Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിനെ ഉപേക്ഷിച്ച് പൊലീസുകാരനായ കാമുകനൊപ്പം താമസിച്ച യുവതി തൂങ്ങിമരിച്ച നിലയിൽ; കഴക്കൂട്ടത്തെ രാജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; രണ്ടുകുട്ടികളുടെ പിതാവായ സജിത്തിനൊപ്പം യുവതി താമസിച്ചത് രണ്ടരവർഷം; കസ്റ്റഡിയിലെടുത്ത പൊലീസുകാരനെ ചോദ്യം ചെയ്യുന്നു

ഭർത്താവിനെ ഉപേക്ഷിച്ച് പൊലീസുകാരനായ കാമുകനൊപ്പം താമസിച്ച യുവതി തൂങ്ങിമരിച്ച നിലയിൽ; കഴക്കൂട്ടത്തെ രാജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; രണ്ടുകുട്ടികളുടെ പിതാവായ സജിത്തിനൊപ്പം യുവതി താമസിച്ചത് രണ്ടരവർഷം; കസ്റ്റഡിയിലെടുത്ത പൊലീസുകാരനെ ചോദ്യം ചെയ്യുന്നു

കണിയാപുരം: ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടര വർഷമായി പൊലീസുകാരനൊപ്പം കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങമരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടത്ത് മസ്താൻ മുക്കിലാണ് സംഭവം. കഴക്കൂട്ടം സ്റ്റേഷൻകടവ് സ്വദേശിയായ രാജി (32) ആണ് മരിച്ചത്. രാജിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആർഡിഒയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം താലൂക്ക് തഹസിൽദാർ സുനിൽ എസ്. നായരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരു വർഷമായി കണിയാപുരത്തുള്ള വാടക കെട്ടിടത്തിലാണ് രാജി താമസിക്കുന്നത്.

ഭർത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ രണ്ടര വർഷമായി ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സജിതിന്റെ കൂടെയായിരുന്നു യുവതി താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി കല്യാണം കഴിച്ചിരുന്നില്ല. തുമ്പ പൊലീസ് സ്റ്റേഷനിൽ സജിത് ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയപെടുന്നതും പിന്നീട് ഒരുമിച്ച് താമസിക്കുന്നതും. രാജിയുടെ അഞ്ച് വയസുള്ള കുഞ്ഞും ഇവരോടൊപ്പമായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെ യുവതി തൂങ്ങി മരിച്ച വിവരം സജിതാണ് യുവതിയുടെ ബസുക്കളെയും കഠിനംകുളം പൊലിസിനെയും അറിയിച്ചത്. ബെഡ് റൂമിലാണ് തൂങ്ങി മരിച്ചത്. ആ സമയത്ത് സജിത്തും കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നു. ഇയാൾ മിക്കവാറും മദ്യപിച്ചെത്തി യുവതിയെ ആക്രമിക്കാറുണ്ടെന്ന് നേരത്തേ യുവതി പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഇതാണ് ദുരുഹത വർദ്ധിക്കാൻ കാരണം. സജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. സജിത്തിനെ കഠിനംകുളം പൊലിസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP