Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുറിയിൽ വിളിച്ച് മടിയിൽ ഇരുത്തി പീഡിപ്പിച്ചത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ; ആന്ധ്രയിലും വൈദികനെതിരെ സമാന പരാതികൾ; മീനങ്ങാടി ബാലഭവനിലെ 14, 15 വയസ്സുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചത് സ്ഥിരം ഞരമ്പുരോഗി; അറസ്റ്റിലായത് വിൻസെൻഷ്യൻ സന്യാസസഭാംഗമായ സജി ജോസഫ്

മുറിയിൽ വിളിച്ച് മടിയിൽ ഇരുത്തി പീഡിപ്പിച്ചത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ; ആന്ധ്രയിലും വൈദികനെതിരെ സമാന പരാതികൾ; മീനങ്ങാടി ബാലഭവനിലെ 14, 15 വയസ്സുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചത് സ്ഥിരം ഞരമ്പുരോഗി; അറസ്റ്റിലായത് വിൻസെൻഷ്യൻ സന്യാസസഭാംഗമായ സജി ജോസഫ്

കൽപറ്റ: ബാലപീഡന വിവാദങ്ങൾ കേരളത്തിലെ സന്യാസ സഭകളിൽനിന്നും വിട്ടൊഴിയുന്നില്ല.ബാലഭവനിലെ 14, 15 വയസ്സുകാരായ ആൺകുട്ടികളെ പീഡിപ്പിച്ച ഒളിവിൽപോയ വൈദികനെ ഇന്നലെ വയനാട്ടിൽ പിടിയിലായതാണ ഇതുസംബദ്ധിച്ച ഏറ്റവും ഒടുവിലത്തെ വിവരം.നേരത്തെ മഴനനയാതിരിക്കാനായി അരമനയിലേക്ക കയറിനിന്ന16കാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കുംചേരിക്ക പിന്നാലെ സഭക്ക തീരാകളങ്കമായി വയനാട്ടിൽനിന്ന മറ്റൊരു പീഡന വാർത്തകൂടി പുറത്തുവന്നിരിക്കയാണ്.

വയനാട് മീനങ്ങാടി ബാലഭവനിലെ അന്തേവാസികളായ ആൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ വിൻസെൻഷ്യൻ സന്യാസസഭാംഗമായ കോഴിക്കോട് കുണ്ടുതോട് സ്വദേശി അവനങ്ങാട്ട് സജി ജോസഫ് (45) അറസറ്റിലായത്. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന വൈദികൻ കുറച്ചു ദിവസമായി മംഗളൂരുവിലെ ബന്ധുവിന്റെ തോട്ടത്തിൽ താമസിച്ചു വരുകയായിരുന്നു. ഇവിടെനിന്നാണ് കൽപറ്റ ഡിവൈ.എസ്‌പി മുഹമ്മദ് ഷാഫിയുടെയും മീനങ്ങാടി സി.ഐ പളനിയുടെയും നേതൃത്വത്തിലെ സംഘം ഇയാളെ കസറ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രിയോടെ താമരശ്ശേരി പൊലീസ് പ്രതിയുടെ അറസറ്റ് രേഖപ്പെടുത്തി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനായി പ്രവർത്തിക്കുന്ന ബാലഭവന്റെ ചുമതലക്കാരനായിരുന്നു വൈദികൻ. ഇവിടത്തെ 14, 15 വയസ്സുകാരായ രണ്ടു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ പരാതി. ഇരയായ കുട്ടിയിൽനിന്ന് സംഭവം മനസ്സിലാക്കിയ വീട്ടുകാർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ മറ്റൊരു കുട്ടിയെക്കൂടി ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തുകയും ചൈൽഡ ലൈൻ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഐ.പി.സി 377, കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമം (പോക്‌സോ), ജുവനൈൽ ജസറ്റിസ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതോടെ ജൂൺ 28ന വൈദികൻ ഒളിവിൽ പോവുകയായിരുന്നു.

കഴിഞ്ഞ വേനലവധിക്കാലത്ത് വിദ്യാർത്ഥികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് കുട്ടികൾ അമ്മമാരെ വിവരമറിയിച്ചതോടെ അവർ പി.ടി.എ കമ്മിറ്റി വഴി ചൈൽഡ് ലൈനിന് പരാതി നൽകി. ഈ പരാതിയിലാണ ഫാദർ കുടുങ്ങിയത്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ ഇയാൾ താമരശ്ശേരി കുണ്ടുതോടാണ് താമസം. വിദ്യാഭ്യാസം പൂർത്തിയാക്കിയതും ആറു വർഷത്തോളം ജോലിചെയ്തതും ആന്ധ്രയിലായിരുന്നു.

ആന്ധ്രയിൽ പ്രവർത്തിച്ചിരുന്ന സമയത്തും വൈദികനെതിരെ സമാനരീതിയിലുള്ള പരാതികൾ ഉയർന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞ സമയത്ത രണ്ടു ദിവസം ആന്ധ്രയിലും പോയിരുന്നു. എറണാകുളത്തെ ബന്ധു വഴി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നതിനിടെയാണ അറസറ്റ്. ചൊവ്വാഴ്ച വൈദ്യപരിശോധനക്കുശേഷം കൽപറ്റ പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP