റാമെന്ന് പറഞ്ഞു പോയവർ പിന്നീട് ഫോൺ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങി.

വിയറ്റ്നാം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവാക്കളെ നാട്ടിലേക്ക് മടക്കി അയച്ചു. റിട്ടേൺ ടിക്കറ്റ് കൈവശമുണ്ടായിരുന്നത് ഇവർക്ക് തുണയായി. നിരവധി മലയാളികളെ സമാന രീതിയിൽ ഈ സംഘം പറ്റിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP