Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതായ ഭാര്യയെ തേടി ഒരു മാസം ഭർത്താവ് നടന്നത് വെറുതേയായി; പണമിടപാടിൽ തുടങ്ങി കാമുകിയായി മാറിയ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു കനാലിൽ ഒഴുക്കിയെന്ന് സമ്മതിച്ച് കാമുകനും കൂട്ടുകാരനും; പിടിയിലായവരിൽ ഒരാൾ പാസ്റ്റർ

കാണാതായ ഭാര്യയെ തേടി ഒരു മാസം ഭർത്താവ് നടന്നത് വെറുതേയായി; പണമിടപാടിൽ തുടങ്ങി കാമുകിയായി മാറിയ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു കനാലിൽ ഒഴുക്കിയെന്ന് സമ്മതിച്ച് കാമുകനും കൂട്ടുകാരനും; പിടിയിലായവരിൽ ഒരാൾ പാസ്റ്റർ

അടിമാലി: കാണാതായ ഭാര്യയെ തേടിയുള്ള ഭർത്താവിന്റെ അലച്ചിൽ വൃഥാവിലായി. ഭാര്യയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന നടുക്കുന്ന വാർത്തയാണ് തിങ്കൾക്കാട് പൊന്നേടത്തുംപറമ്പിൽ ബാബുവിന് കേൾക്കേണ്ടി വന്നത്. ഭാര്യ സാലു (42)വിനെ കഴിഞ്ഞ മാസം മൂന്നു മുതൽ കാണാതായതോടെ വെപ്രാളത്തോടെ പരക്കം പാഞ്ഞു നടക്കുകയായിരുന്നു ബാബു. വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി പാസ്റ്റർ അടക്കം രണ്ടുപേർ തമിഴ്‌നാട്ടിൽനിന്നും പൊലീസ് വലയിലായി.

കാമുകനും സുഹൃത്തും ചേർന്നു സാലുവിനെ കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഇറച്ചിപ്പാലം കനാലിൽ ഒഴുക്കുകയായിരുരുന്നു. സാമ്പത്തിക ഇടപാടുകളാണു കൃത്യത്തിനു പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കഴുത്തിലെ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കനാലിൽ തള്ളുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉപ്പുതറ ചപ്പാത്ത് കരുന്തരുവി സ്വദേശി സലിൻ, സുഹൃത്ത് തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജയിംസ് എന്നിവരാണു പിടിയിലായത്. സലിൻ പാസ്റ്ററാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞമാസം മൂന്നുമുതൽ സാലുവിനെ വീട്ടിൽ നിന്നു കാണാതായിരുന്നു. ഇതു സംബന്ധിച്ച് ഭർത്താവ് ബാബു വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികളുമായെത്തി ഇന്നലെ കനാലിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.മൂന്നു വർഷത്തോളമായി സലിനും സാലുവും അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്നും പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. സാലു അടുത്തയിടെ സലിനിൽ നിന്ന് അകന്നതും കൊലപാതകത്തിനു കാരണമായതായി പൊലീസ് പറഞ്ഞു. സാലുവിനെ കൊലപ്പെടുത്താനായി സലിൻ ഉത്തമപാളയത്തുള്ള ജയിംസിന്റെ സഹായം തേടിയെന്നും ഇരുവരും ചേർന്നു കൊലപാതകം ആസൂത്രണം ചെയ്‌തെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ മാസം മൂന്നിന് സലിൻ സാലുവിനെ ഉത്തമപാളയത്തേക്കു കൊണ്ടുപോയി. ഒരു ദിവസം ലോഡ്ജിൽ താമസിച്ചു. നാലാം തീയതി രാത്രി കുമളിയിലേക്കുള്ള യാത്രയിൽ ജയിംസും ഒപ്പംചേർന്നു. ഇറച്ചിപ്പാലത്തുവച്ച് സാലുവിന്റെ ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളിയെന്നാണ് കേസ്. സലിന്റെ മൊബൈൽഫോണിലെ സിംകാർഡ് ഇടയ്ക്കിടെ സാലുവും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ഇടുക്കി ജില്ലാ പൊലീസ് മേധാവി എ.വി.ജോർജിന്റെ നേതൃത്വത്തിൽ അടിമാലി സിഐ ടി.യു. യൂനസ്, വെള്ളത്തൂവൽ എസ്‌ഐ: വി. ശിവലാൽ, എഎസ്‌ഐമാരായ സി.വി.ഉലഹന്നാൻ, സജി എൻ. പോൾ, സി.ആർ.സന്തോഷ്, കെ.ഡി.മണിയൻ, സിപിഒ: ഇ.ബി.ഹരികൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP