Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസ് കൊടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങി; വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ഉടൻ കസറ്റഡിയിൽ എടുക്കണമെന്ന് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നെത്തിയ സംഘം; ഏറെ പ്രലോഭനങ്ങൾ നൽകിയിട്ടും ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നൽകി; ഒടുവിൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലേക്ക്; ഇന്നോ നാളെയോ കസ്റ്റഡിയിൽ എടുക്കുമെന്ന് സൂചന

പൊലീസ് കൊടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങി; വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ഉടൻ കസറ്റഡിയിൽ എടുക്കണമെന്ന് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നെത്തിയ സംഘം; ഏറെ പ്രലോഭനങ്ങൾ നൽകിയിട്ടും ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നൽകി; ഒടുവിൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലേക്ക്; ഇന്നോ നാളെയോ കസ്റ്റഡിയിൽ എടുക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: കന്യാസ്ത്രീയുടെ പീഡനാരോപണത്തിൽ കുടങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാൻ സാധ്യത കൂടുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. പൊലീസ് ഒരു ചോദ്യാവലി ബിഷപ്പിന് എഴുതി നൽകിയിരുന്നു. ഇതിൽ ഏറെ വൈരുദ്ധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് അനുമതി തേടണമെന്ന് പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യാൻ അനുമതി തേടുകയും ചെയ്തു. ഇതോടെ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തുമെന്നാണ് വിലയിരുത്തൽ.

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. അന്വേഷണസംഘം മിഷനറീസ് ഓഫ് ചാരിറ്റി മദർ സുപ്പീരിയർ റെജീനയുടെ മൊഴി രേഖപ്പെടുത്തി. ഗുരുദാസ്പൂർ, ലുധിയാന എന്നിവിടങ്ങളിൽ നിന്ന് വിളിച്ചുവരുത്തിയ സിസ്റ്റർമാരുടെ മൊഴിയും രേഖപ്പെടുത്തി. ഇതിൽ പല മൊഴിയും ബിഷപ്പിന് എതിരാണ്. ജലന്ധർ രൂപതയിലെ നാലു വൈദികരിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വൈദികർ അറിയിച്ചതായാണ് വിവരം. ബിഷപ്പിൽനിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവർ അന്വേഷണ സംഘത്തിനു മൊഴി നൽകി. ഇതും ബിഷപ്പിന് കുരുക്കായി മാറും.

ബിഷപ്പ് ഹൗസിൽ എത്തിയോ പഞ്ചാബ് ആംഡ് പൊലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന.. ജലന്ധർ കന്റോൺമെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവ് ശേഖരിക്കും.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധർ രൂപത പി ആർ ഓ ഫാ.പീറ്റർ കാവുമ്പുറം അറിയിച്ചു. ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണസംഘം ജലന്ധറിൽ എത്തിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്‌പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറിൽ ഉള്ളത്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നതോടെ വിശ്വാസികൾ ഇന്നലെ മുതൽ കൂട്ടമായാണ് രൂപതാ ആസ്ഥാനത്തെത്തിയത്. പ്രാർത്ഥനകൾ ചൊല്ലി കാൽനടയായും വാഹനങ്ങളിലും വിശ്വാസികൾ ഒഴുകിയെത്തിയതോടെ ജലന്ധർ ഡി.സി.പി. ഗുരുമീത് സിംഗിന്റെ നേതൃത്വത്തിലുള്ള സായുധ പൊലീസ് സംഘം സ്ഥിതിഗതികൾ വിലയിരുത്താനെത്തി. ക്രമസമധാന പ്രശ്‌നമുണ്ടാകാൻ അനുവദിക്കില്ലെന്നാണ പഞ്ചാബ് പൊലീസിന്റെ നിലപാട്. കേരളത്തിൽ നിന്നെത്തിയ അന്വേഷണ സംഘത്തിന് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആവശ്യപ്പെട്ടു. ഇതിന് ശേഷവും കേരളാ പൊലീസ് തെളിവെടുപ്പ് തുടർന്നു. ബിഷപ്പിന് എഴുതി തയ്യാറാക്കിയ ചോദ്യാവലിയും നൽകി. ഇതാണ് ബിഷപ്പിനെ കുടുക്കിയത്. പല ഉത്തരങ്ങളും തമ്മിൽ പൊരുത്തക്കേട് കണ്ടു. ഇതോടെ ഉന്നത പൊലീസുകാരേയും കാര്യങ്ങൾ അറിയിച്ചു. ബിഷപ്പിനെ കസ്റ്റഡിയിൽ എടുക്കാനും നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP