Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് ഭക്ഷണം കഴിച്ച് വീട്ടിൽ ഉറങ്ങാൻ കിടന്ന പതിനേഴുകാരി പാതിരാത്രി സ്‌കൂട്ടർ അപകടത്തിൽ പെട്ടെന്ന് പൊലീസിന്റെ ഫോൺ കോൾ; അന്വേഷിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് ആശുപത്രിയിൽ കഴിയുന്ന മകളെ; അപകടമുണ്ടായത് അയൽവീട്ടിലെ സ്‌കൂട്ടറെടുത്ത് കാമുകനെ കാണാൻ പോയി മടങ്ങുമ്പോൾ

തിരുവനന്തപുരത്ത് ഭക്ഷണം കഴിച്ച് വീട്ടിൽ ഉറങ്ങാൻ കിടന്ന പതിനേഴുകാരി പാതിരാത്രി സ്‌കൂട്ടർ അപകടത്തിൽ പെട്ടെന്ന് പൊലീസിന്റെ ഫോൺ കോൾ; അന്വേഷിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് ആശുപത്രിയിൽ കഴിയുന്ന മകളെ; അപകടമുണ്ടായത് അയൽവീട്ടിലെ സ്‌കൂട്ടറെടുത്ത് കാമുകനെ കാണാൻ പോയി മടങ്ങുമ്പോൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: പാതിരാത്രി പൊലീസ് ഫോൺ ചെയ്തു പറഞ്ഞത് ഇങ്ങനെയായിരുന്നു, നിങ്ങളുടെ മകൾ അപകടത്തിൽ പെട്ട് ആശുപത്രിയിലാണ്.

ഭക്ഷണം കഴിച്ചു വീട്ടിൽ കിടന്നുറങ്ങിയ മകൾ അപകടത്തിൽ പെട്ട് ആശുപത്രിയിലാണെന്നോ?വീട്ടുകാർ ഒന്നു ഞെട്ടി.

അങ്കലാപ്പോടെ അവർ നേരെ മകളുടെ മുറിയിലേക്ക്. മകൾ മുറിയിലില്ല. പൊലീസ് പറഞ്ഞത് വിശ്വസിച്ച് അവർ നേരെ ആശുപത്രിയിലേക്ക്. കാര്യമായ പരിക്കൊന്നുമില്ലെങ്കിലും അപകടത്തിൽപെട്ട മകൾ ആശുപത്രിയിലുണ്ട്.

കാര്യം അന്വേഷിച്ചപ്പോൾ വ്യക്തമായ കാര്യങ്ങൾ ഇങ്ങനെ: രാത്രി ഭക്ഷണം കഴിച്ചു കിടന്ന പതിനേഴുകാരിക്കു കാമുകനെ കാണാൻ ആഗ്രഹം. മറ്റൊന്നും നോക്കിയില്ല, അയൽവീട്ടിലെ സ്‌കൂട്ടറെടുത്തു നേരെ പുറപ്പെട്ടു. അർധരാത്രിയിൽ നഗരത്തിൽവച്ചു കാമുകനെ കണ്ടു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. പുലർച്ചെ രണ്ടരയോടെ ശ്രീകാര്യത്തുവച്ച് പൊലീസിനെ കണ്ടപ്പോൾ ഭയപ്പെട്ടു സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

തലയ്ക്കും കൈകാലുകൾക്കു പരിക്കേറ്റു. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പൊലിസ് സ്‌കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ ഉടമയെ തിരിച്ചറിഞ്ഞു.

പൊലീസ് എത്തി കാര്യം പറഞ്ഞപ്പോഴാണ് ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ അപ്രത്യക്ഷമായ വിവരം ഉടമപോലും അറിഞ്ഞത്. അതേസമയം, ബോധം വീണ യുവതിയോട് ആശുപത്രി അധികൃതർ ബന്ധുക്കളുടെ ഫോൺ നമ്പർ ചോദിച്ചപ്പോൾ നൽകിയത് ഉള്ളൂരിൽ താമസിക്കുന്ന കാമുകനായ യുവാവിന്റെ നമ്പരും. ഈ യുവാവിനെ വിളിച്ചാണ് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെ നമ്പർ കണ്ടെത്തി വിളിച്ചു കാര്യം പറഞ്ഞത്.

അയൽവാസിയുടെ സ്‌കൂട്ടർ പെൺകുട്ടി പതിവായി ഉപയോഗിക്കാറുണ്ട്. ഈ സൗകര്യം ഉപയോഗിച്ചാണ് പാതിരാത്രിയിൽ സ്‌കൂട്ടറെടത്തു പെൺകുട്ടി പുറത്തുപോയതെന്നാണ് കരുതുന്നത്.

നഗരത്തിലെ സ്‌കൂളിൽ പ്ലസ്ടുവിനു പഠിച്ചിരുന്ന സമയത്താണ് പെൺകുട്ടി യുവാവുമായി അടുപ്പത്തിലായത്. സ്‌കൂട്ടർ അനുവാദമില്ലാതെ എടുത്തതാണെങ്കിലും ഉടമ പരാതി നൽകിയിട്ടില്ലെന്നു ശ്രീകാര്യം പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു. സ്‌കൂട്ടർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും പരാതിയില്ലാത്ത സാഹചര്യത്തിൽ തിരികെ നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP