Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുമ്പാശ്ശേരിയിലെ ഗൃഹനാഥന്റെ കാർ തട്ടിയെടുത്തവരിൽ തിരുവനന്തപുരത്തെ യുവതിയും; രണ്ടുദിവസത്തിനകം പണം നല്കാമെന്നു പറഞ്ഞു കൊണ്ടുപോയ കാർ ഉപയോഗിച്ചത് കുഴൽപ്പണം കടത്താൻ; പിടിയിലായവരിൽ ഷാഡോ പൊലീസ് ചമഞ്ഞ് പത്തു ലക്ഷം കവർന്ന പ്രതിയും

നെടുമ്പാശ്ശേരിയിലെ ഗൃഹനാഥന്റെ കാർ തട്ടിയെടുത്തവരിൽ തിരുവനന്തപുരത്തെ യുവതിയും; രണ്ടുദിവസത്തിനകം പണം നല്കാമെന്നു പറഞ്ഞു കൊണ്ടുപോയ കാർ ഉപയോഗിച്ചത് കുഴൽപ്പണം കടത്താൻ; പിടിയിലായവരിൽ ഷാഡോ പൊലീസ് ചമഞ്ഞ് പത്തു ലക്ഷം കവർന്ന പ്രതിയും

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും കാർ തട്ടിയെടുത്ത കേസിൽ നാല് പേർ കൂടി പൊലീസിന്റെ പിടിയിലായി. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടും. കാർ വിൽപ്പനക്കായി ഓൺലൈനിൽ പരസ്യം നൽകിയ നായത്തോട് സ്വദേശിയെ കബളിപ്പിച്ച് സംഘം കാർ തട്ടിയെക്കുകയായിരുന്നു.

ഷാഡോ പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം കവർന്നകേസിൽ ചാവക്കാട് ജയിലിൽ കഴിയുന്ന നെടുമങ്ങാട് പറക്കോണം അരശുപറബ് ആസിയ മൻസിൽ നിഷാദ്, തിരുവനന്തപുരം കല്ലയം മഞ്ഞാംകോട് കോളനി സുമേഷ് ഭവനിൽ കൽപ്പന, തിരുവനന്തപുരം വള്ളകടവ് ഈഞ്ചക്കൽ കീഴെ കോളനിയിൽ ഷഫീഖ്, തിരുവനന്തപുരം ആറ്റിൻകര മരപാലം പുതുവൽ പുരയിടത്തിൽ സുമേഷ് എന്നിവരെയാണ് ഇന്നലെ അങ്കമാലി കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുഴൽപണം തട്ടിയ കേസിൽ ചാവക്കാട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നെടുമ്പാശ്ശേരിയിൽ യുവാവിനെ കബളിപ്പിച്ച് കാർ തട്ടിയെടുത്തവരാണെന്ന് വ്യക്തമായത്. ഈ കേസിലെ മുഖ്യപ്രതി പറവൂർ ചേന്ദമംഗലത്ത് താമസിക്കുന്ന മാള മഠത്തുംപടി കൊളംവീട്ടിൽ ജിബിൻരാജി(39)നെ നേരത്തെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മറ്റൊരു കൂട്ടാളി തൃശ്ശൂർ കരുവന്നൂർ സ്വദേശി മഴുവഞ്ചേരി പറമ്പിൽ സന്തോഷി(44)നെയും അറസ്റ്റ് ചെയ്തിരുന്നു.

അങ്കമാലി നായത്തോട് സ്വദേശി രഘുനാഥനെ കബളിപ്പിച്ചാണ് പ്രതികൾ മാരുതി റിറ്റ്സ് കാർ തട്ടിയെടുത്തത്. ഓൺലൈൻ മാധ്യമത്തിൽ രഘുനാഥന്റെ കാർ വിൽപ്പനക്കുണ്ടെന്ന് പരസ്യം നൽകിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാസം 14ന് കാർ വാങ്ങാനെന്ന വ്യാജേന രഘുനാഥന്റെ വീട്ടിലെത്തിയ പ്രതി കാർ ഓടിച്ച് നോക്കിയ ശേഷം മൂന്ന് ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ചു. തുടർന്ന് ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ് നൽകിയ ശേഷം രണ്ട് ദിവസത്തിനകം പണം നൽകാമെന്ന് പറഞ്ഞ് കാറുമായി മുങ്ങി.

ഒരാഴ്‌ച്ച കഴിഞ്ഞിട്ടും പണം ലഭിക്കാതിരിക്കുകയും ഫോൺ വിളിച്ചിട്ട് ലൈനിൽ കിട്ടാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് രഘുനാഥൻ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 23 നാണ് പ്രതികൾ കുഴൽപ്പണക്കേസിൽ ചാവക്കാട് പൊലീസിന്റെ പിടിയിലായത്. കുഴൽപ്പണം തട്ടാൻ ഉപയോഗിച്ചതും രഘുനാഥന്റെ വാഹനമായിരുന്നു. രജിസ്ട്രേഷൻ നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉടമയെ തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP