Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോബിന്റെ പേരിൽ ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കം അപലപനീയമെന്ന് തലശേരി അതിരൂപത; ദത്തെടുക്കൽ വിഷയത്തിൽ മാനന്തവാടി-ലത്തീൻ രൂപതകൾ തമ്മിൽ ചെളിവാരി എറിയൽ; ആറു കന്യാസ്ത്രീകളേയും വൈദികനേയും പിടിക്കാനാവാതെ പൊലീസും; കൊട്ടിയൂർ പീഡനക്കേസിൽ വിവാദങ്ങൾക്ക് കുറവില്ല

റോബിന്റെ പേരിൽ ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കം അപലപനീയമെന്ന് തലശേരി അതിരൂപത; ദത്തെടുക്കൽ വിഷയത്തിൽ മാനന്തവാടി-ലത്തീൻ രൂപതകൾ തമ്മിൽ ചെളിവാരി എറിയൽ; ആറു കന്യാസ്ത്രീകളേയും വൈദികനേയും പിടിക്കാനാവാതെ പൊലീസും; കൊട്ടിയൂർ പീഡനക്കേസിൽ വിവാദങ്ങൾക്ക് കുറവില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊട്ടിയൂരിൽ പ്ലസ്വൺ വിദ്യാർത്ഥിനി അമ്മയായ സംഭവത്തിൽ ക്രൈസ്തവ സഭകളിൽ തർക്കം രൂക്ഷമാകുന്നു. വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ വൈത്തിരി ഹോളി ഇൻഫന്റ് മേരി ദത്തെടുക്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടുയർന്ന ആരോപണമാണ് ഇതിന് കാരണം. അതിനിടെ കേസിൽ പ്രതിചേർക്കപ്പെട്ട കന്യാസ്ത്രീകളേയും വൈദികനേയും പിടികൂടാൻ ഇനിയും പൊലീസിനായിട്ടില്ല. ഇവരേയും സഭ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാണ്.

ശിശുക്ഷേമസമിതിയാണ് വീഴ്ചവരുത്തിയതെന്ന് ദത്തെടുക്കൽ കേന്ദ്രവും ദത്തെടുക്കൽ കേന്ദ്രമാണ് വീഴ്ചവരുത്തിയതെന്നു ശിശുക്ഷേമസമിതി അംഗങ്ങളായ സിറോ മലബാർ സഭ വൈദികനും കന്യാസ്ത്രീയും ആരോപിച്ചതോടെയാണ് വിഷയം കൈകാര്യം ചെയ്തതിൽ രൂപതകളിലെ ഭിന്നത വെളിയിൽവന്നത്. കോഴിക്കോട് ലത്തീൻ രൂപതയുടെ കീഴിലാണ് ദത്തെടുക്കൽ കേന്ദ്രം. ശിശുക്ഷേമ സമിതിക്ക് നേതൃത്വം നൽകുന്നത് മാനന്തവാടി രൂപതയും. അതിനിടെ കേസിൽ കുടുക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് തലശ്ശേരി രൂപതയും ആരോപിച്ചിട്ടുണ്ട്. ഇതോടെ തർക്കം രൂക്ഷമാവുകയാണ്.

കുഞ്ഞിനെ ലഭിച്ച വിവരം അറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്ന ആരോപണത്തെത്തുടർന്നു കേസിൽ പ്രതിചേർക്കപ്പെട്ട മാനന്തവാടി രൂപതാ പി.ആർ.ഒയും വയനാട് ശിശുക്ഷേമ സമിതി (സി.ഡബ്ല്യൂ.സി.) ചെയർമാനുമായ അഡ്വ. ഫാ. തോമസ് ജോസഫ് തേരകവും സമിതി അംഗം ഡോ. സിസ്റ്റർ ബെറ്റി ജോസും മാനന്തവാടി രൂപതയുടെ കീഴിലുള്ള സമർപ്പിതരാണ്. ഫാ. തോമസ് ജോസഫ് തേരകത്തെ മാനന്തവാടി രൂപതയുടെ വക്താവ് സ്ഥാനത്തുനിന്നു നീക്കിയെന്ന് ബിഷപ് അറിയിച്ചിട്ടുണ്ട്. ശിശുക്ഷേമസമിതി ചെയർമാൻ പദവിയിലുള്ള അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾക്ക് രൂപതയുമായി ബന്ധമില്ലെങ്കിലും വീഴ്ച വരുത്തിയെന്ന് ആരോപിക്കപ്പെടുന്ന ആൾ വക്താവായി തുടരുന്നത് അനുചിതമാണെന്ന് ബിഷപ്പിന്റെ കൽപനയിൽ പറയുന്നു.

കുട്ടിയെ ലഭിച്ച വിവരം യഥാസമയം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്നതിന് ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്റർ അനീസ, സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ലിസി മരിയ എന്നിവർക്കെതിരേ പേരാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ദത്തെടുക്കൽ സ്ഥാപന അധികൃതർ വീഴ്ച വരുത്തിയതായി ഫാ. തോമസ് ജോസഫ് തേരകവും സിസ്റ്റർ ബെറ്റി ജോസും കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് കുട്ടിയെ കിട്ടിയ വിവരം സിസ്റ്റർ ബെറ്റിയെ യഥാസമയം അറിയിച്ചിട്ടും നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ വീഴ്ച വരുത്തിയ ഇവർ തങ്ങളെ കുറ്റക്കാരാക്കി ചിത്രീകരിച്ച് മുഖം രക്ഷിക്കാൻ നടത്തുന്ന ശ്രമം ദുരൂഹമാണെന്നാണ് ദത്തെടുക്കൽ കേന്ദ്രം അഡ്‌മിനിസ്ട്രേറ്റർ ആരോപിച്ചത്.

അതിനിടെ പ്രതിയായ ഫാ. റോബിൻ വടക്കുംചേരി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചപ്പോൾ സഹായിച്ചതു മറ്റൊരു വൈദികൻ. ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. റോബിന് കാനഡയിലേക്ക് കടക്കാൻ ടിക്കറ്റ് എടുത്തു നൽകിയത് അടുത്ത മിത്രമായ ഈ വൈദികനാണെന്നാണും പൊലീസ് പറയുന്നു. പ്രതിയായ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ ഹർജി നൽകിയേക്കും. കേസിൽ നിലവിൽ പ്രതിചേർക്കപ്പെട്ട കന്യാസ്ത്രീ ഉൾപ്പെടെയുള്ള എട്ടു പേരും ഒളിവിലാണ്.

കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് കഴിഞ്ഞ ദിവസം തന്നെ ശ്രമമാരംഭിച്ചെങ്കിലുംഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നു പ്രതികളിൽ പലരും കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ശിശുക്ഷേമസമിതി ചെയർമാൻ, അംഗം എന്നിവരും ഒളിവിൽ പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇടപെടാൻ തലശേരി അതിരൂപത അടക്കമുള്ള ചില രൂപതകൾ നീക്കം നടത്തുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്.

വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കം അപലപനീയമാണെന്ന തലശേരി അതിരൂപത പ്രസ്താവന അന്വേഷണത്തിൽ ഇടപെടുന്നതിന്റെ സൂചനയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP