1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
24
Thursday

പൊലീസിനെ കണ്ട് ഓടിയ വികാരി പൊങ്ങിയത് മധുരയിൽ; വൈദിക വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫാ തോമസ് പാറേക്കളത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

March 21, 2017 | 11:17 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികൻ പിടിയിലായി. കൊല്ലം പുത്തൂരിൽ നിന്ന് മുങ്ങിയ വൈദികനെ മധുരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തേവലപ്പുറം പുല്ലാമലയിൽ പ്രവർത്തിക്കുന്ന സെമിനാരിയിൽ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് കണ്ണൂർ സ്വദേശി ഫാ.തോമസ് പാറേക്കള(30)ത്തിനെ അറസ്റ്റ് ചെയ്തത്. കൊല്ലം പൂത്തൂർ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറൽ എസ്‌പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും

മൂഴിക്കോട് സെന്റ്‌മേരീസ് പള്ളിയിലും പുല്ലാമല ഹോളി ക്രോസ് പള്ളിയിലും വികാരിയായി പ്രവർത്തിച്ചുവരികയായിരുന്നു ഫാ. തോമസ് പാറേക്കളം. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്.ഡി.എം സന്ന്യാസ സമൂഹത്തിലെ അംഗമാണ്. പുല്ലാമലയിൽ പ്രവർത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അദ്ധ്യാപകനായിരുന്നു. ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ മൂഴിക്കോട്ടെ പള്ളിയുടെ രണ്ടാംനിലയിൽകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുമായിരുന്നുവെന്നാണ് പരാതി. സെമിനാരിയിൽനിന്ന് പഠനം നിർത്തിപ്പോയ പൂവാർ കരിങ്കുളം സ്വദേശിയായ 14 കാരൻ വീട്ടുകാരോടൊപ്പം പൂവാർ സി.ഐയ്ക്കാണ് പരാതിനൽകിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പൂവ്വാർ സിഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസ് സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്ന് മൂഴിക്കോട്ടെ പള്ളിയിലെത്തിച്ച് പരിശോധനകൾ നടത്തുന്നതിനിടയിലാണ് പൊലീസിനെ കബളിപ്പിച്ച് വൈദികൻ മുങ്ങുന്നത്. ഇയാളെ താഴത്തെനിലയിൽ നിർത്തിയശേഷം മുകളിൽ മഹസർ തയ്യാറാക്കുന്നതിനായി പൊലീസ് പോയപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ കുട്ടികളുടെ മതാപിതാക്കൾ പരാതി നൽകിയിരുന്നു. പോകോസ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുമെന്നാണ് സൂചന.

ശനിയാഴ്ച ഉച്ചയോടെയാണ് ചൈൽഡ് ലൈനിൽ നിന്നും കുട്ടിയെ വൈദികൻ പീഡിപ്പിച്ചെന്ന പരാതി ലഭിക്കുന്നത്. കാഞ്ഞിരംകുളം സ്വദേശിയായ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതും ലോക്കൽ പൊലീസ് സ്റ്റേഷനായ കാഞ്ഞിരംകുളത്ത് തന്നെ. ഇതനുസരിച്ച് കാഞ്ഞിരംകുളം പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. പോക്‌സോ നിയമ പ്രകാരമുള്ള കേസായതിനാൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന പൂവാർ സർക്കിളാണ് മൊഴി രേഖപ്പെടുത്തിയത്.

കോട്ടത്തല സെന്റ് മേരീസ് പള്ളി വികാരിയാണ് തോമസ് പാറക്കുഴി തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി നൽകിയ മൊഴി. കാഞ്ഞിരംകുളത്താണ് കുട്ടി പത്താം ക്ലാസ് വരെ പഠിച്ചതും. പിന്നീടാണ് വൈദിക പഠനത്തിനായി റോമൻ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ്‌മേരീസ് പള്ളിയിലും സഭയുടെ കീഴിലുള്ള വിദ്യാലയത്തിലുമായിരുന്നു പഠനം. പള്ളിക്ക് കുറച്ച് അകലെയുള്ള ഒരു വീട്ടിലാണ് വൈദിക വിദ്യാർത്ഥികൾ താമസിച്ചിരുന്നത്.

കഴിഞ്ഞ അഞ്ച് മാസമായി വൈദികൻ പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.കോട്ടത്തല സെന്റ്‌മേരീസ് പള്ളിയുടെ മുകളിലത്തെ നിലയിലാണ് വൈദികൻ താമസിക്കുന്നത്. ഇവിടെവച്ചാണ് കുട്ടിയെ വൈദികൻ പീഡിപ്പിച്ചിരുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് കൈമാറിയിട്ടും പുത്തൂർ പൊലീസോ കൊട്ടാരക്കര സർക്കിളോ കേസ് സമയത്ത് ഏറ്റെടുത്തില്ല.

സംഭവത്തിൽ പരാതി നൽകിയിട്ടും പ്രതി പിടിയിലാകാതെ വന്നതോടെ കുട്ടിയുടെ രക്ഷിതാക്കൾ വീണ്ടും പൊലീസുമായി ബന്ധപ്പെട്ടു. കേസ് പുത്തൂർ പൊലീസ് ഏറ്റെടുത്തില്ലെന്നറിഞ്ഞ പൂവാർ സിഐ കുട്ടിക്കും രക്ഷകർത്താക്കൾക്കുമൊപ്പം പുത്തൂർ സ്റ്റേഷനിലേക്ക് പോവുകയും പിന്നീട് പീഡനം നടന്ന സ്ഥലം നേരിട്ട് പോയി മഹസർ തയ്യാറാക്കുകയുമായിരുന്നു. പള്ളി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും കപ്യാരെ പള്ളിയിലേക്ക് വിളിച്ച് വരുത്തിയാണ് മഹസർ തയ്യാറാക്കിയത്. തുടർന്നാണ് അറസ്റ്റ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കാർമേഘങ്ങൾ അകന്നതോട കരുത്തനായ പിണറായി ലക്ഷ്യമിടുന്നത് സമ്പൂർണമായ അഴിച്ചുപണി; അവതാരങ്ങളെ കണ്ടെത്തി പടിക്ക് പുറത്താക്കും; മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ മാനദണ്ഡങ്ങൾ കൊണ്ടുവരും; പാർട്ടിക്കുള്ളിൽ തന്നെ രണ്ട് ഗ്രൂപ്പുകളുടെ കടന്നു കയറ്റ ശ്രമം ഇനി പൂർണമായും ഇല്ലാതാകും; ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖമാകാൻ ഒരുങ്ങി കേരള മുഖ്യൻ
കാരണം പറയാതെ മൂന്ന് ജഡ്ജിമാർ മാറി; നാലാം ജഡ്ജി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പറ്റില്ലെന്ന് പറഞ്ഞു; കേസ് നീളവേ പരിഗണനാ വിഷയം മാറിയതോടെ അഞ്ചാമത്തെ ജഡ്ജിയും ഒഴിവായി; ആരെയും ഭയക്കാത്ത കമാൽപാഷയും പിന്മാറിയതോടെ കേസ് എടുത്തത് ഏഴാമത്തെ ജഡ്ജിയുടെ പരിഗണനയിൽ; ലീഗ് ബന്ധം ആരോപിച്ച് സി.പി.എം പ്രവർത്തകർ ജസ്റ്റിസ് ഉബൈദിനെതിരെ ആദ്യം പ്രചരണം നടത്തിയെങ്കിലും രക്ഷകനായത് ഏഴാം ജഡ്ജി തന്നെ
എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ
താര സംഘടനയില്ലെങ്കിലും കുഴപ്പിമില്ലെന്ന് പൃഥ്വിരാജും കൂട്ടരും; താൻ സ്ഥാനം ഒഴിഞ്ഞ ശേഷം ദിലീപിനെ പുറത്താക്കിക്കൊള്ളൂവെന്ന് ഇന്നസെന്റ്; അനധികൃത ആസ്തികളെ കുറിച്ച് അഴിക്കുള്ളിലായ നടൻ തുറന്നു പറയുമോ എന്ന ഭയത്തിൽ മുൻനിര താരങ്ങൾ; എല്ലാം രഹസ്യമായി തന്നെ തുടരാൻ കരുക്കൾ നീക്കി ദാവൂദിന്റെ സ്വന്തം ഗുൽഷനും; ഇനി 'അമ്മ' ഓർമ്മയിൽ മാത്രമോ?
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ