Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനലുകളുടെ സ്‌റ്റേജ് ഷോകളിലെ നിത്യസാന്നിധ്യം; സിനിമാക്കാരുടെ ഇഷ്ട നൃത്ത പരിശീലന കേന്ദ്രം; കഞ്ചാവിനപ്പുറമുള്ള ലഹരിയും കൈകാര്യം ചെയ്തു; മയക്കുമരുന്നിന്റെ ഹബ്ബായിരുന്നു താണ്ഡവ് എന്ന് പൊലീസ്

ചാനലുകളുടെ സ്‌റ്റേജ് ഷോകളിലെ നിത്യസാന്നിധ്യം; സിനിമാക്കാരുടെ ഇഷ്ട നൃത്ത പരിശീലന കേന്ദ്രം; കഞ്ചാവിനപ്പുറമുള്ള ലഹരിയും കൈകാര്യം ചെയ്തു; മയക്കുമരുന്നിന്റെ ഹബ്ബായിരുന്നു താണ്ഡവ് എന്ന് പൊലീസ്

കൊച്ചി: വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം അവകാശപ്പെട്ട് താണ്ഡവ് സ്‌കൂൾ ഓഫ് ഡാൻസ് ഇടനിലക്കാരായി നടത്തിയത് പ്രമുഖ ചാനലുകളുടെ സ്റ്റേജ് ഷോകളും നൃത്ത പരിപാടികളും. കഞ്ചാവ് മാത്രമല്ല അതിലും വീര്യം കൂടിയ ലഹരി മരുന്ന് നർത്തകർക്ക് എത്തിച്ച് നൽകിയതും ഇവിടുത്തെ അന്തേവാസികളും ജീവനക്കാരുമാണെന്നാണ് പൊലീസ് ഭാഷ്യം.

പ്രമുഖ സിനിമാ നടികളെല്ലാം ചാനൽ ഷോകൾക്കും മറ്റും പരിശീലിക്കാൻ എത്തുന്നത് ഇവിടെയാണ്. അവാർഡ് നിശയടക്കമുള്ളവയ്ക്ക് ചാനലുകൾക്ക് നടീനടന്മാരെ സംഘടിപ്പിച്ച് നൽകുന്നതും താണ്ഡവ് തന്നെയാണ്. ഉന്നതരെത്തുന്ന സ്ഥാപനമായതിനാൽ താണ്ഡവിന്‌
അംഗീകരാവും കിട്ടി. ഇത് മുതലാക്കിയാണ് കഞ്ചാവ് കച്ചവടം പൊടിപൊടിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ ഒരു കിലോ ഗ്രാം കഞ്ചാവ് മാത്രമാണ് പിടിച്ചെടുക്കാനായതെങ്കിലും ഇതിലും വീര്യം കൂടിയ ലഹരി മരുന്ന് ഇവിടെ സൂക്ഷിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. ഏഷ്യാനെറ്റ് വർഷം തോറും നടത്താറുള്ള സ്റ്റേജ് ഷോയ്ക്കുള്ള നർത്തകീ നർത്തകന്മാരെ സപ്ലേ ചെയ്തിരുന്നതും ഇവിടെ നിന്നാണ്.

ബാംഗ്ലൂർ, മഹാരാഷ്ട്ര, ഗോവ , അഹമ്മദബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നർത്തകർ സ്ഥിരമായി താണ്ഡവയിൽ എത്താറുണ്ടെന്നാണ് സൂചന. കൊച്ചി മയക്കുമരുന്ന് കേസിന്റെ തുടർച്ചയാണ് സ്‌കൂൾ ഓഫ് ഡാൻസിലും നടന്നതെന്ന് പൊലീസ് പറയുന്നു. മഴവിൽ മനോരമയിൽ ഉൾപ്പെടെ നടക്കുന്ന ന്യുജനറേഷൻ ഡാൻസ് ഷോകൾക്കും മറ്റുമായി ആളുകളെ ഇവിടെ നിന്നും സപ്ലേ ചെയ്തിരുന്നതായും പറയപ്പെടുന്നു.

അതേസമയം ചാനൽ അധികൃതർക്ക് മയക്ക് മരുന്ന് ഇടപാടുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുവാൻ പൊലീസ് ഇതു വരെ തയ്യാറായിട്ടില്ല. കപ്പാ ചാനൽ കഴിഞ്ഞ മാസം കൊച്ചി ബൊൾഗാട്ടി പാലസിൽ വച്ച് നടത്തിയ മ്യുസിക് മോജോ ഡി ജെ പാർട്ടിയിലും ഇവർ സജീവമായിരുന്നതായും പോലെസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പ്രമുഖ പത്ര സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ചാനലിന്റെ പരിപാടിക്കിടെ റെയ്ഡ് നടത്താൻ പറ്റില്ലല്ലൊ എന്ന നിലപാടിലായിരുന്നു പൊലീസിലെ ഒരു വിഭാഗം.

എന്തായാലും ഒരാഴ്‌ച്ച മുൻപ് വരെ ഇവിടെ സജീവമായി ഉണ്ടായിരുന്ന നർത്തകിമാരുൾപ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം കടന്നു കളഞ്ഞതും ദുരൂഹമായി തുടരുകയാണ്. സംഭവത്തിൽ തുടർ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഉടമയായ രാജേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചി മയക്കു മരുന്ന് ഹബ്ബാകുന്നു എന്ന കോടതി നിലപാടിനുള്ള സാധൂകരണമാണ് താണ്ഡവിലെ കഞ്ചാവ് വേട്ട.

നടൻ ഷൈൻ ടോം ചാക്കോയുൾപ്പെടെയുള്ളവരെ മയക്കുമരുന്ന് കേസിൽ പൊലീസ് കുടുക്കിയിരുന്നു. സ്‌മോക് പാർട്ടിക്കിടെ വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റിൽ നിന്ന് കൊക്കൈനുമായാണ് പിടികൂടിയത്. ഇതോടെ പൊലീസ് കരുതൽ കാട്ടി. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഈ അന്വേഷണത്തിനിടെയാണ് താണ്ഡവിലെ ഇടപാടുകളിലും സംശയം തോന്നുന്നത്. നിരീക്ഷണങ്ങൾ ശക്തമാക്കി. അങ്ങനെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു താണ്ഡവിലെ റെയ്ഡും അറസ്റ്റും. ഇതിന് സമാനമായി നിരവധി സ്ഥാപനങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP