Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളം..! കന്യാസത്രീയുടെ ബലാത്സംഗ പരാതിയിൽ ജലന്ധർ ബിഷപ്പിനെ രക്ഷിക്കാൻ വേണ്ടി പൊലീസ് കേസ് അട്ടിമറിക്കുന്നു; പത്രവാർത്ത കണ്ട് കേസിനെ കുറിച്ച് കേരളാ പൊലീസിനെ വിളിച്ചു ചോദിച്ചപ്പോഴും സഹായം ഒന്നും അവർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലന്ധർ സിറ്റി പൊലീസ് കമ്മീഷർ; കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നൽകിയ പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും കമ്മീഷണർ; കന്യാസ്ത്രീക്കെതിരെയുള്ള മദർ ജനറലിന്റെ വാദവും പൊളിഞ്ഞു

കേരളാ പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളം..! കന്യാസത്രീയുടെ ബലാത്സംഗ പരാതിയിൽ ജലന്ധർ ബിഷപ്പിനെ രക്ഷിക്കാൻ വേണ്ടി പൊലീസ് കേസ് അട്ടിമറിക്കുന്നു; പത്രവാർത്ത കണ്ട് കേസിനെ കുറിച്ച് കേരളാ പൊലീസിനെ വിളിച്ചു ചോദിച്ചപ്പോഴും സഹായം ഒന്നും അവർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലന്ധർ സിറ്റി പൊലീസ് കമ്മീഷർ; കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നൽകിയ പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും കമ്മീഷണർ;  കന്യാസ്ത്രീക്കെതിരെയുള്ള മദർ ജനറലിന്റെ വാദവും പൊളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രക്ഷിക്കാൻ കേരളാ പൊലീസ് നടത്തുന്ന കള്ളക്കളി പുറത്തായി. ബിഷപ്പിനെ അറസ്റ്റു ചെയ്യാൻ യാതൊരു ഉദ്ദേശവും കേരളാ പൊലീസിന് ഇല്ലെന്ന സൂചനയാണ് ജലന്ധർ സിറ്റി പൊലീസ് കമ്മീഷണറിന്റെ വാക്കുകളിൽ നിന്നും വ്യക്തമായത്. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിൽ പത്രവാർത്ത കണ്ട് കേരളാ പൊലീസിനെ വിളിച്ചു ചോദിച്ചെങ്കിലും അവർ സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലന്ധർ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നൽകിയ പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും കമ്മീഷണർ മാതൃഭൂമി ന്യൂസ് ചാനലിനോട് പറഞ്ഞു. ഈ പരാതിയിൽ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതായും കമ്മീഷണർ വ്യക്തമാക്കി. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൽ ഉന്നയിച്ചാൽ കേരളാ പൊലീസിന് അതു നൽകാമെന്നും ജലന്ധർ കമ്മീഷണർ വ്യക്തമാക്കി. ഇതോടെ കേരളാ പൊലീസിന്റെ വാദങ്ങളാണ് പൊളിഞ്ഞത്. സംഘർഷ സാദ്യതയുണ്ടെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചുവെന്നാണ് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയുന്നത്.

അതേസമയം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികചൂഷണത്തിന് പരാതി നൽകിയ കന്യാസ്ത്രീക്കെതിരെയുള്ള മദർ ജനറാൾ റെജീന കടംത്തോട്ടിന്റെ വാദം പൊളിയുന്നു. മറ്റൊരാളുമായുണ്ടായിരുന്ന അവിഹിതബന്ധം സംബന്ധിച്ച പരാതിയിൽ നടപടി എടുത്തതിനാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗിക ചൂഷണ പരാതി നൽകിയതെന്നായിരുന്നു മദർ ജനറാളിന്റ വാദം. എന്നാൽ മദർ ജനറാൾ കുറവിലങ്ങാട് എത്തിയത് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പരാതി ചർച്ച ചെയ്യാനാണെന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പ് പുറത്തുവന്നു.

കന്യാസ്ത്രീക്കെതിരായ അവിഹിതബന്ധ പരാതിയിൽ തെളിവു ശേഖരണത്തിനും നടപടി എടുക്കുന്നത് ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് താൻ കുറവിലങ്ങാട് എത്തിയതെന്നായിരുന്നു മദർ ജനറാളിന്റെ വാദം. ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കവേയാണ് ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിയുമായെത്തിയതെന്നും മദർ ജനറാൾ പറഞ്ഞിരുന്നു.

എന്നാൽ ഈ വാദങ്ങൾ പൊളിയുന്ന കത്തുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ജൂൺ രണ്ടിന് മദർ ജനറാൾ കുറവിലങ്ങാട് എത്തിയിരുന്നു. തുടർന്ന് അവിടെയുള്ള കന്യാസ്ത്രീകളുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് പരാതിക്കാരിയായ കന്യാസ്ത്രീയെ മദർ ജനറാൾ കണ്ടിരുന്നില്ല. തുടർന്ന് മദർ ജനറാൾ ഈ കന്യാസ്ത്രീക്ക് കത്ത് അയച്ചു.

ആ കത്തിൽ പറഞ്ഞിരുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്: കുറവിലങ്ങാട് എത്തി ചർച്ച നടത്തിയിരുന്നു. എന്നാൽ താങ്കളെ കാണാൻ സാധിച്ചില്ല. ബിഷപ്പിനെതിരെ പരാതി നൽകിയ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് നിങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കണം. ആ നിർദ്ദേശങ്ങൾ ജനറൽ കൗൺസിലിന്റെ അംഗീകാരത്തിനു വേണ്ടി പോകേണ്ടതുണ്ട് എന്നീ കാര്യങ്ങളാണ് ഈ കത്തിൽ പറയുന്നത്.

തുടർന്ന് ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ ഈ കത്തിന് മറുപടി നൽകുകയും ചെയ്തു. ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുന്നെന്ന കാര്യം മുന്നേ തന്നെ വ്യക്തമാക്കിയിരുന്നതായും എന്നാൽ അന്ന് നടപടിയുണ്ടായിരുന്നില്ലെന്നും മറുപടിക്കത്തിൽ പറയുന്നു. ഈ വിഷയങ്ങളിൽ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ മദർ ജനറാൾ അയച്ച കത്തിൽ ആവശ്യപ്പെട്ട പോലെ വിഷയപരിഹാരത്തിന് രണ്ട് നിർദ്ദേശങ്ങളും കന്യാസ്ത്രീ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഒന്നുകിൽ ബിഷപ്പിന്റെ കീഴിൽനിന്നുള്ള ബിഹാറിലേക്ക് സ്ഥലംമാറ്റണം. അല്ലെങ്കിൽ കുറവിലങ്ങാട് സ്വസ്ഥമായി കഴിയാനുള്ള അവസരം ഒരുക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഈ രണ്ടുകത്തുകളും പുറത്തുവന്നതോടെ അവിഹിതബന്ധ പരാതിയിൽ നടപടിയെടുത്തതിനെ തുടർന്നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതെന്ന മദർ ജനറാളിന്റെ വാദം പൊളിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP