Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് വർഷം മുൻപ് മരിച്ച ഭർത്താവിന്റെ അനിയന്റെ വിവാഹത്തിനെത്തിയത് കഴിഞ്ഞ മാസം; വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ ബന്ധുക്കൾ പോയപ്പോൾ കുഞ്ഞിന് ജന്മം നൽകി; നിലക്കാത്ത രക്തസ്രാവത്തെതുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കള്ളി പൊളിഞ്ഞു; നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവ്വത്ര ദുരൂഹത

പത്ത് വർഷം മുൻപ് മരിച്ച ഭർത്താവിന്റെ അനിയന്റെ വിവാഹത്തിനെത്തിയത് കഴിഞ്ഞ മാസം; വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ ബന്ധുക്കൾ പോയപ്പോൾ കുഞ്ഞിന് ജന്മം നൽകി; നിലക്കാത്ത രക്തസ്രാവത്തെതുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കള്ളി പൊളിഞ്ഞു; നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവ്വത്ര ദുരൂഹത

പീയൂഷ് ആർ

കൊല്ലം: പത്തുവർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട യുവതി പ്രസവിച്ച കുഞ്ഞിനെ ജീവനറ്റ നിലയിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കണ്ടെത്തിയ സംഭവത്തിൽ സർവ്വത്ര ദുരൂഹത. പ്രസവത്തോടെ കുട്ടി മരിച്ചുവെന്നും അതിനാൽ മറവ് ചെയ്യാനാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവച്ചത് എന്നുമാണ് പ്രഥമിക ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. മഹാരാഷ്ട്രാ സ്വദേശിനിയായ മുപ്പത്തി നാലുകാരിയുടെ ഭർത്താവ് പത്ത് വർഷം മുൻപ് മരിച്ചതോടെ അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

അതിനാൽ കുട്ടി അവിഹിത ബന്ധത്തിലുണ്ടായതാണോ എന്നും കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നോ എന്നുമാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂ. ഒരു മാസം മുൻപാണ് മഹാരാഷ്ട്രാ സ്വദേശിനിയായ യുവതി അഞ്ചാലുംമൂട്ടിലെത്തിയത്. ഭർത്താവിന്റെ അനുജൻ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാളുടെ വിവാഹത്തിനായാണ് യുവതി എത്തിയത്. കഴിഞ്ഞ രണ്ടിന് രാവിലെ വീട്ടുകാർ വിവാഹ വസ്ത്രം വാങ്ങുവാനായി പോയപ്പോഴാണ് യുവതി പ്രസവിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രസവം നടന്ന ശേഷം കുട്ടി മരിച്ചുവെന്നും മറവ് ചെയ്യാനായി കവറിൽ സൂക്ഷിക്കുകയായിരുന്നു എന്നുമാണ് യുവതി മൊഴി നൽകിയത്. പ്രസവ ശേഷം യുവതി ആകെ ക്ഷീണിതയായിരുന്നു. കൂടാതെ കടുത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർ പരിശോധന നടത്തിയപ്പോൾ അസ്വഭാവികത തോന്നി. വിശദമായി പരിശോധിച്ചപ്പോഴാണ് പ്രസവം കഴിഞ്ഞതായി മനസ്സിലായത്. യുവതിയോട് ഇതിനെപറ്റി ചോദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ പൊലീസിനെ വിളിച്ചു വരുത്തുകയും വിവരം ധരിപ്പിക്കുകയുമായിരുന്നു.

ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കുട്ടി മരിച്ചു പോയെന്നും വീടിന് സമീപം ഉപേക്ഷിച്ചെന്നും അറിയിച്ചു. പൊലീസ് യുവതിയുമായി വീട്ടിലെത്തി മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. വീടിന് പിറകിലായി പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവതിക്കെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ചാപിള്ളയാണോ എന്ന സംശയത്തിലാണ് ഡോക്ടർമാർ. അങ്ങനെയാണെങ്കിൽ യുവതിക്കെതിരെ കേസുണ്ടാവില്ല. മുംബെയിൽ നിന്നും ഒരാഴ്ച മുൻപാണ് യുവതി എത്തിയത്. ഇവരുടെ ഭർത്താവിന്റെ അനുജൻ അഞ്ചാലും മൂട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. പൊലീസ് ഇയാളെയും ചോദ്യം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP