1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
25
Sunday

ഗോകുലത്തിൽ പരിശോധന നടത്തിയത് അഞ്ഞൂറോളം ഉദ്യോഗസ്ഥർ; ഇതുവരെ കണ്ടെത്തിയത് 12 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്; ഹവാല ഇടപാടുകളെ കുറിച്ചും അന്വേഷണം; ഗോപാലിനെ പേടിച്ച് സ്വകാര്യ ധനകാര്യസ്ഥാപനമെന്ന് മാത്രം പറഞ്ഞ് ഒതുക്കത്തിൽ മാധ്യമങ്ങൾ

April 21, 2017 | 09:19 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഗോകുലം ഗ്രൂപ്പിന്റെ ചിട്ടി കമ്പനി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ തുടരുന്ന ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു.

ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റിൽ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്‌ഡെന്നും സൂചനയുണ്ട്.

പല പദ്ധതികളിൽ ഉൾപ്പെടുത്തി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയിൽ 78 കേന്ദ്രങ്ങളിൽ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എന്നാൽ ഈ റെയ്ഡിനെ കാര്യമായ വാർത്തയാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറായില്ല. ഗോകുലത്തിന്റെ പരസ്യത്തെ മോഹിച്ചായിരുന്നു ഇത്. ഏവരും സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വെറുമൊരു റെയ്ഡ് മാത്രമായി ഈ വാർത്ത നൽകി. കേരള കൗമുദിയിൽ എന്നാൽ ഗോകുലത്തിന്റേ പേര് പ്രത്യക്ഷപ്പെടുകയും ചെയ്തു.

എന്നാൽ പതിവ് പോലെ മാതൃഭൂമിയും അടക്കമുള്ള പ്രമുഖ പത്രങ്ങൾ റെയ്ഡ് നടന്നത് പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ആക്കി മാറ്റി. മനോരമ ഈ വാർത്ത അപ്രധാനത്തോടെ കൊടുത്തപ്പോൾ തിരുവനന്തപുരം അടക്കം പല എഡീഷനുകളിലും കണ്ടില്ലെന്ന് നടിച്ചപ്പോൾ മാതൃഭൂമി പ്രമുഖ സ്ഥാപനത്തിലെ റെയ്ഡാക്കി. ഇന്നു രണ്ടു പത്രങ്ങളും ഈ വാർത്തയുടെ വിശദാംശങ്ങൾ നൽകിയിട്ടില്ല.

മാധ്യമം അടക്കമുള്ള ചില പത്രങ്ങൾ മാത്രമാണ് ഈ വാർത്തയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കേരള കൗമുദിക്കും പ്രശ്‌നമൊന്നും ഉണ്ടായില്ല. എസ് എൻ ഡി പി യൂണിയനുമായി നേരിട്ട് ബന്ധമുള്ള പത്രമാണ് കേരള കൗമുദി. വെള്ളാപ്പള്ളി നടേശൻ ശത്രു പക്ഷത്താണ് ഗോകുലം. അതുകൊണ്ടാണ് ഗോകുലത്തിന്റെ പേര് കൗമുദി കൊടുത്തതെന്നാണ് വിലയിരുത്തൽ. മംഗളവും മാധ്യമവും ഉൾപ്പെടെയുള്ളവരും പേര് നൽകി.

ഏതായാലും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗോകുലം ഗോപാലിന് വിനയാകുമെന്നാണ് സൂചന. ചിട്ടിക്കമ്പനി ശാഖകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്തെ മേഖലാ ഓഫീസിലുൾപ്പെടെ 30 സ്ഥലങ്ങൾ പരിശോധിച്ചതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും നീണ്ടു. രേഖകൾ വിശദമായി പരിശോധിച്ചാലേ ക്രമക്കേടുകളുണ്ടോയെന്ന് വ്യക്തമാവൂ. ആദായനികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിറ്റ്‌സ് ആൻഡ്
ഫിനാൻസ് ശാഖകൾ, ഹോട്ടലുകൾ, വീടുകൾ, സിനിമാ നിർമ്മാണ കമ്പനി ഓഫീസുകൾ എന്നിവിടങ്ങൾ പരിശോധിച്ചു.

തമിഴ്‌നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുെട നേതൃത്വത്തിൽ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്സിന്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ ചെന്നൈ ഡയറക്ടറേറ്റ് നിർദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങൾ പറഞ്ഞു. രാവിലെ എേട്ടാടെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങൾ സംബന്ധിച്ച മുഴുവൻ രേഖയും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകൾ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളത്തിലെ പ്രമുഖ സാമുദായിക പ്രവർത്തകൻ കൂടിയാണ് ഗോകുലം ഗോപാലൻ. ഫ്‌ളവേഴ്‌സ് ചാനലിന്റെ ചെയർമാനുമാണ്. ഏറെ സ്വാധീനവും ഉണ്ട്. എന്നിട്ടും ഗോപാലന്റെ സ്ഥാപനത്തിലെ റെയ്ഡ് ഗോകുലം ഗ്രൂപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഹവാല ഇടപാടുകൾ ചിട്ടി സ്ഥാപനം കേന്ദ്രീകരിച്ച് നടക്കുന്നതായി സംശയമുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങളെ ആദായനികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു. ഇതിൽ നിന്ന് വ്യക്തമായ തെളിവ് കിട്ടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശബരിമലയിലെ സ്വർണക്കൊടി മരത്തിൽ മെർക്കുറി ഒഴിച്ചു; പഞ്ചവർഗത്തറയിലെ സ്വർണം ഒരുകിയൊലിച്ചു; ദേവസ്വം ബോർഡ് പ്രസിഡന്റ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി; മനപ്പൂർവ്വം ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സിസി ടിവി പരിശോധനയിൽ വ്യക്തമായത് മൂന്ന് പേർ ചേർന്ന് രാസവസ്തു ഒഴിക്കുന്നത്: സന്നിധാനത്ത് സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്‌ച്ച
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു
സ്വത്തിലെ തർക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷം; ആവശ്യപ്പെട്ടത് സംവിധായക സുഹൃത്തിന്റെ പേരിൽ എല്ലാം തിരികെ എഴുതിക്കാൻ; മുൻ ഭാര്യയ്ക്ക് മാത്രമേ നൽകൂവെന്ന് പറഞ്ഞത് വൈരാഗ്യമുണ്ടാക്കി; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ വഴിയേ നടിയുടെ മൊഴിയും; നടിയെ ആക്രമിച്ച കേസ് അന്വേഷണം ബംഗളുരുവിലെ ഭൂമി ഇടപാടുകളിലേക്ക്
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു