Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശ്മീരിലെ യുവാക്കളെ ചതിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചില്ല; ഇതോടെ താൻ തീവ്രവാദിയായി; ഐബിയുടേയും ഡൽഹി പൊലീസിന്റേയും ഒറ്റുകാരനെ ചതിച്ചത് എന്തിന്? 11 കൊല്ലത്തിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട ഇർഷാദ് അലി മനസ്സ് തുറക്കുമ്പോൾ

കാശ്മീരിലെ യുവാക്കളെ ചതിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചില്ല; ഇതോടെ താൻ തീവ്രവാദിയായി; ഐബിയുടേയും ഡൽഹി പൊലീസിന്റേയും ഒറ്റുകാരനെ ചതിച്ചത് എന്തിന്? 11 കൊല്ലത്തിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട ഇർഷാദ് അലി മനസ്സ് തുറക്കുമ്പോൾ

ന്യൂഡൽഹി: എല്ലാം വിധിയെന്ന് ഓർത്ത് സമാധാനിക്കുകയാണ് ഇർഷാദ് അലി. പതിനൊന്ന് കൊല്ലം ഒരു തെറ്റും ചെയ്യാതെ ജയിലിൽ. ചാരനെന്ന് ആരോപിച്ച് പിടികൂടിയ ഇർഷാദ് അലിക്ക് വീട്ടിൽ കുടുംബത്തോടെ ഇരിക്കുമ്പോഴും അമർഷം അടങ്ങുന്നില്ല. ഇടുങ്ങിയ സ്ഥലത്തെ ഭയമുള്ള അവസ്ഥയിലേക്ക് ജയിൽ ജീവിതം തന്നെ എത്തിച്ചു. അവിടെ കഴിയുമ്പോഴാണ് തുറന്ന സ്ഥലത്തെ അംഗീകരിക്കുന്നത്. ഭീകര വിരുദ്ധ നിയമപ്രകാരം വിചാരണ നേരിട്ട അലിയെ ഡിസംബർ 22നാണ് കോടതി വെറുതെ വിട്ടത്.

ഇർഷാദ് അലിക്ക് ജയിൽ ജീവിതത്തിനിടെ മതാപിതാക്കളേയും തന്റെ തീരെ ചെറിയ മകളേയും നഷ്ടമായിരുന്നു. എല്ലാം ഈ കേസുകാരണമാണ്. എന്റെ അമ്മ മരിച്ചത് ഞാൻ ജയിലിലായി ഒരു വർഷത്തിനുള്ളിൽ. എല്ലാ വാതിലുകളും മുട്ടി ഫലം ഉണ്ടാകാത്തതായിരുന്നു അമ്മയെ തളർത്തിയത്. അച്ഛനും ജയിൽ മോചിതനാകുന്നത് കാണുന്നതിന് മുമ്പ് മരിച്ചു. 2013ൽ മകളുടെ മരണത്തിന് കാരണവും ഞാനുമായി അകന്നതായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കുടുംബത്തെ ആകെ വ്യാജ ആരോപണങ്ങൾ തകർത്തു-ഇർഷദ് അലി പറയുന്നു.

1992ൽ അലിയുടെ ചേട്ടൻ നൗഷാദ് കൊലക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ടു. പരോളിലിറങ്ങിയ നൗഷാദ് മുങ്ങിയതു മുതൽ ഈ കുടുംബം പ്രതിസന്ധിയിലായി. പിന്നീട് നൗഷാദിനെ പിടികൂടിയപ്പോൾ മറ്റൊരു കൊലപാതകം കൂടി പൊലീസ് ചാർത്തി നൽകി. ഭീകരവാദിയായി ചിത്രീകരിക്കുകയും ചെയ്തു. ഈ കേസിൽ നൗഷാദ് കുറ്റവിമുക്തനായെങ്കിലും തീവ്രവാദിയെന്ന പേര് കുടുംബത്തെ പിന്തുടർന്നു. 1996ൽ അലിയേയും അച്ഛനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്ത് ദിവസം പൊലീസ് കസ്റ്റഡിയിൽ. മകന്റെ മുമ്പിലിട്ട് അച്ഛനെ ക്രൂര മർദ്ദനത്തിനും ഇരയാക്കി. സഹോദരൻ തീവ്രവാദിയായതിനാൽ നീയും തീവ്രവാദിയാണെന്നതായിരുന്നു അവരുടെ വാദം-ഇർഷാദ് അലി ഓർക്കുന്നു.

പിന്നീട് അലിയെ പൊലീസ് തങ്ങളുടെ ചാരനാക്കി. അവിടെ നിന്ന് തുടങ്ങിയ കഷ്ടകാലമാണ് പതിനൊന്ന് കൊല്ലത്തെ ജയിൽ വാസത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. 2001ൽ ഇന്റലിജൻസ് അലിയെ വീണ്ടും പൊക്കി. സുഹൃത്തായ തുന്നൽക്കാരൻ റിസ്വാനെയും അറസ്റ്റു ചെയ്തു. തന്നെ കൊണ്ട് ജയിലിലുള്ള ചേട്ടന് കത്തെഴുതി. ജയിലിനുള്ളിലെ വിവരങ്ങൾ ചോർത്തി നൽകണമെന്നായിരുന്നു ചേട്ടനോട് ഇന്റലിജൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം ആവശ്യപ്പെട്ടത്. അങ്ങനെ ഞാൻ പുറത്തും ചേട്ടൻ അകത്തും ചാരനായി. 5000 രൂപ ശമ്പളവും എനിക്ക് നിശ്ചയിച്ചു. ഫോമും നൽകി. ജയിലിനുള്ളിലെ ഭീകരരുടെ വിവരങ്ങൾ നൗഷാദും ചോർത്തി നൽകി. എന്നാൽ ഈ ബന്ധം തകർന്നു. ഇതോടെ താൻ തീവ്രവാദിയുമായി.

ഇർഷാദ് അലിയെ നിർബന്ധിച്ച് കശ്മീരിലേക്ക് അയക്കാനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ആയുധങ്ങൾ നൽകി നാടകങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്യാനുമാണ് ഐ.ബി നിർദ്ദേശം നൽകിയത്. മത പണ്ഡിതന്മാരെ പോലെ വേഷം ധരിച്ച് മുസ്ലിം പ്രദേശത്ത് താമസിക്കാനും സ്ഥിരമായി പള്ളിയിൽ പ്രവേശിക്കാനും ഇവർക്ക് കൽപ്പനയുണ്ടായിരുന്നു. ഇതിൽ ആകൃഷ്ടനാവുന്ന യുവാക്കളെ സൗഹൃദ സംസാരത്തിനെടുവിൽ, മുസ്ലിം പ്രശ്നത്തെ പെരുപ്പിച്ച് പരിഹാരം ജിഹാദ് മാത്രമാണെന്ന് ധരിപ്പിക്കണം. ഇതൊക്കൊ യുവാക്കൾ അംഗീകരിക്കുകയാണെങ്കിൽ താൻ ലഷ്‌കറെ ത്വയ്ബ കമൻഡറാണെന്ന് അവരെ പരിചയപ്പെടുത്തിയ ശേഷം അവർക്ക് പരിശീലന നൽകാൻ തുടങ്ങണം. പിന്നീട് പ്രമുഖ വ്യക്തിയേയോ സ്ഥാപനത്തേയോ ആക്രമണത്തിന് പദ്ധതിയിടുകയും അതു നടത്താനായി ഐ.ബി നൽക്കുന്ന ആയുധവുമായി പോവുമ്പോൾ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടാവാറ്. ഇവരുടെ വിവരങ്ങൾ ഐ.ബിക്ക് നൽകണം എന്നതായിരുന്നു ആവശ്യം. ഇത് താൻ അംഗീകരിച്ചില്ലെന്ന് ഇർഷാദ് പറയുന്നു.

നാല് വർഷത്തോളം ഡൽഹി പൊലീസിന്റെയും ഐ.ബിയുടേയും ഒറ്റുകാരനായി പ്രവർത്തിക്കുന്നതിനിടെ ഇർഷാദ്അലി തെറ്റിപ്പിരിഞ്ഞു. ഇതോടെയാണ് ഇവരുടെ ജീവിതം ദുരിത പൂർണ്ണമായത്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്നാരോപിച്ച് കടുത്ത വകുപ്പുകൾ ചുമത്തി തിഹാർ ജയിൽ അടക്കുകയായിരുന്നു പിന്നീട്. ജയിലിൽ കഴിയുന്നതിനിടെ ഐ.ബിയുടെ വ്യാജക്കഥകൾ പ്രധാനമന്ത്രി മന്മോഹൻ സിങിന് ഇർശാദ് അലി കത്തയച്ച് ശ്രദ്ധയിൽപെടുത്തിയത് വൻ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. നിരോധിതസംഘടന ലഷ്‌കറെ ത്വയ്ബയുടെ അംഗമായി പാക് അതിർത്തിയിലെ പരിശീലന കേന്ദ്രത്തിൽ ചേരാനുള്ള ഐ.ബിയുടെ നിർദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇർഷാദ് അലിയെ ജയിലിലാക്കിയതെന്നും ആരോപണം ഉയരുന്നു.

ഈ കേസിലാണ് അലി കുറ്റവിമുക്തനാക്കപ്പെട്ടത്. എന്നാൽ കോടതി വിധി പുറത്ത് ചർച്ചയാകുന്നു പോലുമില്ല. അതുകൊണ്ട് തന്നെ ഈ വിധി കൊണ്ട് ഒരു ഗുണവുമില്ലെന്നും അലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP