Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇമെയിലിൽ സഹായ അഭ്യർത്ഥനയെത്തും; പ്രതികരിച്ചാൽ സഹായിക്കണമെന്ന ആവശ്യമെത്തും; സമ്മതിച്ചാൽ തുക കൃത്യമായി ബാങ്ക് അക്കൗണ്ടിലെത്തും; നേരിട്ടെത്ത് വാങ്ങുമ്പോൾ കമ്മീഷനും നൽകും; തീവ്രവാദികളുടെ ഫണ്ട് കൈമാറ്റം തിരിച്ചറിഞ്ഞ് എൻഐഎ; ഐസിസിനെ അറിയാതെ സഹായിച്ചാലും രാജ്യദ്രോഹക്കുറ്റം

ഇമെയിലിൽ സഹായ അഭ്യർത്ഥനയെത്തും; പ്രതികരിച്ചാൽ സഹായിക്കണമെന്ന ആവശ്യമെത്തും; സമ്മതിച്ചാൽ തുക കൃത്യമായി ബാങ്ക് അക്കൗണ്ടിലെത്തും; നേരിട്ടെത്ത് വാങ്ങുമ്പോൾ കമ്മീഷനും നൽകും; തീവ്രവാദികളുടെ ഫണ്ട് കൈമാറ്റം തിരിച്ചറിഞ്ഞ് എൻഐഎ; ഐസിസിനെ അറിയാതെ സഹായിച്ചാലും രാജ്യദ്രോഹക്കുറ്റം

അർജുൻ സി വനജ്

കൊച്ചി: ഇന്ത്യയിലേക്ക് പണമെത്തിക്കാനുള്ള ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമിട്ട് തീവ്രവാദികൾ രംഗത്ത്. ജി മെയിലിൽ സജീവമായവരെയാണ് കമ്മീഷൻ വ്യവസ്ഥ മുന്നിൽ വച്ച് തീവ്രവാദികൾ സമീപിക്കുന്നത്. വിദ്യാഭ്യസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പണം എത്തിക്കാൻ സഹായിക്കണമെന്ന വ്യാജേനയാണ് തീവ്രവാദികൾ മെയിലുകൾ അയയ്ക്കുന്നത്. അതേസമയം തീവ്രവാദികൾക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം എപ്പോഴെങ്കിലും അന്വേഷിച്ചു കണ്ടെത്തിയാൽ, അക്കൗണ്ട് ഉടമ രാജ്യദ്രോഹകുറ്റത്തിന് ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ഈ മാസം 16 ന് ഇത്തരത്തിൽ ലഭിച്ച ഒരു മെയിൽ പരിശോധിക്കാം. ഏയിഷ എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്തിയത്. അത്യാവശ്യമായി എന്തോ വിവരം അറിയിക്കാനുണ്ടെന്ന മെയിലായിരുന്നു ആദ്യം. ഈ മെയിലിന് മറുപടിയായി മൊബൈൽ നമ്പർ നൽകി. ഇതിനു നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഏയ്ഷയുടെ രണ്ടാമത്തെ മെയിൽ. കത്തിൽ അവരെക്കുറിച്ച് വിവരിക്കുന്നതിന്റെ ചുരുക്കം ഇങ്ങനെ... ' നോർത്ത് ആഫ്രിക്കയിലെ വെങ്കാഴിയിലുള്ള 24 കാരിയാണ് ഞാൻ. ഇപ്പോൾ സെനെഗലിലുള്ള അഭയാർത്ഥി ക്യാമ്പിലാണ്. ഐസിസ് തീവ്രവാദികൾ തന്റെ മാതാപിതാക്കളെ വധിച്ചു.

ഈ സംഭവത്തിന് ശേഷം രാജ്യം വിടാൻ ഞാൻ തീരുമാനിച്ചു. ക്യാമ്പിൽ ഒരു ഡോക്ടർ ഉണ്ട് എന്നെ സഹായിക്കാൻ. അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ നിന്നാണ് ഞാൻ ഈ സന്ദേശം അയയ്ക്കുന്നത്. എന്റെ പിതാവ് യൂറോപ്പിലെ മുൻനിര ബാങ്കിൽ 4.7 മില്ല്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഈ പണം എനിക്ക് ട്രാൻസ്ഫർ ചെയ്യാൻ താങ്കളുടെ സഹായം വേണം. ഞാൻ താങ്കളുടെ അടുത്ത് എത്തുന്ന സമയം ഈ പണം എനിക്ക് തിരിച്ച് നൽകണം. ഇതിന് താങ്കൾക്ക് പാരിതോഷികമായി എത്ര ശതമാനം കമ്മീഷൻ വേണം എന്ന് പറയുക.'

താങ്കളുടെ കമ്മീഷൻ ആവശ്യമില്ല. താങ്കൾ പറയുന്നത് സത്യമാണെങ്കിൽ സഹായിക്കാം. എന്ന മറുപടി നൽകിയതോടെ അടുത്ത മെയിൽ ലഭിച്ചു. താങ്കളെ ഒരു നല്ല സുഹൃത്തായി കാണുന്നു എന്ന് തുടങ്ങിയ മെയിലിന്റ അവസാന ഭാഗത്ത് സ്‌കോട്ട്ലൻഡിലെ റോയൽ ബാങ്കിലെ ഡോ ഇബ്രാഹീം ഹംസ എന്ന പേരിലുള്ള അക്കൗണ്ട് വിവരങ്ങൾ കൈമാറി. താൽപര്യമാണെങ്കിൽ ബാങ്കിന്റെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് പണം കൈമാറ്റം ചെയ്യപ്പെടേണ്ട അക്കൗണ്ട് വിവരങ്ങൾ കൈമാറണമെന്നും കത്തിൽ പറയുന്നു. റോയൽ ബാങ്കിൽ ഇങ്ങനെ ഒരു അക്കൗണ്ട് ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഒരാഴ്ചയെടുത്തു. പക്ഷേ അക്കൗണ്ട് ബാലൻസ് വിവരങ്ങൾ ലഭിച്ചില്ല.

സൈബർ സെൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മെയിൽ അയച്ച ഐ.പി അഡ്രസ് കണ്ടെത്തി. ഐ.പി അഡ്രസ് ലൊക്കേറ്റ് ചെയ്തപ്പോൾ ആദ്യം മെയിൽ അയച്ചത് മഹാരാഷ്ട്രയിൽ നിന്നാണെന്നും രണ്ടാമത്തെ മെയിൽ അമേരിക്കയിലെ അറ്റ്ലാന്റയിൽ നിന്നാണെന്നും വ്യക്തമായി. അതായത് തീവ്രവാദികളുടെ ബന്ധം രാജ്യാന്തര തലത്തിലുള്ളതാണെന്ന്. ജിമെയിൽ ആക്ടീവ് യൂസേഴ്സിനെ കണ്ടെത്തിയാണ് തീവ്രവാദികൾ ഇത്തരത്തിലുള്ള മെയിലുകൾ അയക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അക്കൗണ്ട് വിശദാംശങ്ങൾ നൽകിയാൽ ഇവർ പണം അയക്കാറാണ് പതിവ്.

പണം ലഭിച്ചാൽ കമ്മീഷൻ നൽകിയതിന് ശേഷം, ബാക്കി തുക അവർ വാങ്ങിക്കൊണ്ടുപോകും. അതും ചെറിയ ചെറിയ തുകകളായാണ് നിക്ഷേപിക്കുക. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ രാജ്യത്ത് അടുത്തിടെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം തീവ്രവാദികൾക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം എപ്പോഴെങ്കിലും അന്വേഷിച്ച് അക്കൗണ്ട ഉടമ പിടിക്കപ്പെട്ടാൽ രാജ്യദ്രോഹ കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുക എന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP