Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച് 34കാരി ട്രാൻസ്‌ജെൻഡറിനൊപ്പം നാടുവിട്ടു; ബിപി നോക്കാൻ എന്ന വ്യാജേന നാടുവിട്ടത് അലമാരയിൽസൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയുമായി: യുവതി പെൺവാണിഭ സംഘത്തിൽ എത്തപ്പെട്ടതായും സംശയം: യോഗിതയ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാനാവാതെ പൊലീസ്

മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച് 34കാരി ട്രാൻസ്‌ജെൻഡറിനൊപ്പം നാടുവിട്ടു; ബിപി നോക്കാൻ എന്ന വ്യാജേന നാടുവിട്ടത് അലമാരയിൽസൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയുമായി: യുവതി പെൺവാണിഭ സംഘത്തിൽ എത്തപ്പെട്ടതായും സംശയം: യോഗിതയ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാനാവാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച യുവതി ട്രാൻസ്‌ജെൻഡറുമായി നാടുവിട്ടു. എന്നാൽ യുവതിയെ കാണാതായി 16 ദിവസം പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാത്തതിൽ ദുരൂഹത തുടരുന്നു. യുവതി ട്രാൻസ്‌ജെൻഡറുടെ കയ്യിൽ നിന്നും പെൺവാണിഭ സംഘത്തിന്റെ കയ്യിൽ എത്തിപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കഴിഞ്ഞ മെയ് 21നാണ് പത്ത് വയസ്സുകാരിയായ മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച് വീട്ടമ്്മ ട്രാൻസ് ജെൻഡറിനൊപ്പം നാടുവിട്ടത്. വീട്ടിലുണ്ടായിരുന്ന 12 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും എടുത്തുകൊണ്ടാണ് ഇവർ ഒളിച്ചോടിയത്.

കാഞ്ഞങ്ങാട്ടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ ആവിക്കരയിലെ എൻ.കെ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ യോഗിത (34) യെ ആണ് കഴിഞ്ഞ 16 ദിവസങ്ങളായി കാണാതായത്. യോഗിതയൊടൊപ്പം സ്ഥലം വിട്ട ജംഷീർ എന്ന ട്രാൻസ്‌ജെൻഡർ മുഖേന പെൺവാണിഭ സംഘത്തിൽ എത്തിപ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയമാണ് ഇപ്പോൾ പൊലീസിനുള്ളത്. അതേ സമയം യുവതിയെ കാണാതായി രണ്ടാഴ്ചയായിട്ടും തുമ്പുണ്ടാക്കാൻ കഴിയാതെ പൊലീസും വട്ടം ചുറ്റുകയാണ്. ഇതാണ് ഇവർ പെൺവാണിഭ സംഘത്തിന്റെ കയ്യിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തിൽ പൊലീസിനെ എത്തിച്ചത്.

മകളെ അമ്മയുടെയും സഹോദരന്റെയും കൂടെ നിർത്തി ബി.പി പരിശോധിക്കാനാണെന്നും പറഞ്ഞാണ് യോഗിത വീട്ടിൽ നിന്നും ഇറങ്ങിയത്. സന്തോഷ് നൽകിയ പരാതിയെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിൽ യോഗിത സ്ത്രൈണസ്വഭാവമുള്ള ജംഷീർ എന്ന യുവാവിനോടൊപ്പമാണ് പോയതെന്ന് മാത്രമാണ് ആകെ ലഭിച്ച സൂചന.

വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും രാത്രിയും കാണാതായതോടെ് ക്വാർട്ടേഴ്‌സ് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച 12 പവനും 5 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായത്. മിക്ക സമയത്തും ജംഷീർ യോഗിതയുടെ ക്വാർട്ടേഴ്‌സിൽ ഉണ്ടാകാറുണ്ട്. പൊലീസ് സൈബർസെൽ വഴി മൊബൈൽ ഫോൺ 21ന് ഉച്ചവരെ ബേക്കൽ പള്ളിക്കര ടവറിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

കർണാടക സ്വദേശിനിയായ യോഗിതക്ക് ഗുജറാത്തിൽ അടുത്ത ബന്ധുക്കളുണ്ട്. അവിടെ പോയിട്ടുണ്ടാകാമെന്ന സംശയത്തിൽ പൊലീസ് അവിടെ എത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതാണ് യുവതി പെൺവാണിഭ സംഘത്തിൽ എത്തിപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP