Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹിതത്തിനെത്തിയ പൊലീസുകാരനെ നാട്ടുകാർ പൂട്ടിയിട്ടു; പൊലീസ് വരാതിരുന്നപ്പോൾ അർധനഗ്‌നാരായ ഇരുവരെയും കൈകൂട്ടിക്കെട്ടി സ്റ്റേഷനിലെത്തിച്ചു; സഹപ്രവർത്തകർക്കെതിരേ കേസെടുക്കാൻ വിസമ്മതിച്ച് തലയോലപ്പറമ്പു പൊലീസ്

സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹിതത്തിനെത്തിയ പൊലീസുകാരനെ നാട്ടുകാർ പൂട്ടിയിട്ടു; പൊലീസ് വരാതിരുന്നപ്പോൾ അർധനഗ്‌നാരായ ഇരുവരെയും കൈകൂട്ടിക്കെട്ടി സ്റ്റേഷനിലെത്തിച്ചു; സഹപ്രവർത്തകർക്കെതിരേ കേസെടുക്കാൻ വിസമ്മതിച്ച് തലയോലപ്പറമ്പു പൊലീസ്

കോട്ടയം: സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹത ബന്ധത്തിനെത്തിയ സിവിൽ പൊലീസ് ഓഫിസറെ നാട്ടുകാർ വീടിനുള്ളിൽ പൂട്ടിയിട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് എത്താതായതോടെ നാട്ടുകാർ രണ്ടു പേരുടെയും കൈകാലുകൾ കൂട്ടിക്കെട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

സിഐയുടെ ഭാര്യയും ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസറുമായ യുവതിയുടെ വീട്ടിലായിരുന്നു സംഭവങ്ങൾ. വൈക്കം സബ് ഡിവിഷൻ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ യുവാവാണ് കേസിലെ പ്രതി. പാലക്കാട് ജില്ലയിൽ ജോലി നോക്കുന്ന സിഐയുടെ രണ്ടാം ഭാര്യയാണ് വനിതാ പൊലീസുകാരി. ഇവർ തലയോലപ്പറമ്പിൽ നിർമ്മിച്ചിരിക്കുന്ന വീട്ടിൽ സ്ഥിരമായി രാത്രിയിലും പല സമയങ്ങളിലും ഈ പൊലീസുകാരൻ വന്നു പോകുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി നാട്ടുകാർ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ പൊലീസുകാരൻ വീട്ടിലെത്തിയത്. മറ്റാരുമില്ലാതിരുന്ന സമയത്ത് ഇയാൾ വീടിനുള്ളിൽ കയറി കതക് അടച്ചതും നാട്ടുകാർ ഒന്നടങ്കം രംഗത്ത് എത്തി. വീടു വളഞ്ഞ ഇവർ വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. ഈ സമയം ഇരുവരും പൂർണനഗ്നരായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആദ്യം പൊലീസ് സ്ഥലത്ത് എത്തിയില്ല. തുടർന്നു ഇരുവരെയും അർധനഗ്നരാക്കി, കൈകൂട്ടിക്കെട്ടി നാട്ടുകാരിൽ ഒരാളുടെ വാഹനത്തിൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് നിലപാട്.

മുൻപ് വൈക്കം സ്റ്റേഷനിൽ എസ്‌ഐ ആയിരുന്ന യുവാവും ഈ വനിതാ പൊലീസുകാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്ന എസ്‌ഐ ആ ബന്ധം ഉപേക്ഷിച്ച് ഈ വനിതാ പൊലീസുകാരിയെ വിവാഹം കഴിച്ചു. വനിതാ പൊലീസുകാരിയുടെ സഹായത്തോടെ തലയോലപ്പറമ്പിൽ വീട് വച്ച സിഐയും ഭാര്യയും തമ്മിൽ ഇതേച്ചൊല്ലി തർക്കമായി. തുടർന്നു ഇരുവരും വേർപിരിയുകയായിരുന്നു. ഇതിനിടെ സിഐ പാലക്കാടേയ്ക്കു ട്രാൻസഫർ ആകുകയും അവിടെ മറ്റൊരു വനിതാ പൊലീസുകാരിയുമായി അടുപ്പത്തിലാകുകയും ചെയ്തു. ഇത് അറിഞ്ഞതോടെ രണ്ടാം ഭാര്യയായ വനിതാ പൊലീസുകാരി സിഐയ്‌ക്കെതിരെ വിവാഹമോചനത്തിനു നോട്ടീസ് നൽകി. ഇതിനിടെയാണ് ഇപ്പോൾ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP