Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ ബസിന്റെ സീറ്റ് വലിച്ച് താഴെയിട്ടെന്ന് ആരോപിച്ച് മാനസിക ശേഷിക്കുറവുള്ള വിദ്യാർത്ഥിക്ക് പ്രഥമാധ്യാപകന്റെ ക്രൂര മർദ്ദനം: താനല്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മർദ്ദനം തുടർന്നു; ക്രൂര പീഡനം നടന്നത് പത്തനംതിട്ട പ്രമാടം നേതാജി സ്‌കൂളിൽ

സ്‌കൂൾ ബസിന്റെ സീറ്റ് വലിച്ച് താഴെയിട്ടെന്ന് ആരോപിച്ച് മാനസിക ശേഷിക്കുറവുള്ള വിദ്യാർത്ഥിക്ക് പ്രഥമാധ്യാപകന്റെ ക്രൂര മർദ്ദനം: താനല്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മർദ്ദനം തുടർന്നു; ക്രൂര പീഡനം നടന്നത് പത്തനംതിട്ട പ്രമാടം നേതാജി സ്‌കൂളിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാനസിക ശേഷിക്കുറവുള്ള വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി ആക്ഷേപം. മലയാലപ്പുഴ മുക്കുഴി സ്വദേശികയായ അനിൽ കുമാർ- സുനിത ദമ്പതികളുടെ മകൻ അർജു നാണ് അദ്ധ്യാപകന്റെ മർദ്ദനത്തിൽ പരിക്കേറ്റത്.

സ്‌കൂൾ ബസ്സിന്റെ ഷീറ്റ് തള്ളിയിട്ടതായി ആരോപിച്ചായിരുന്നു ക്രൂരമർദ്ദനം. പ്രമാടം നേതാജി സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ഉണ്ണി ഓഫീസ് മുറിയിൽ വിളിച്ച് വരുത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ അർജുനനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്ധ്യാപകൻഅടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തതായി അർജ്ജുൻ പറഞ്ഞു. കുട്ടി ഓഫീസ് മുറിക്ക് മുന്നിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽ പെട്ട ബിആർസി അദ്ധ്യാപകൻ രക്ഷിതാക്കളെ വിവരമറിയിക്കുകയും രക്ഷിതാക്കളെത്തി കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ്ചൈൽഡ് ലൈൻ പ്രവർത്തകരും രക്ഷകർത്താക്കളും പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

50 ശതമാനം മാനസിക ശേഷിക്കുറവുള്ള കുട്ടിയാണ്. സ്വന്തമായി വീടു പോലുമില്ലാത്ത നിർധന കുടുംബത്തിലെ കുഞ്ഞിനാണ് ക്രൂര പീഡനം പ്രഥമാധ്യാപകനിൽ നിന്ന് ഉണ്ടായത്. പ്രഥമാധ്യാപകൻ ഉണ്ണിയാണ് മർദിച്ചതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാവണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP