Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗണേശ വിഗ്രഹം ക്ഷേത്രമതിൽകെട്ടിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഒരു വിഭാഗം; 20 ക്ഷേത്രങ്ങളിലും പട്ടാമ്പിയിൽ നിന്നും കൊണ്ടുവരുന്ന ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആഘോഷമാക്കാൻ ഒരുങ്ങി വിശ്വഹിന്ദു പരിഷത്തും; ഗണേശോത്സവത്തോട് അനുബന്ധിച്ച് കാലടിയിൽ സംഘർഷത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്; ജാഗ്രതയോടെ പൊലീസ്

ഗണേശ വിഗ്രഹം ക്ഷേത്രമതിൽകെട്ടിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഒരു വിഭാഗം; 20 ക്ഷേത്രങ്ങളിലും പട്ടാമ്പിയിൽ നിന്നും കൊണ്ടുവരുന്ന ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആഘോഷമാക്കാൻ ഒരുങ്ങി വിശ്വഹിന്ദു പരിഷത്തും; ഗണേശോത്സവത്തോട് അനുബന്ധിച്ച് കാലടിയിൽ സംഘർഷത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്; ജാഗ്രതയോടെ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കാലടി:ഗണേശോത്സവത്തോടനുനബന്ധിച്ച് കാലടിയിൽ സംഘർഷത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്.പൊലീസ് ജാഗ്രതയിൽ. കാലടിയിലും സമീപ പ്രദേശങ്ങളിലുമായുള്ള 20 ക്ഷേത്രങ്ങളിലും പട്ടാമ്പിയിൽ നിന്നും കൊണ്ടുവരുന്ന ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ഉത്സവ ദിവസം ഇവ ഘോഷയാത്രയായി എത്തിച്ച് പെരിയാറിൽ ഒഴുക്കുന്നതിനുമാണ് ബിജെപി ,വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ഉൾപ്പെട്ട ആഘോഷകമ്മറ്റിയുടെ തീരുമാനമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

ആഘോഷത്തിന് നേതൃത്വം നൽകുന്നവരുടെ നിർദ്ദേശം അനുസരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട ഏതാനും ക്ഷേത്രസംരക്ഷണസമിതിപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ടെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ആചാര-അനുഷ്ഠാനങ്ങളുടെ പേരിലാണ് ഇക്കൂട്ടർ ഗണേശ വിഗ്രഹം ക്ഷേത്രമതിൽകെട്ടിനുള്ളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതെന്നാണ് പുറമേ പ്രചരിച്ചിട്ടുള്ള വിവരം.

എന്നാൽ സംഭവം രാഷ്ട്രീയ വൽക്കരിക്കുകയാണെന്നും സി പി എം പ്രവർത്തകർ ഭാരവാഹികളായിട്ടുള്ള ക്ഷേത്ര ഭരണസമിതികളാണ് ഗണേശവിഗ്രഹം സ്ഥാപിക്കുന്നതിന് എതിരുനിൽക്കുന്നതെന്നുമാണ് സംഘാടകരിൽ ഒരു വിഭാഗത്തിന്റെ വാദം. മുൻ നിശ്ചയപ്രകാരമുള്ള കർമ്മ പദ്ധതിവിജയിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ ഇക്കൂട്ടരുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.സ്ഥലത്തെ പ്രബല കൊട്ടേഷൻ സംഘാംഗങ്ങളുടെ പിൻബലം ഗണേശോത്സവ സംഘാടകർക്കുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള രഹസ്യവിവരം.

ഇതേത്തുടർന്ന് കൊലപാതകേസുകളിലും മറ്റും ഉൾപ്പെട്ടിട്ടുള്ള ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനം പൊലീസ് സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.കഴിഞ്ഞ ദിവസം ഇതോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത സംഘർഷം പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവാകുകയായിരുന്നു. കാലടിയിൽ നിന്നും ഒന്നരകിലോമീറ്ററോളം അകലെ ചെങ്ങൽ ഭഗവതീക്ഷേത്രത്തിലേക്ക് ഗണേശോത്സവ സംഘാടകർ വിളംമ്പര ജാഥ നടത്തിയിരുന്നു.ജാഥയിൽ പങ്കെടുത്തവർ തങ്ങളുടെ പതാകകളും കൊടിതോരങ്ങളും നശിപ്പിച്ചതായി ആരോപിച്ച് ജാഥ സമാപിച്ചതിന് പിന്നാലെ ഡി വൈ എഫ് ഐ പ്രവർത്തകർ രംഗത്തെത്തി.

നേതാക്കളുടെ നേതൃത്വത്തിൽ ഒരുകൂട്ടം പ്രവർത്തകർ കാലടിൽ പാതയോരത്ത് ഗണേശ ഭജന നടത്തിരുന്ന പന്തലിലേക്ക്് പ്രതിഷേധ പ്രകടനം ആരംഭിച്ചതോടെ എന്തും സംഭവിക്കുമെന്ന സ്ഥിവിശേഷം സംജാതമായി. പ്രകടനക്കാരെ നേരിടാൻ ഭജനപരിപാടിയുടെ സംഘാടകരും തയ്യാറായി.ഇതോടെ പൊലീസ് ജാഗരൂകരായി.ഭജന കേന്ദ്രത്തിന് 500 മീറ്ററോളം അകലെവച്ചുതന്നെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ജാഥ സി ഐ സജി മർക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.ഇതേത്തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോകുകയും തൽക്കാലം സംഘർഷം ഒഴിവാകുകയുമായിരുന്നു.

എന്നാൽ ഇരുവിഭാഗങ്ങൾക്കിടയിലെയും ശത്രുതകെട്ടടങ്ങയിട്ടില്ലന്നാണ് സൂചന.തരംകിട്ടിയാൽ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഇരുവിഭാഗവും രംഗത്തിറങ്ങുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.ഇതേത്തുടർന്ന് നഗരം കനത്ത പൊലീസ് വലയത്തിലാക്കിയിട്ടുണ്ട്.കാലടിൽ ഗണേശോത്സവം നടക്കുന്ന വേദിക്കും പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP